തിരുവനന്തപുരം : മുഖ്യമന്ത്രി വി ഡി സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.മുഖ്യമന്ത്രി സഞ്ചരിക്കുന്ന വിമാനവും ഹെലികോപ്റ്ററും എല്ലാം അജ്ഞാതരായ സാമ്പത്തിക ശക്തികളാണ് സ്പോണ്‍സര്‍ ചെയ്യുന്നത്. ആ പ്രവൃത്തികള്‍ തന്റെ തൊപ്പിയിലെ തൂവലാണെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ പ്രബുദ്ധ കേരളം നാണിച്ചു പോകുന്നുവെന്ന് ബിനോയ് വിശ്വം പറഞ്ഞു.
തന്‌റെ ചാര്‍ട്ടേര്‍ഡ് വിമാന യാത്രയെ ന്യായീകരിച്ചും മന്ത്രിമാരുടെ വിദേശ യാത്രയെ പിന്തുണച്ചും മുഖ്യമന്ത്രി രംഗത്തുവന്നതാണ് സിപി ഐ നേതാവിനെ ചൊടിപ്പിച്ചത്. സുഹൃത്തുക്കള്‍ സഹായം ചെയ്താല്‍ എന്താണ് പ്രശ്‌നമെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. ഖജനാവിന് ഒരു പൈസ പോലും നഷ്ടമുണ്ടായില്ലല്ലോയെന്നും അദ്‌ദേഹം ന്യായീകരിച്ചു.















