Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ലൗ ഉണ്ട്, ജിഹാദില്ല!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2018, 02:30 am IST
inVicharam

‘ലൗ ഉണ്ട്, ജിഹാദില്ല’ എന്ന് സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതായ  വാര്‍ത്ത വായിച്ചു കഴിഞ്ഞപ്പോള്‍ ചില സംശയങ്ങള്‍ ബാക്കിയായി. ‘ലൗ ജിഹാദ്’ എന്ന പേരില്‍ അറിയപ്പെടുന്ന പ്രണയ/വിവാഹത്തോട് അനുബന്ധിച്ചു ഇസ്ലാമിലേക്ക് നടക്കുന്ന  മതംമാറ്റങ്ങളെ വെള്ളപൂശുന്നതിനു തുല്യമായി ആ റിപ്പോര്‍ട്ട് .   ആദ്യമേ തന്നെ, ലൗ അഥവാ പ്രണയം എന്നതിന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്താവുന്നതായ തെളിവോ നിര്‍വചനമോ ഇല്ലെന്നത് ഇവിടെ പ്രസക്തമായ കാര്യമാണ്. ഏതായാലും അതവിടെ നില്‍ക്കട്ടെ. 

ആസൂത്രിതവും സംഘടിതവുമായി ഇസ്ലാമിലേക്ക് അന്യമതസ്ഥരായ ചെറുപ്പക്കാരികള്‍ വിവാഹത്തോടൊപ്പം മതംമാറി ചേരുന്നതിന്റെ ചെല്ലപ്പേരായി ലൗ ജിഹാദിനെ കരുതാം. പേരില്‍ ‘ലൗ’ ഉണ്ടെങ്കിലും ആ മതംമാറ്റത്തില്‍ ലൗ ഉണ്ടോ, ഉണ്ടെങ്കില്‍ എത്രത്തോളും ഉണ്ട്, എത്ര കാലം നീണ്ടുനില്‍ക്കും മുതലായവയല്ല ലൗ ജിഹാദിനെ നിര്‍വചിക്കുന്നത്. പകരം  അത്തരം  മതംമാറ്റങ്ങള്‍ക്ക് പിന്നില്‍ ആസൂത്രണം (അതിനു മുന്നോടിയായി നടക്കുന്ന പ്ലാനിംഗ്), സംഘാടനം (അത് നടത്താന്‍ സ്ത്രീയും പുരുഷനും അവരുടെ കുടുംബങ്ങളും അല്ലാത്തവരുടെ ഇടപെടല്‍), പ്രലോഭനം (ഉദാ: സാമ്പത്തിക/സാമൂഹിക/മതപരമായവ) മുതലായ ഘടകങ്ങള്‍ ഉണ്ടോ എന്നതാണ്. മാറിച്ചേരുന്ന മതത്തിന്റെ പ്രഖ്യാപിതലക്ഷ്യങ്ങള്‍ ഇത്തരം മതംമാറ്റത്തെ സ്വാധീനിക്കുണ്ടോ എന്നതും പരിഗണിക്കേണ്ട വിഷയമാണ്.

ഇവയുടെ വെളിച്ചത്തില്‍ നമുക്ക് ‘ലൗ ജിഹാദ് ഇല്ല’ എന്ന റിപ്പോര്‍ട്ട്  ശരിയാണോ എന്ന് പരിശോധിക്കാം. അമുസ്ലിങ്ങളെ ഇസ്ലാമിലേക്ക് കൊണ്ടുവരുക എന്നത് ഇസ്ലാമിന്റെ (സെമിറ്റിക് മതങ്ങളുടെ പൊതുവായ ലക്ഷ്യം)  ലക്ഷ്യങ്ങളില്‍ ഒന്നാണെന്ന് സംശയമില്ലാതെ പറയാമല്ലോ. ‘എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകള്‍ നല്‍കുന്ന സാമ്പത്തികവും നിയമപരവും മതപരവുമായ പിന്തുണ വഴി നിരവധി പേര്‍ ഇസ്ലാം മതം സ്വീകരിക്കുന്നതായി ആഭ്യന്തരവകുപ്പിന്റെ രേഖകളില്‍ പറയുന്നു. ഒപ്പം അംഗീകാരമില്ലാത്ത  (ഉദാ:സത്യസരണി) സ്ഥലങ്ങളില്‍ ഇത്തരം മതംമാറ്റങ്ങള്‍ നടക്കുന്നതായും എഴുതിയിട്ടുണ്ട്. അതായത് ആസൂത്രണം, സംഘാടനം, പ്രലോഭനം എന്നിവ വ്യക്തം! 

96 % പേരും ഇസ്ലാമിലേക്ക് മാറുന്നത് ഇസ്ലാമിനോടുള്ള താല്‍പര്യം കൊണ്ടല്ല പ്രണയം, കുടുംബപ്രശ്‌നം, ദാരിദ്ര്യം, മാനസികപ്രശ്‌നം, സാമൂഹികപദവി, സമൂഹമാധ്യമങ്ങള്‍  മുതലായ പല കാരണങ്ങള്‍കൊണ്ടാണെന്നും പറയുന്നു. ഇവിടെയും പ്രലോഭനം, സംഘാടനം, ആസൂത്രണം എന്നിവ വ്യക്തം! ഇനി മാറുന്നവര്‍ ആരെന്നു നോക്കിയാല്‍ ഭൂരിഭാഗവും വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നില്‍ നില്‍ക്കുന്നവരും! ‘ലൗ ജിഹാദ്’  വിദ്യാഭ്യാസപരമായും സാമ്പത്തികമായും മുന്നില്‍ നില്‍ക്കുന്നവരെ എന്തുകൊണ്ടോ ബാധിക്കുന്നില്ല. അതിശയം തന്നെ! അതോ അതിശയം ഇല്ല എന്ന് പറയണോ? മുസ്ലിം യുവതികള്‍ അന്യമതസ്ഥരായ പുരുഷന്മാരെ വിവാഹം ചെയ്യുമ്പോഴോ പ്രണയിക്കുമ്പോഴോ ആ സമുദായസംഘടനകളില്‍നിന്നുയരുന്ന എതിര്‍പ്പും ഭീഷണിയും ഇതോടൊപ്പം കൂട്ടിവായിക്കണം. 

ചുരുക്കിപ്പറഞ്ഞാല്‍ ഇസ്ലാമിലേക്കുള്ള അന്യമതസ്ഥരായ യുവതികളുടെ  മതംമാറ്റം എന്നത് ഇസ്ലാം മതത്തോടുള്ള ആകര്‍ഷണം കൊണ്ടല്ല, മറിച്ച് എളുപ്പത്തില്‍ ചൂഷണം ചെയ്യപ്പെടാവുന്നവരും പല ബുദ്ധിമുട്ടുകള്‍ കാരണം എളുപ്പത്തില്‍ വശംവദരായവരുമായ  യുവതികളെ ചില സംഘടനകള്‍ പ്രലോഭനങ്ങള്‍ ഉപയോഗിച്ച് സംഘടിതമായി മാറ്റുന്ന ഒരു പ്രക്രിയ ആണെന്നത്. ഇതൊന്നും പോരാഞ്ഞ് ഇങ്ങനെ മതം മാറിയവരില്‍ ചെറിയ ശതമാനമെങ്കിലും ‘ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷരാവുകയോ’ അന്യരാജ്യങ്ങളില്‍ തീവ്രവാദപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുമ്പോള്‍ കൊല്ലപ്പെടുകയോ (ഉദാ: സിറിയ , അഫ്ഘാനിസ്ഥാന്‍) തീവ്രവാദപ്രവര്‍ത്തനമുള്ള രാജ്യങ്ങളില്‍ എത്തപ്പെടുകയോ ചെയ്തിട്ടുണ്ട് എന്നത് പൊതുവില്‍ ലഭ്യമായ വിവരമാണ്.

എന്നിട്ടും ‘ലൗ ഉണ്ട്, ജിഹാദില്ല’ എന്ന് റിപ്പോര്‍ട്ട് നല്‍കുമ്പോള്‍  കാരണം രണ്ടിലൊന്നാവാനേ വഴിയുള്ളൂ. അറിവില്ലായ്‌മ, അല്ലെങ്കില്‍ അറിഞ്ഞുകൊണ്ട്. ആദ്യത്തേത് പൊറുക്കാം; രണ്ടാമത്തെയാണെങ്കില്‍ ഭയക്കണം നാം!

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

India

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

Kerala

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

പുതിയ വാര്‍ത്തകള്‍

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

സ്തനാര്‍ബുദത്തിനെതിരായ പുതിയ സംയുക്തം, കുസാറ്റിന് പേറ്റന്റ്

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.