Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ഇന്ന് അച്ഛന്‍ വിളി കൂടുതല്‍ മധുരോദാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2018, 04:44 pm IST
inLifestyle

ഇന്നു ലോകം മുഴുവന്‍ പൂത്തുലഞ്ഞു നില്‍ക്കുന്നതാവും അച്ഛാ എന്ന മക്കള്‍വിളി. ലോകം ആകമാനമുള്ള മക്കള്‍ അവരുടെ ഭാഷയില്‍ അച്ഛാ എന്നു വിളിക്കുമ്പോള്‍ അതിന് ഇന്ന് എന്നത്തേക്കാളും മധുരമുണ്ടാകും. കാരണം ഇന്ന് അച്ഛന്‍ ദിവസമാണ്. തിരക്കിനിടയില്‍ മക്കള്‍ ഒരു പക്ഷേ കൂടുതല്‍ വിളി മറന്ന ഈ വാക്കിന് ,സന്തോഷത്തേക്കാള്‍ കരച്ചില്‍ ഒതുക്കുന്ന നെഞ്ചകത്തിന് കൂടുതല്‍ തണുപ്പനുഭവപ്പെട്ടേക്കാം ഇന്ന്. അമ്മയ്‌ക്ക് വാവിട്ടു കരയാനും ആനന്ദബാഷ്പം ഒഴുക്കാനും കഴിയുമ്പോള്‍ അതെല്ലാം എന്തു ചെയ്യണമെന്നറിയാതെ, അതെന്തു വികാരമാണെന്നുകൂടി ഒരു നിമിഷം അറിയാതെ മുഴുവന്‍ വാടുന്ന അച്ഛന്റെ മഹത്വത്തിനായി  ആ മക്കള്‍ വിളി വലിയൊരാശ്വാസത്തിന്റെ തൂവല്‍ വിശറിയായി മാറും.

അമ്മയാണ് എല്ലാം. പക്ഷേ അച്ഛനും എല്ലാമാണ്. പകുത്തു നല്‍കുന്ന രീതികള്‍ പലതാകാമെങ്കിലും സ്‌നേഹവാത്സല്യങ്ങളുടെ കാവലാളാണ് രണ്ടുപേരും. അതു രണ്ടുവിധത്തിലുമാകാം രണ്ടുപേരും പ്രകടിപ്പിക്കുക. അമ്മ തുറന്നും അച്ഛന്‍  അമര്‍ത്തിയും. അമ്മയ്‌ക്കു മാത്രം മക്കള്‍ക്ക് നല്‍കാവുന്നതുണ്ട്.അച്ഛനുമുണ്ടാകും.പ്രത്യക്ഷത്തില്‍ പ്രകടിപ്പിക്കാന്‍ അതൊന്നും ചിലപ്പോള്‍ കഴിയാത്ത അച്ഛന്‍മാരുണ്ടാകാം. പക്ഷേ അത്തരം ജാഗ്രതയും കരുതലും പല രീതിയില്‍ കണ്ടെന്നുവരാം. തല്ലുന്നത് അമ്മയാവും. തടുക്കുന്നത് അച്ഛനും. പക്ഷേ അച്ഛനു പറ്റാത്തത് അമ്മയ്‌ക്കാവുന്നുണ്ടെന്ന് അച്ഛന്‍ കരുതുന്നുണ്ടാകും. കാരണം ശിക്ഷിച്ചും വളര്‍ത്തണം മക്കളെയെന്നതാണ് അച്ഛന്റെ തത്വവും.

അഞ്ചാളുള്ള വീട്ടില്‍ ഇന്ന് ആറാള് പണിയെടുത്താല്‍പ്പോലും തികയാത്ത സാധാരണ കുടുംബത്തില്‍ അച്ഛനുമാത്രമാകും ഒരുപക്ഷേ ഉദ്യോഗം.അപ്പോള്‍ അമ്മയുടെ കരുതലിലായിരിക്കും മക്കള്‍. അന്തിയാവോളം വെയിലും മഴയും തണുപ്പുമേറ്റെത്തുന്ന അച്ഛന് നേരം കൂടുതലുണ്ടാവില്ല മക്കളെ ലാളിക്കാന്‍. അങ്ങനെ സാന്നിധ്യം കുറഞ്ഞുപോകുന്നവരുണ്ട്. ആ കുറവ് മക്കള്‍ കുറ്റമായി കാണരുത്.

ദൂരേയും വിദേശത്തും ജോലിചെയ്യുന്ന അച്ഛനില്‍ ഉണ്ടാകും മക്കളുംകൂടെയുള്ള കുടുംബം.അതു മനസില്‍ കണ്ടും കേട്ടുമായിരിക്കും അച്ഛനുണരുക. ഉറങ്ങുക. അതുകൊണ്ട് ദൂരെയുള്ള അച്ഛനോടുള്ള സ്്‌നേഹം അകലെയായിപ്പോകരുത് മക്കള്‍ക്ക്. അമ്മ ഉറങ്ങാത്ത വീടുണ്ടാകും. അമ്മയെ ഉറക്കി അച്ഛനുറങ്ങാത്ത വീടുകളുമുണ്ടാകും അനേകം.

         കരുതലിന്റെ ഇടവും വലവുമായി മക്കള്‍ക്കെപ്പോഴും അച്ഛനുമമ്മയും ഉണ്ടാകും. അല്ലാത്തവരുണ്ടാകാം. അത് അപൂര്‍വം. പ്രപഞ്ചത്തിലുള്ള എല്ലാത്തിനും അപൂര്‍വം എന്നു പറയുന്ന ഒന്നുണ്ട്. അതുപോലൊരു അപൂര്‍വം. അമ്മയ്‌ക്കു പകരം മറ്റൊന്നില്ലെന്നു നാം പറയും. അതുപോലെ തന്നെയാണ് അച്ഛനും. അമ്മയോടുള്ള സ്‌നേഹം അച്ഛനോടു കുറഞ്ഞുപോയോ എന്ന് ചില മക്കള്‍ നിഷ്‌ക്കളങ്കമായി വ്യസനിക്കുമ്പോഴാണ് അവര്‍ക്ക് മനസിലൊരു ഉറപ്പുകിട്ടാന്‍ അച്ഛനെയാണെനിക്കിഷ്ടം എന്നു അവര്‍ പറഞ്ഞുപോകുന്നത്. അച്ഛന്റെ സ്‌നേഹക്കുറവുകൊണ്ട് ഒരു മക്കളും നശിച്ചുപോയിട്ടില്ല. ഉണ്ടെന്നു തോന്നുന്നുവെങ്കില്‍ അത് അച്ഛനെ മനസിലാക്കാത്തതുകൊണ്ടാണ്. അതിനാല്‍ അച്ഛനെ കൂടുതല്‍ അറിയാനായി ഈ ദിനം അച്ഛാ…എന്ന് നമുക്ക് കൂടുതല്‍ വിളിക്കാം, ഉച്ചത്തില്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

New Release

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

Kerala

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

Cricket

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

India

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

കിരീടപ്പോരിന് ടീമുകൾ സജ്ജം; ആത്മവിശ്വാസത്തോടെ ക്യാപ്റ്റന്മാർ

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സന്നദ്ധമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍,കേന്ദ്രത്തെ സമ്മതം അറിയിച്ചു

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന’ നെയിൽ കട്ടർ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ആദ്യ ഗ്ലിമ്പ്സ് ഓഗസ്റ്റ് 24 ന്

ഓണത്തിന് ബെവ്‌കോ ജീവനക്കാർക്ക് ‘ ബമ്പർ ‘ ; ബോണസ് 1,05,000 രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.