Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

തട്ടിപ്പുകാരുടെ സ്വന്തം സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2018, 02:45 am IST
inEditorial

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ഇടതുമുന്നണി എംഎല്‍എമാരായ ഇ.പി. ജയരാജന്റെയും വിജയന്‍പിള്ളയുടെയും മക്കള്‍ വിദേശത്ത് നടത്തിയ തട്ടിപ്പുകളെക്കുറിച്ച് നിയമസഭയില്‍ പ്രമേയം വന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്, അതൊക്കെ ചന്തയിലെ കാര്യങ്ങളെന്നാണ്. ചന്തയില്‍ പറയുന്ന കാര്യങ്ങള്‍ സഭയില്‍ പറയരുതെന്നും ആവശ്യപ്പെട്ടു. കൂട്ടുസഖാക്കളുടെ മക്കള്‍ക്ക് ചന്തത്തരം കാണിക്കാം, അത് ആരും അറിയരുതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നേതാക്കളുടെ മക്കളുടെ ബിസിനസ്സ് പ്രവാസി മലയാളികള്‍ക്ക് ആകെ നാണക്കേടാണെന്ന പ്രതിപക്ഷ ആരോപണം നിസ്സാരമായി കാണാനാവില്ല. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിക്കെത്തുന്ന മലയാളികള്‍ക്ക് അവിടെ നല്ല മതിപ്പുണ്ട്. തൊഴിലിലായാലും ബിസിനസ്സിലായാലും ആത്മാര്‍ത്ഥതയുള്ള മലയാളികളുമായി സഹകരിക്കാന്‍ അറബികള്‍ക്ക് മടിയില്ല. അതുകൊണ്ടുതന്നെ നിരവധി കുടുംബങ്ങള്‍ രക്ഷപ്പെട്ടിട്ടുമുണ്ട്.  

കോടിയേരിയുടെ മൂത്ത മകന്‍ ബിനോയ് പതിമൂന്ന് കോടി രൂപ തട്ടിച്ചുവെന്ന് പറഞ്ഞത് ബിജെപിയോ കോണ്‍ഗ്രസ്സോ അല്ല. ബിനോയ് ഉള്‍പ്പെടെ ഇടതു നേതാക്കളുടെ മക്കളുടെ ബിസിനസ്സ് പങ്കാളിയായിരുന്ന അറബിയാണ്. അറബി ഇക്കാര്യം ആദ്യം സിപിഎം നേതാക്കളുടെ ചെവിയിലാണ് പറഞ്ഞത്. അത് പുറത്തുവന്നതാവട്ടെ സിപിഎം കേന്ദ്രനേതൃത്വത്തിലെ തമ്മിലടിമൂലവും. പാര്‍ട്ടിക്ക് പങ്കില്ല, കോടിയേരി അറിഞ്ഞേയില്ല, ദുബായിയില്‍ കേസുമില്ല, വിലക്കുമില്ല എന്നൊക്കെ പറഞ്ഞ് തടിതപ്പുകയായിരുന്നു സിപിഎം സംസ്ഥാന നേതൃത്വം. എന്നാല്‍ കേസുണ്ട്, വിലക്കുണ്ട്, പങ്കുണ്ട് എന്നൊക്കെയുള്ള വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. മൂത്ത മകന് ദുബായിയില്‍ നിന്നുള്ള യാത്രയ്‌ക്കാണ് വിലക്കെങ്കില്‍ ഇളയ മകന്‍ ബിനീഷ് ദുബായിലെത്തിയാല്‍ ജയിലിലാകുമെന്നതാണ് അവസ്ഥ. 

സാമ്പത്തിക ഇടപാട് സാധാരണ സിവില്‍ കേസ്സാണെന്നും, രാഷ്‌ട്രീയവല്‍ക്കരിച്ച് മുതലെടുപ്പിനുള്ള ശ്രമമാണ് നടക്കുന്നതെന്നുമാണ് സിപിഎം ഇപ്പോള്‍ പറയുന്നത്. അതിന് മാധ്യമങ്ങളെയും കുറ്റം പറയുന്നു. ഇത്തരം തട്ടിപ്പ് വാര്‍ത്ത പുറത്തുവന്നാല്‍ അത് രാഷ്‌ട്രീയമായി ഉപയോഗിക്കുമെന്നത് സത്യമാണ്. സോളാര്‍ കേസും വ്യക്തികള്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലിന്റെ സിവില്‍ കേസായിരുന്നല്ലോ. അതുണ്ടാക്കിയ രാഷ്‌ട്രീയ കോളിളക്കവും സിപിഎമ്മിന്റെ പങ്കും കേരളം മറന്നിട്ടില്ല. സോളാര്‍ കേസിനൊരു ന്യായം, അറബിക്ക് മറ്റൊന്ന് എന്ന നിലപാട് ശരിയല്ല. സിപിഎം പാര്‍ട്ടി സമ്മേളനം നടക്കുമ്പോള്‍ ഇത്തരം വിവാദങ്ങള്‍ പതിവാണെന്നാണ് ബിനീഷ് കോടിയേരി പറയുന്നത്. അതിനു പിന്നില്‍ ദുരുദ്ദേശ്യമുണ്ടെന്നും കോടിയേരി പുത്രന്‍ പറയുന്നു. പാര്‍ട്ടി സമ്മേളനങ്ങളില്‍ സ്ഥാനമാനങ്ങള്‍ കിട്ടാനും ഇല്ലാതാക്കാനും മറ്റ് പാര്‍ട്ടിക്കാര്‍ ശ്രമിക്കുകയോ അതിന് സാധിക്കുകയോ ഇല്ല. അപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെയാണ് വിവാദമെന്ന് വ്യക്തം.

കോടിയേരിയുടെ മകനെതിരെ വന്ന തട്ടിപ്പ്, വിജയന്‍പിള്ളയുടെ മകന്‍, ഇ.പി. ജയരാജന്റെ മകന്‍ എന്നിങ്ങനെ നേതാക്കളുടെ മക്കള്‍ തട്ടിപ്പുകാരുടെ ക്യൂവില്‍ അണിനിരക്കുന്നു. കണ്ണടയുടെയും തോര്‍ത്തിന്റെയും കിഴിയുടെയുമൊക്കെ പണംപറ്റിയതിന്റെ പേരില്‍ നേതാക്കള്‍ ജനങ്ങള്‍ക്കു മുമ്പില്‍ ഇളിഭ്യരാകുന്നു. അതുകൊണ്ടുതന്നെ പാര്‍ട്ടിക്കുള്ളില്‍ ചോദ്യം ചെയ്യപ്പെടുകയോ തെറ്റുതിരുത്തുകയോ ഉണ്ടാകില്ല. ജനങ്ങള്‍ തെറ്റ് തിരുത്തിക്കണം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അതിനൊരു അവസരമാണ്. തെരഞ്ഞെടുപ്പിന് മുമ്പ് തട്ടിപ്പ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് അറബിയോടടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഇത് സമ്മര്‍ദ്ദതന്ത്രമാവാമെങ്കിലും സിപിഎമ്മുമായി ബന്ധപ്പെട്ട തട്ടിപ്പും ധൂര്‍ത്തും ജനങ്ങള്‍ എങ്ങനെ വിലയിരുത്തും എന്നതിന്റെ തെളിവാകും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്ഫലം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

Entertainment

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

Kerala

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

Kerala

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

Kerala

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

പുതിയ വാര്‍ത്തകള്‍

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.