Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഉഡാന്‍: കുറഞ്ഞ നിരക്കില്‍ യാത്രയെന്ന സാധാരണക്കാരുടെ മോഹം പൊലിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2018, 02:12 am IST
in Kannur

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഉഡാന്‍ (ഉഡേ ദേശ് കാ ആം നാഗരിക്) സര്‍വ്വീസ് വേണ്ടെന്ന വിമാനത്താവളം കമ്പനിയുടെ തീരുമാനത്തോടെ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാമെന്ന സാധാരണക്കാരുടെ മോഹം പൊലിയുന്നു. വിമാനത്താവള വികസനത്തിന് തിരിച്ചടിയാകുമെന്ന് ആശങ്കയില്‍ വിമാനത്താവള കമ്പനിയായ കിയാലിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചതോടെയാണ് ഉഡാന്‍ സര്‍വ്വീസ് വരില്ലെന്ന് ഉറപ്പായത്. കുറഞ്ഞ നിരക്കില്‍ വിമാനയാത്ര സാധ്യമാകുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ഇതോടെ ഇല്ലാതാവുന്നത്.

ഉഡാന്‍ പദ്ധതിയില്‍ കേരളത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തെ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചത്. ഉഡാന്‍ സര്‍വ്വീസ് നടത്തുന്ന എയര്‍ലൈന്‍ കമ്പനികള്‍ക്ക് മാത്രമായി റൂട്ടുകള്‍ മൂന്നു വര്‍ഷത്തേക്ക് നല്‍കണമെന്നും വിമാനത്താവളം കൂലി വാങ്ങരുതെന്ന വ്യവസ്ഥയുമാണ് പിന്‍മാറാന്‍ മുഖ്യകാരണമായി പറയുന്നത്. കണ്ണൂരില്‍ നിന്നും ചെന്നൈ, ഗാസിയാബാദ്, ബംഗളൂരു, ഹുബ്ലി, ഡല്‍ഹി, ഗോവ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് എല്ലാ ദിവസവും സര്‍വ്വീസ് നടത്താനായിരുന്നു തീരുമാനം. 2500 രൂപ മുതല്‍ 3000 രൂപ വരെയാണ് ഉഡാന്‍ പദ്ധതി പ്രകാരം യാത്രാനിരക്ക് എന്നതായിരുന്നു പ്രത്യേകത. എന്നാല്‍ പദ്ധതി പ്രകാരം വിമാനക്കമ്പനികള്‍ക്ക് നഷ്ടം വരുന്ന തുകയുടെ 20 ശതമാനം ലയബിലിറ്റി ഗ്യാപ് ഫണ്ട് ആയി സംസ്ഥാന സര്‍ക്കാരും ബാക്കി 80 ശതമാനം കേന്ദ്രസര്‍ക്കാറും വഹിക്കാനുള്ള ധാരണാപത്രത്തില്‍ ഏതാനും മാസം മുമ്പ് സംസ്ഥാന സര്‍ക്കാറിനു വേണ്ടി വ്യോമയാന കാര്യങ്ങളുടെ കൂടി ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഒപ്പുവെച്ചത്.

കണ്ണൂരില്‍ നിന്ന് ദിനം പ്രതി ബംഗളുരുവിലേക്ക് നൂറു കണക്കിന് പേരാണ് ദിവസവും റോഡുമാര്‍ഗ്ഗം സഞ്ചരിക്കുന്നത്. ഐടി കമ്പനികളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതായിരുന്നു ഉഡാന്‍ സര്‍വ്വീസ്. 2500 രൂപയ്‌ക്ക് കണ്ണൂരില്‍ നിന്ന് ഒരു മണിക്കൂര്‍ കൊണ്ട് ബംഗളൂരുവില്‍ എത്തിച്ചേരാന്‍ കഴിയും. ഇതിനു പുറമെ കൊച്ചി, തിരുവനന്തപുരം, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലും നിരവധി പേര്‍ ട്രെയിന്‍ മാര്‍ഗ്ഗം സഞ്ചരിക്കുന്നുണ്ട്. കണ്ണൂര്‍ വിമാനത്താവളം വഴി ടൂറിസം, വ്യവസായം എന്നീ രംഗവുമായി ബന്ധപ്പെട്ട യാത്രികര്‍ക്ക് സേവനങ്ങള്‍ മെച്ചപ്പെടുത്തി വിമാനത്താവളം ലാഭത്തില്‍ എത്തിക്കുക എന്നതാണ് ഉദ്ദേശം. 

ഇതിന്റെ ഭാഗമായി വിദേശ രാജ്യങ്ങളിലേക്ക് സര്‍വ്വീസ് നടത്താന്‍ എയര്‍ ഇന്ത്യ എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍വേസ്, ഇത്തിഹാദ്, ഒമാന്‍ എയര്‍, എയര്‍ ഏഷ്യ, ഫ്‌ളൈ ദുബായ്, എയര്‍ അറേബ്യ, ഗള്‍ഫ് എയര്‍, ശ്രീലങ്കന്‍ എയര്‍വേസ് എന്നീ കമ്പനികളുമായി കിയാല്‍ അധികൃതര്‍ ഇതിനകം ചര്‍ച്ച നടത്തിക്കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഇന്ന്‌ മാതംഗീ ജയന്തി : മാതംഗീ മന്ത്രണം: നാദബ്രഹ്‌മത്തിന്റെ ശ്യാമളലാവണ്യം

Kerala

40 ഡിഗ്രി കടന്ന് കൊടുംചൂട്; പാലക്കാട് ക്ലാസുകൾക്ക് അവധി, 2 ജില്ലകളിൽ യെല്ലോ അലേർട്ട്

US

അമേരിക്കയുമായുള്ള രണ്ടാം ഘട്ട സമാധാനചർച്ചകൾക്ക് തയ്യാറല്ല: ഇസ്‌ലാമാബാദ് ചർച്ചകൾ തള്ളി ഇറാൻ

World

അമേരിക്കയിലെ ലൂസിയാനയിലുണ്ടായ വെടിവെപ്പില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

Kerala

വൈദ്യുതി പ്രതിസന്ധി: സോളാര്‍ പദ്ധതിയെ സംസ്ഥാനം അവഗണിച്ചു

പുതിയ വാര്‍ത്തകള്‍

രക്തസാക്ഷി ഫണ്ട് മുക്കൽ: വി. കുഞ്ഞിക്കൃഷ്ണനെ സഹായിച്ചതിന് ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

ഹോർമുസിൽ യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ പിടിച്ചെടുത്തെന്ന് ട്രംപ്

ഭാര്യ സമർപ്പിച്ച വിവാഹമോചന ഹർജി കോടതി ഇന്ന് പരി​ഗണിക്കാനിരിക്കെ നടൻ വിജയിന്റെ ഡിവോഴ്സിൽ വഴിത്തിരിവ്: കുടുംബ ജ്യോത്സ്യന്റെ ഇടപെടൽ

സിപിഎം നേതാക്കളും ജി. സുധാകരനുമായി സ്വത്തിന്റെ പേരില്‍ ‘യുദ്ധം’

പ്രൊഫ. ടി. ലക്ഷ്മണന്‍ സ്മാരക സര്‍വമംഗള പുരസ്‌കാരം ഡോ. എന്‍.കെ. ശശീന്ദ്രന് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് സമ്മാനിക്കുന്നു

ഡോ. എന്‍.കെ. ശശീന്ദ്രന് സര്‍വമംഗള പുരസ്‌കാരം സമര്‍പ്പിച്ചു

വാല്‍പ്പാറ അപകടം: വാഹനം ഓടിച്ചതാരെന്ന് സ്ഥിരീകരിക്കാന്‍ ഗതാഗത വകുപ്പ്

2017ല്‍ ജന്മഭൂമിയുടെ നവീകരിച്ച ഓഫീസ് സമര്‍പ്പണവും പ്രവര്‍ത്തകസംഗമവും ഉദ്ഘാടനം ചെയ്ത് ബല്‍ബീര്‍ പുഞ്ച് സംസാരിക്കുന്നു (ഫയല്‍ ചിത്രം)

പത്രപ്രവര്‍ത്തനത്തിലും രാഷ്‌ട്രീയത്തിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ചു

മീൻ വാങ്ങാനെത്തിയ 7 വയസ്സുകാരിയെ ഗുഡ്സ് ഓട്ടോയിൽ ലൈംഗികമായി പീഡിപ്പിച്ച മത്സ്യവിൽപ്പനക്കാരൻ അറസ്റ്റിൽ, കുട്ടിക്ക് പരിക്ക്

തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

തമിഴ്‌നാട് മൊടകുറിച്ചി നിയമസഭാ മണ്ഡലത്തില്‍ ബിജെപി നടത്തിയ റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

ഡിഎംകെയുടെ അഴിമതി അവസാനിപ്പിക്കും: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.