Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam

ഞങ്ങള്‍ ബഹുസ്വരതന്മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2018, 02:45 am IST
inVicharam

ചര്‍വ്വിതചര്‍വ്വണക്കാരിയായ ചാനല്‍ ചാരുത ചിന്തോദ്ദീപകമായി ചോദിച്ചു :

”ദേശത്തെ ബഹുസ്വരതയ്‌ക്ക് ഭയങ്കര ഭീഷണിയല്ലേ ഏകത!?”

ദൃശ്യമാദ്ധ്യമത്തിന് അന്നും വാതമായിരുന്നു ; സംവാദം! 24ഃ365 എന്ന തോതിലാകുന്നു ദീര്‍ഘചതുരത്തിന്റെ ആഢ്യ ആതങ്കം! വട്ടംതിരിയുന്ന കാലചക്രമാണ് വാഗ്വാദത്തിന്റെ സ്ഥാപിത ചിഹ്നം ! പ്രതീകാത്മക അവതരണങ്ങളിലൂടെയത്രെ കാലഗതി അടയാളപ്പെടുക !

ചര്‍ച്ചയുടെ കടിഞ്ഞാണ്‍കാരനായ അസാമാന്യ ജീവി ബുദ്ധിപരമായി ചില സങ്കീര്‍ണ്ണ പദങ്ങള്‍ അമറി :

”അസ്തിത്വം, സ്വത്വം, ദാര്‍ശനികം, കോയ്‌മ, കാമന, ചോദന, അസഹിഷ്ണുത, നൈതികത, പ്രതിക്രിയ, ചെറ്റ…..”

പദവിന്യാസ കണ്ഠക്ഷോഭത്തില്‍ ഇടപെട്ട് അവതാരകാ മനോഹരി മന്ത്രിച്ചു:

”ഇനി വാക്യത്തില്‍ പ്രയോഗിക്കൂ സൈദ്ധാന്തികാ”.

ശീഘ്രം ദീക്ഷയെ തടവി ധിഷണാശാലി ധൈഷണികജ്ഞാനത്തെ വാചികമാക്കി:

”ജൈവികമായും ചരിത്രപരമായും മാനവര്‍ ബഹുസ്വരരാകുന്നു. ആകൃതിയിലും പ്രകൃതിയിലും വ്യത്യസ്തര്‍. രുചികളിലും അഭിരുചികളിലും പരസ്പരവിരുദ്ധര്‍.”

ഏത് ബൗദ്ധികനും ശ്വാസോച്ഛ്വാസം അനിവാര്യമാകയാല്‍ ഒരു ഇടവേളയ്‌ക്കു വിധേയനായി വാചാലന്‍ ഉജ്ജ്വലനായി തുടര്‍ന്നു:

”ദേശം എന്നതൊരു പ്രഹേളികയാണ്. ഏകത്വമെന്നത് കേവലം വിചിത്രമായൊരു സമസ്യ മാത്രം. അസഹിഷ്ണുക്കളായ ഏകതവാദക്കാര്‍ ബഹുസ്വരതയ്‌ക്ക് ഘോര ഭീഷണിതന്നെ. ഏകത്വത്തില്‍നിന്ന് നാനാത്വത്തിലേക്കുള്ള കുതിപ്പാണ് ആസുര കാലഘട്ടത്തിന്റെ ആവശ്യം, മറിച്ചല്ല!”

ശരിക്കും അതിശയിച്ചു ചാരത്തുള്ള ചാരുലതയും ചാനലിലെ ഇതര സംവാദികളും: ഒരു ബുദ്ധിജീവിക്ക് ഇത്രയും ബുദ്ധിയോ ! ബഹുസ്വരതയെ പിന്നെയും പിന്നെയും ബഹുവിധം വ്യവച്ഛേദ്യമാക്കാനുള്ള പാടവം ബഹുകേമം തന്നെ. ‘ഏകത’ എന്നുച്ചരിച്ചവനെക്കൊണ്ട് ഏത്തം ഇടീപ്പിച്ചതും ബഹുരസമായി. ബഹുസ്വരതയോളം ബഹുസരസമായി മറ്റെന്തുണ്ട്! തുലയട്ടേ ഏകത്വം !!

നിര്‍ഘോഷങ്ങളുടെ പരമകാഷ്ഠയില്‍, വിരാമവാങ്മയം എന്ന സംബോധനയോടെ ഒരു ഭരതവാക്യം സംവാദ പെട്ടിയില്‍ പ്രോജ്ജ്വലിച്ചു :

‘ഏകത്വമൊരു മിഥ്യയും നാനാത്വമൊരു യാഥാര്‍ത്ഥ്യവും!

പതിവിന്‍പടി വഗ്‌ധോരണിയുടെ വിവശതയുമായിട്ടാണ് വിവേകി വീടു പൂകിയത്. അപ്പോള്‍ വാമഭാഗം വൃത്തമുഖത്തെ സമൃദ്ധിയായി വീര്‍പ്പിച്ച് വല്ലഭനു കാട്ടിക്കൊടുത്തു. 

സമകാലികജ്ഞാനി വിചിന്തിച്ചു:

‘ഡെന്‍മാര്‍ക്കിലെന്തോ ചീഞ്ഞുനാറുന്നു’

ഇമ്മാതിരി ആംഗലേയ ഉദ്ധരണിക്ക് ‘ഇന്ദ്രപ്രസ്ഥത്തില്‍ എന്തോ ചീഞ്ഞ് നാറുന്നുണ്ടെന്ന’ അയുക്തക വിവര്‍ത്തനം മതിയാകും.ഭാരതീയര്‍ അതില്‍ തൃപ്തരാകട്ടെ. പദാനുപദ പരിഭാഷ വസ്തുതാപരവും വിനാശകരവുമാകുന്നു ! തര്‍ജ്ജമ വ്യാകരണത്തോടേ നീതിപുലര്‍ത്തേണ്ടതുള്ളൂ ; ഏറിയാല്‍ ആശയത്തോടും ; അല്ലാതെ കാലദേശങ്ങളോടല്ല !

ലിംഗനീതിയുടെ അവബോധമില്ലാത്ത ഒരു മേല്‍കോയ്‌മക്കാരനായിരുന്നെങ്കില്‍ കാന്തയുടെ മോന്തയെ, വീര്‍പ്പിച്ചുകെട്ടിയ ബലൂണിനോട് സഹൃദയനായ പ്രതിഭാശാലി ഉപമിക്കുമായിരുന്നു. പക്ഷേ, കഥാനായകന്‍ പ്രാജ്ഞന്റെ ഉപബോധ മനസ്സില്‍ പോലും ഫെമിനിസം അനുസ്യൂതം നുരയുകയാല്‍ അതുണ്ടായില്ല.

നിരുദ്ധകണ്ഠയായിരുന്ന കുണ്ഠിതയപ്പോള്‍ പണ്ഡിതപതിയോട് പ്രചണ്ഡമായി പ്രഘോഷിച്ചു : 

”ഹേ മനുഷ്യാ, നമുക്ക് സന്തതികള്‍ നാലാണല്ലോ. വിളിച്ചാല്‍ വിളിക്ക് അപ്പുറത്താണ് നാലും ! ചതുരുപായങ്ങളായ സാമദാനഭേദദണ്ഡങ്ങള്‍ പ്രയോഗിച്ചാലും നാലും നാലുവഴിക്ക് പോയ്‌ക്കളയും. ഒന്ന് തെക്കോട്ട്, രണ്ടാമത്തേത് വടക്കോട്ട്, മൂന്നാമത്തേത് കിഴക്കോട്ട്, നാലാമത്തേത് പടിഞ്ഞാട്ട് എന്ന ക്രമത്തിലാവും പുറപ്പാട്. ബുദ്ധികൂര്‍മ്മത നിമിത്തം നിങ്ങളിനി പിള്ളേരുടെ ദിശ മാറ്റിയതുകൊണ്ട് കാര്യമില്ല ; പറഞ്ഞേക്കാം. ഒന്ന് മറ്റൊന്നുമായി രമ്യതപ്പെടില്ല. സമരസപ്പെടില്ല. ഐക്യപ്പെടില്ല. ഓരോന്നിനും അവനവന്റെ കാര്യം. വിരുദ്ധ മാര്‍ഗ്ഗങ്ങള്‍, വിപരീത ലക്ഷ്യങ്ങള്‍!” 

പ്രിയതമയുടെ പ്രതിഷേധാഗ്നിയെ ശമിപ്പിക്കാന്‍ പ്രജ്ഞന്‍ പ്രിയതമന്‍ ഉടന്‍തന്നെ സന്താനങ്ങളോട് മൊഴിഞ്ഞു: 

”ഒറ്റക്കെട്ടായി കാര്യങ്ങള്‍ ചെയ്താലെ കുടുംബത്തില്‍ ഐശ്വര്യമുണ്ടാവൂ. ഇവിടെ ഏകത്വമാണ് മക്കളേ നമുക്കാവശ്യം. സമസ്തവും ഏകമാകണം !”

ബുദ്ധിജീവിയില്‍നിന്ന് കേവലമൊരു പിതാവിലേക്കുള്ള ജന്മദാതാവിന്റെ മാറ്റം പിള്ളേരെ ആശ്ചര്യപ്പെടുത്തി. അശാസ്ത്രീയമായ രൂപാന്തരം അവര്‍ക്ക് സ്വീകാര്യമായിരുന്നില്ല. അവര്‍ ബുജിയോട് അസന്ദിഗ്‌ദ്ധം ഉരിയാടി: 

”ഞങ്ങള്‍ ബഹുസ്വരരാണെന്ന് മറക്കാതിരിക്കുക !”

അപ്പോള്‍, പിതൃത്വത്തിന്റെ ഏകത്വം തന്നെ മക്കള്‍ ചോദ്യം ചെയ്യുമോ എന്ന് ജീന്യസ്സിനു പുറമെ ഡാഡി കൂടിയായ  സംവാദക്കാരന്‍ ഭയങ്കരമായി ഭയപ്പെട്ടു.

കുട്ടികള്‍ ചാനലിലെ മാതിരി തല്‍ക്ഷണം ആരവം മുഴക്കി:

”ബഹുസ്വരത, ബഹുസ്വരത, ബഹുസ്വരത…..”   

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചിത്രം: ജനം ടിവിയോട് കടപ്പാട്‌
Kerala

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

India

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

India

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
News

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

India

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.