Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ദേശീയപതാകയെ കരുവാക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2018, 02:45 am IST
in Vicharam

നമ്മുടെ രാജ്യം അറുപത്തിഒന്‍പതാമത് റിപ്പബ്ലിക് ദിനം ആത്മാഭിമാനത്തോടെ ആചരിക്കുകയുണ്ടായി. ഏതൊരു ഇന്ത്യാക്കാരനെ സംബന്ധിച്ചും സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ദിവസം ആണ് ജനുവരി 26. അന്നേദിവസം ഓരോ ഇന്ത്യാക്കാരന്റെയും മനസില്‍ ദേശാഭിമാനവും ദേശീയബോധവും ഉണരുന്നു. 

ദേശീയപതാക ഉപയോഗിക്കാനും ഉയര്‍ത്താനും സ്വതന്ത്ര്യദിനത്തിലെന്നപോലെ റിപ്പബ്ലിക് ദിനത്തിലും ഏതൊരു ഇന്ത്യാക്കാരനും അവകാശവും അര്‍ഹതയും ഉണ്ട്. അതിനു രാഷ്‌ട്രീയമോ മതമോ ജാതിയോ തടസ്സമല്ല. അധികാരകേന്ദ്രങ്ങള്‍ക്ക് ഇതിനു തടസ്സമാകാനും വിലക്കുകള്‍ സൃഷ്ടിക്കാനും അധികാരമോ അവകാശമോ ഇല്ലാത്തതുമാണ്. അങ്ങനെ വിലക്കുകയോ തടസ്സം സൃഷ്ടിക്കുക ചെയ്യുകയെന്നാല്‍ ദേശീയപതാകയോടുള്ള അനാദരവും പൗരന്റെ അവകാശത്തിന്‍മേലുള്ള കടന്നുകയറ്റവുമാണ്. 

എന്നാല്‍ ദേശീയപതാകയോടുള്ള അനാദരവും പൗരന്റെ അവകാശത്തിന്‍മേലുള്ള കടന്നുകയറ്റവുമാണ് കേരള സര്‍ക്കാരിന്റെ ഒരു സര്‍ക്കുലര്‍ എന്നു പറയാതെ തരമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്ഥാപനമേധാവികള്‍ ദേശീയപതാക ഉയര്‍ത്തണമെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ രാഷ്‌ട്രീയ ലക്ഷ്യത്തോടെ പുറപ്പെടുവിച്ച നടപടിയാണെന്നതില്‍ തര്‍ക്കമില്ല. ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനെ മാത്രം ലക്ഷ്യമാക്കിയുള്ളതാണ് ഈ സര്‍ക്കുലര്‍ എന്ന് പകല്‍പോലെ വ്യക്തമാണ്. ആയിരക്കണക്കിനു ഇന്ത്യാക്കാര്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ റിപ്പബ്ലിക് ദിനത്തില്‍ ദേശീയപതാക ഉയര്‍ത്തിയിട്ടുണ്ട്. അത്തരത്തിലുള്ള ഒരു ചടങ്ങിലാണ് മോഹന്‍ ഭാഗവത് ദേശീയപതാക ഉയര്‍ത്തിയത്. 

ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ സ്ഥാപന അധികാരികള്‍ ക്ഷണിച്ചാല്‍ മോഹന്‍ ഭാഗവതിനു മാത്രമല്ല ഏതൊരാള്‍ക്കും ദേശീയപതാക ഇന്ത്യയിലെ ഏതു സ്ഥാപനത്തിലും ഉയര്‍ത്തുന്നതിനു തടസ്സമില്ല. ദേശീയപതാക സംബന്ധിച്ചുള്ള ഫ്‌ളാഗ് കോഡ് ഓഫ് ഇന്ത്യയില്‍ ഇക്കാര്യം പ്രതിപാദിക്കുന്നുമുണ്ട്.

ദേശീയപതാക ഉയര്‍ന്ന ആളുടെ രാഷ്‌ട്രീയമോ ജാതിയോ മതമോ അഭിപ്രായമോ ദേശീയപതാക ഉയര്‍ത്തുന്നതിന് തടസ്സമാകുന്നില്ല; ആകാന്‍ പാടുള്ളതുമല്ല. മാത്രമല്ല, പാര്‍ലെമെന്റ് പാസാക്കിയ ഒരു നിയമത്തിനുമേല്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ കേവലം ഒരു സര്‍ക്കാര്‍ വകുപ്പിന് എന്തധികാരമാണ് ഉള്ളതെന്നും ഗൗരവകരമായി പരിശോധിക്കേണ്ടിയിരിക്കുന്നു. കേരള സര്‍ക്കാരിന്റെ കീഴിലുള്ള വകുപ്പിന്റെ ഈ നടപടി നിയമവാഴ്ചയക്കുമേലുള്ള കടന്നുകയറ്റവും നിയവ വ്യവസ്ഥയോടുള്ള വെല്ലുവിളിയും ആയി കണക്കാക്കേണ്ടി വരും.

ദേശീയപതാകയ്‌ക്കു കീഴില്‍ ഒരോ ഇന്ത്യാക്കാരനും തുല്യരാണ്. ദേശീയപതാകയും ദേശീയഗാനവും ഓരോ ഇന്ത്യക്കാരന്റെയും അവകാശമാണ്. സര്‍ക്കാരുകള്‍ അവരവര്‍ പ്രതിനിധീകരിക്കുന്ന രാഷ്‌ട്രീയത്തിനായി ഇവ ഉപയോഗിക്കുന്നത് ദുരുപയോഗവും അനാദരവും ആണ്. അതാണ് ഈ സര്‍ക്കുലറിലൂടെ കേരള സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഇത്തരം നടപടികള്‍ ജനാധിപത്യ രാജ്യത്തെ ഒരു സര്‍ക്കാരുകള്‍ക്കും ഭൂഷണമല്ല. എതിര്‍പ്പുകള്‍ ആശയപരമാവട്ടെ, അതിനു ദേശീയപതാകയെയും ദേശീയഗാനത്തെയും കരുവാക്കരുത്.

എബി ജെ.ജോസ്, ചെയര്‍മാന്‍

മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍, പാലാ 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

Kerala

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Business

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

Kerala

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.