Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കൊലക്കത്തിയെടുത്ത് സിപിഎം; നിലവിളിയൊടുങ്ങാതെ ത്രിപുര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2018, 02:43 am IST
inVicharam

റോഡരികില്‍ മുള്ളുവേലിയാല്‍ ചുറ്റപ്പെട്ട ആ ചെറിയ വീടിനെ ഭയം പൊതിഞ്ഞുനിന്നിരുന്നു. ഒന്നും സംസാരിക്കാനില്ലെന്ന് ആദ്യമേ സൂചിപ്പിച്ച് ബലിദാനി നിഷികാന്ത് ചക്മയുടെ ഭാര്യ കലാബി ചക്മ ഒഴിവായി. സഹോദരന്‍ കലാസന്‍ ചക്മയാണ് രണ്ട് മക്കളടങ്ങുന്ന കുടുംബത്തിന് ഇപ്പോള്‍ ആശ്രയം. സിപിഎമ്മിന്റെ കൊലപാതക രാഷ്‌ട്രീയമേല്‍പ്പിച്ച ആഘാതം അദ്ദേഹം വിവരിക്കുമ്പോള്‍, ആരെങ്കിലും വരുമോയെന്ന ആശങ്കയിലായിരുന്നു കലാബി. ഇടക്കിടെ പുറത്തിറങ്ങി അവര്‍ റോഡിലേക്ക് നോക്കിക്കൊണ്ടിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് നിഷികാന്തിനെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയത്. മാസങ്ങള്‍ പിന്നിട്ടിട്ടും ഭീഷണിയിലാണ് കുടുംബം.

 ഭയം വിതച്ചാണ് സിപിഎം ത്രിപുരയില്‍ വിളവെടുത്തത്. ഭരണം നിലനിര്‍ത്തുന്നതിലെ പ്രധാന ആയുധവും ഭയമാണ്. ഒരു വര്‍ഷത്തിനുള്ളില്‍ ഏഴ് ബിജെപി പ്രവര്‍ത്തകരെ ‘കിം ജോംഗ് ഉന്നിന്റെ ആരാധകര്‍’ കൊന്നൊടുക്കി. കോണ്‍ഗ്രസ്സുകാരായിരുന്നു സിപിഎം കൊലക്കത്തിയുടെ ആദ്യത്തെ ഇരകള്‍. മണിക് സര്‍ക്കാരിന്റെ ഇരുപത് വര്‍ഷത്തെ ഭരണത്തില്‍ ഒരു എംഎല്‍എ ഉള്‍പ്പെടെ മൂവായിരത്തിലേറെ പ്രവര്‍ത്തകരെ സിപിഎം കൊലപ്പെടുത്തിയതായി കോണ്‍ഗ്രസ് വക്താവ് തപസ് ദേ ‘ജന്മഭൂമി’യോട് പറഞ്ഞു. കോണ്‍ഗ്രസ് അപ്രസക്തമാവുകയും ബിജെപി മുന്നേറ്റമുണ്ടാക്കുകയും ചെയ്തതോടെ കൊലക്കത്തി ബിജെപിക്കെതിരെ തിരിച്ചു. ഒക്ടോബറില്‍ പശ്ചിമ ത്രിപുരയിലെ കമലാ സാഗറില്‍ ബാബുല്‍ ദേബ്‌നാഥും, ഈ മാസമാദ്യം കാഞ്ചന്‍പൂരില്‍ സുനില്‍ ദേബും കൊല്ലപ്പെട്ടു. ദക്ഷിണ ത്രിപുരയിലെ അമൂല്യ മലാകാറാണ് ഏറ്റവുമൊടുവില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍.  

”പാര്‍ട്ടിക്കാണ് ത്രിപുരയിലെ ഭരണം. സിപിഎമ്മിന് സ്വാധീനമുള്ള കേരളത്തിലും ബംഗാളിലും ത്രിപുരയിലുമാണ് രാഷ്‌ട്രീയ കൊലപാതകങ്ങളുണ്ടാകുന്നത്. ബിജെപി ഭരിക്കുന്ന സ്ഥലങ്ങളില്‍ സിപിഎം ഉള്‍പ്പെടെ ഇതര രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് സമാധാനപരമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നുണ്ട്. കേരളത്തിലെ മാര്‍ക്‌സിസ്റ്റ്-ജിഹാദി ഭീകരത രാജ്യമൊട്ടാകെ ചര്‍ച്ചയാണ്. എന്നാല്‍ ത്രിപുരയിലെ യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങള്‍ക്ക് അറിയില്ല. വിഷയം സമൂഹത്തിന് മുന്നിലെത്തിക്കും”. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിപ്ലബ് ദേബ് പറഞ്ഞു. 

പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേരുന്നവരാണ് പ്രധാനമായും സിപിഎമ്മിന്റെ ലക്ഷ്യം. കൂടുതലാളുകള്‍ കൊഴിഞ്ഞുപോകുന്നത് ഭയപ്പെടുത്തി തടയുകയാണ് തന്ത്രം. ഒരു കൊലപാതകവും പോലീസ് കാര്യമായി അന്വേഷിക്കാറില്ല. കേരളത്തിലേതുപോലെ പാര്‍ട്ടി ചൂണ്ടിക്കാണിക്കുന്നവരെ പ്രതികളാക്കും. കേസ് ദുര്‍ബ്ബലമാകുന്നതോടെ ഇവരും രക്ഷപ്പെടും. സിപിഎമ്മിന്റെ അക്രമത്തെ നിയമപരമായും രാഷ്‌ട്രീയമായും നേരിടുന്നുണ്ട് ബിജെപി. തെരഞ്ഞെടുപ്പില്‍ പ്രധാന പ്രചാരണായുധമാക്കാനും സാധിച്ചിട്ടുണ്ട്. ക്രമസമാധാന തകര്‍ച്ചയില്‍ അടുത്തിടെ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവരെ  ഗവര്‍ണര്‍ വിളിച്ചുവരുത്തി. മുഖ്യമന്ത്രിയുടെ മറുപടി തൃപ്തികരമല്ലാത്തതിനാല്‍ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വീണ്ടും വിളിപ്പിച്ചു. എന്നാല്‍ ഇവരെ മുഖ്യമന്ത്രി വിലക്കി. മറച്ചുവയ്‌ക്കാനുള്ളതിനാലാണ് മണിക് സര്‍ക്കാര്‍ കൂടിക്കാഴ്ച തടഞ്ഞതെന്ന് ബിജെപി ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ ഉദ്യോഗസ്ഥര്‍ സത്യം വെളിപ്പെടുത്തുമെന്ന് സിപിഎം ഭയക്കുന്നു. 

പോളിങ് കഴിഞ്ഞാല്‍ ദിവസങ്ങളോളം സംസ്ഥാനം സിപിഎം ക്രിമിനലുകളുടെ പിടിയിലാകും. 2013ല്‍ വോട്ടെടുപ്പിന് പിന്നാലെ നാല് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതായും നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റതായും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. കള്ളവോട്ടും ബൂത്ത് പിടുത്തവുമാണ് സിപിഎമ്മിന്റെ തെരഞ്ഞെടുപ്പിലെ ശക്തി. തെരഞ്ഞെടുപ്പിന് കൂടുതല്‍ കേന്ദ്ര സേനയെ നിയോഗിക്കണമെന്നും സംസ്ഥാനത്തിന് പുറത്തുള്ളവരെ നിരീക്ഷകരായി നിയമിച്ച് കള്ളവോട്ട് തടയണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. 

അവസാനിച്ചു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

Kerala

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

India

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

India

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

പുതിയ വാര്‍ത്തകള്‍

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.