വന്‍ പ്രഖ്യാപനങ്ങളില്ല. ഭൂമിയുടെ നികുതി കൂട്ടി. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 80 കോടി. ക്ഷേമപെന്‍ഷന്‍കാരെ കുറച്ചു. ടൂറിസം പ്രചാരണത്തിന് 82 കോടി. കെട്ടിടനികുതിക്ക് മാര്‍ഗനിര്‍ദ്ദേശം. പുനഃസ്ഥാപിച്ചത് 2015 നികുതികള്‍. നിയമനങ്ങള്‍ക്ക് നിയന്ത്രണം വരും. സര്‍ക്കാരിന് വാഹനങ്ങള്‍ വാങ്ങില്ല. ടെക്നോപാര്‍ക്കുകള്‍ക്ക് 84 കോടി. ഇന്േഫാപാര്ക്കുകള്ക്ക് 67 കോടി. ഫോണ്‍ ബില്ലുകള്‍ വന്തുകയാവരുത്. കാന്‍സര്‍ മരുന്ന് ഫാക്ടറിക്ക് 20 കോടി. പുതിയ തസ്തികകള്‍ പഠനത്തിനുശേഷം. അനര്‍ഹരായ പെന്‍ഷന്‍കാരെ ഒഴിവാക്കും.
ഭൂമിക്ക് ന്യായവിലയില്‍ 10 ശതമാനം വര്‍ധന. വ്യവസായ വികസന കോര്പ്പറേഷന് 132 കോടി. സേവന ഫീസുകള്‍ അഞ്ച് ശതമാനം ഉയര്‍ത്തും. ഇലക്ട്രോണിക് ഹാര്ഡ്വെയറുകള്ക്ക് 30 കോടി. പെന്ഷന് കുടിശ്ശിക വരാതിരികാന് കണ്‍സോര്‍ഷ്യം. വ്യവസായ പാര്‍ക്കുകള്‍ക്ക് കിഫ്ബിയില്‍നിന്ന് പണം. കെഎസ്ആര്‍ടിസി പെന്ഷന് ബാധ്യത ഏറ്റെടുക്കില്ല. രണ്ടര ഏക്കറിലേറെയുള്ളവര്ക്ക് ക്ഷേമപെന്‍ഷനില്ല. നികുതിയടയ്ക്കാതെ വരുന്ന വണ്ടികള്‍ക്ക് ഇരട്ടനികുതി. തീരദേശത്തിന് 2000 കോടിയുടെ പാക്കേജ്. ലോട്ടറി വരുമാനം ആരോഗ്യ സുരക്ഷാ പാക്കേജിന്.
കിഫ്ബിയില്‍ നിന്ന് തീരദേശത്ത് 900 കോടിയുടെ പദ്ധതികള്‍. വിശപ്പുരഹിത കേരളം പദ്ധതിക്ക് 20 കോടി. സ്ത്രീകള്‍ ഗുണഭോക്താക്കളായ പദ്ധതികള്‍ക്ക് 1960 കോടി. 1100 കോടി രൂപയുടെ അധികവിഭവസമാഹരണം. മുഴുവന്‍ പേര്‍ക്കും സമഗ്ര ആരോഗ്യ സുരക്ഷ. ആശാ പ്രവര്‍ത്തകരുടെ ഓണറേറിയത്തില്‍ 2000 രൂപയുടെ വര്‍ദ്ധന. 4775 സ്കൂളുകളിലായി 45,000 ഹൈടെക് ക്ലാസ് മുറികളും ഐടി ലാബും. അംഗപരിമിതരായ പെണ്‍കുട്ടികള്‍ക്കും അംഗപരിമിതരുടെ പെണ്മക്കള്ക്കും വിവാഹധനസഹായം 30000 രൂപ. അവിവാഹിതരായ അമ്മമാര്‍ക്കുള്ള സ്നേഹസ്പര്‍ശം 2000 രൂപ. കുടുംബശ്രീക്ക് 200 കോടി ട്രാന്‍സ്ജെന്‍ഡര്‍ ക്ഷേമത്തിനുവേണ്ടി 10 കോടി റോഡുകള്‍ക്കും പാലങ്ങള്‍ക്കും വേണ്ടി 1454 കോടി ടെക്നോളജി ഇന്‍ക്യുബേഷന്‍ സെന്ററിന് 80 കോടി രൂപ.
മത്സ്യബന്ധനയാനങ്ങളെയും തീരദേശ ഗ്രാമങ്ങളെയും ബന്ധിപ്പിക്കാന്‍ 100 കോടി ചെലവില്‍ സാറ്റലൈറ്റ്. വിവരവിനിമയ സംവിധാനം കടല്‍ത്തീരത്തിന്റെ 50 മീറ്റര്‍ പരിധിയിലുള്ള മുഴുവന്‍ കുടുംബങ്ങളെയും മാറ്റി താമസിപ്പിക്കാന്‍ 150 കോടിയുടെ പദ്ധതി. സന്നദ്ധമാകുന്ന ഓരോ കുടുംബത്തിനും 10 ലക്ഷം. സ്കൂള്‍ വിദ്യാഭ്യാസത്തിന് 970 കോടിയുടെ വകയിരുത്തല്് എല്ലാ പ്രൈമറി, അപ്പര്‍ പ്രൈമറി സ്കൂളുകളിലും കമ്പ്യൂട്ടര്‍ ലാബ് സ്ഥാപിക്കുന്നതിന് കിഫ്ബിയില്‍ നിന്ന് 300 കോടി. 150 വര്‍ഷം പിന്നിട്ട എല്ലാ ഹെറിറ്റേജ് സ്കൂളുകള്‍ക്കും പ്രത്യേക ധനസഹായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: