Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇതാ ഗുജറാത്തിന്റെ ഹൃദയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2017, 02:47 am IST
inIndia

വിരല്‍ചൂണ്ടി നില്‍ക്കുന്ന ഭീംറാവു അംബേദ്കറുടെ പ്രതിമയാണ് കെവാടിയ കോളനിയിലേക്ക് നമ്മെ സ്വീകരിക്കുന്നത്. ഇടത്തരം കച്ചവടസ്ഥാപനങ്ങള്‍ ഏറെയുള്ള കവല. ജനത്തിരക്കിന് കുറവില്ല. മലയിടുക്കും താഴ്‌വരകളും തടാകങ്ങളും സുന്ദരമാക്കിയ, നര്‍മ്മദാ നദി നിറഞ്ഞൊഴുകുന്ന ഈ ഉള്‍നാടന്‍ വനവാസി ഗ്രാമത്തിലേക്ക് വിനോദസഞ്ചാരികളുടെ പ്രവാഹം.

എട്ട് കിലോമീറ്റര്‍ അകലെയുള്ള സര്‍ദാര്‍ സരോവര്‍ അണക്കെട്ടാണ് പുതിയ ആകര്‍ഷണ കേന്ദ്രം.

നര്‍മ്മദ ജില്ലയിലെ വനവാസി മേഖലയാണ് കെവാടിയ. രാജസ്ഥാന്‍, മധ്യപ്രദേശ് അതിര്‍ത്തി ഗ്രാമങ്ങളിലുള്ള തട്‌വി വിഭാഗമാണ് ഭൂരിഭാഗം. ബിജെപി തുടര്‍ച്ചയായി ജയിക്കുന്ന മണ്ഡലത്തില്‍ ഇത്തവണയും താമര വിരിയുമെന്നാണ് ഓട്ടോ ഡ്രൈവറായ ദീപക്ഭായ് തട്‌വിയുടെ ഉറച്ച വിശ്വാസം.

പ്രധാനമന്ത്രി മോദിയുടെ കടുത്ത ആരാധകനാണ് ദീപക് ഭായ്. ”മോദിയുടെ ഭരണമാണ് ഗ്രാമത്തില്‍ വികസനമെത്തിച്ചത്. ഇപ്പോള്‍ വനവാസികള്‍ക്ക് വീടുകളുണ്ട്. നേരത്തെ പലരും റോഡരികിലെ കൂടാരങ്ങളിലാണ് കിടന്നുറങ്ങിയത്. ഡാം പൂര്‍ത്തിയായതതോടെ ജലദൗര്‍ലഭ്യവും പരിഹരിക്കപ്പെട്ടു. മുടക്കമില്ലാതെ വൈദ്യുതിയും ലഭിക്കുന്നുണ്ട്”. ആധുനിക സംവിധാനങ്ങളോടെയുള്ള പുതിയ സര്‍ക്കാര്‍ ആശുപത്രിയുടെ നിര്‍മ്മാണവും അദ്ദേഹം കാട്ടിത്തന്നു.

കോണ്‍ക്രീറ്റ് റോഡുകളിലൂടെ കുത്തനെയുള്ള കയറ്റം കയറി അണക്കെട്ടിന് ഏതാനും മീറ്റകലെ ദീപക് ഭായ് ഓട്ടോ നിര്‍ത്തി. അനുബന്ധ ജോലികള്‍ നടക്കുന്നതിനാല്‍ അണക്കെട്ടിലേക്ക് പ്രവേശനമില്ല. നര്‍മ്മദയെ ഹൃദയത്തിലൊതുക്കി സര്‍ദാര്‍ സരോവര്‍ അണക്കെട്ട് കൊടുമുടികളെ നോക്കി പുഞ്ചിരിക്കുന്നു. ഗ്രാമീണരുടെ ജീവനാഡിയായി നര്‍മ്മദ ഒഴുകുന്നു. ഗുജറാത്തിനെ മാറ്റിമറിച്ച വികസമെന്ന പെരുമയോളം ഉയരമുണ്ട് സരോവര്‍ അണക്കെട്ടിന്.

നര്‍മ്മദയെ തടുത്തതാര്?

സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ ആശയമായിരുന്നു അണക്കെട്ട്. 1961ല്‍ നെഹ്‌റു തറക്കല്ലിട്ടെങ്കിലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പൂര്‍ത്തിയാക്കാന്‍ താല്‍പര്യമെടുത്തില്ല. ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തിയതോടെ നിയമനടപടികളും നേരിട്ടു. 2006ല്‍ 121.92 മീറ്റര്‍ ഉയരത്തിലുള്ള അണക്കെട്ടിനാണ് അനുമതി ലഭിച്ചത്. ഇതിനെതിരെ ഗുജറാത്തില്‍ പ്രതിഷേധമുയര്‍ന്നു. 2014ല്‍ മോദി പ്രധാനമന്ത്രിയായതിന് പിന്നാലെ ഉയരം 138.68 മീറ്ററാക്കി ഉയര്‍ത്തി. മാസങ്ങള്‍ക്കുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രവൃത്തി പൂര്‍ത്തിയാക്കി. കഴിഞ്ഞ സപ്തംബറില്‍ പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്.

ഗ്രാമങ്ങളില്‍ വോട്ട് നിലനിര്‍ത്താന്‍ അണക്കെട്ട് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. പ്രചാരണത്തില്‍ വിഷയം കൃത്യമായി അവതരിപ്പിക്കുന്ന മോദി കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പദ്ധതി ഇല്ലാതാക്കാന്‍ ശ്രമിച്ചെന്ന ആരോപണവും ഉന്നയിക്കുന്നുണ്ട്. ലോകത്ത് ഒരു പദ്ധതിക്കും ഇത്രയേറെ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. അണക്കെട്ട് പൂര്‍ത്തിയാക്കിയത് സര്‍ക്കാരിന് നേട്ടമാണെന്ന തിരിച്ചറിവ് കോണ്‍ഗ്രസ്സിനുണ്ട്. പദ്ധതി ലക്ഷ്യത്തിലെത്തിയില്ലെന്നും കര്‍ഷകര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ വെള്ളം കനാലുകളിലാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

9633 ഗ്രാമങ്ങള്‍ക്ക് കുടിവെള്ളം

സംസ്ഥാനത്തെ 3112 ഗ്രാമങ്ങള്‍ക്ക് കാര്‍ഷികാവശ്യത്തിന് ജലം ലഭിക്കും. 18.45 ലക്ഷം ഹെക്ടര്‍ കൃഷിഭൂമിയില്‍ നര്‍മ്മദയിലെ വെള്ളത്താല്‍ ജീവിതം വിളയും. 75 ശതമാനവും രൂക്ഷമായ വരള്‍ച്ച നേരിടുന്ന ഗ്രാമങ്ങളാണ്. 9633 ഗ്രാമങ്ങള്‍ക്കും 131 നഗരപ്രദേശങ്ങള്‍ക്കും കുടിവെള്ളം. 18144 ഗ്രാമങ്ങളാണ് ആകെയുള്ളത്. പകുതിയിലേറെ ഗ്രാമങ്ങള്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകുന്നു. വ്യവസായികാവശ്യങ്ങള്‍ക്കും വെള്ളം ലഭ്യമാക്കും. ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്‌ട്ര സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതി.

അണക്കെട്ടിന് സമീപത്തെ തടാകം

നിരവധി വൈദ്യുത പദ്ധതികളും പരിഗണനയില്‍. കാര്‍ഷിക വ്യാവസായിക വികസനവും തൊഴില്‍ ഉത്പാദനവും മെച്ചപ്പെടും. ഭാവ്‌നഗര്‍, ബോതഡ്, സുരേന്ദ്രനഗര്‍ ജില്ലകള്‍ക്കാണ് കൂടുതല്‍ പ്രയോജനമെങ്കിലും സംസ്ഥാനമാകെ നര്‍മ്മദ ജലം ഉപയോഗിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് സര്‍ക്കാര്‍. സൗരാഷ്‌ട്രയിലേക്ക് വെള്ളമെത്തിക്കാന്‍ 2012ല്‍ സൗരാഷ്‌ട്ര നര്‍മ്മദ അവതരണ്‍ ഇറിഗേഷന്‍ യോജന മോദി ആരംഭിച്ചു.

2019ല്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് പതിനാറായിരം കോടിയാണ് ചെലവ്. നര്‍മ്മദ അണക്കെട്ടിലെ വെള്ളം കനാലുകളിലൂടെ സൗരാഷ്‌ട്രയിലെ 115ഓളം പ്രധാന അണക്കെട്ടിലെത്തിക്കുകയാണ് ലക്ഷ്യം. മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലെ കര്‍ഷകര്‍ക്കും ജലസേചനത്തിന് അണക്കെട്ട് ഉപകരിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

World

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

Kerala

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കൊല്ലം–എറണാകുളം മെമു റദ്ദാക്കി, എക്സ്പ്രസ് ട്രെയിനുകൾക്ക് റൂട്ട് മാറ്റം

India

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

India

മതം മാറിയാൽ സംവരണം കിട്ടില്ല; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി, മദ്രാസ് ഹൈക്കോടതി വിധി ശരിവച്ചു

പുതിയ വാര്‍ത്തകള്‍

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

‘നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സ്വമേധയാ ചേരുന്നുണ്ട് ‘ : സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ 

ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ രൂപം മാറി നെടുമ്പാശ്ശേരി അപകടത്തിൽ പ്രതി സുഹൈല്‍ സജീവ്

മലപ്പുറത്ത് എംഡിഎംഎയുമായി പ്രമുഖ വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

പഞ്ചാബ് സർക്കാരിനെതിരെ സിബിഐ നടപടി : അഴിമതി അന്വേഷണത്തിൽ 15 വകുപ്പുകളിൽ നിന്ന് ഫയലുകൾ തേടി

റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ്; 11.40 ലക്ഷം പേർക്ക് നവരാത്രി സമ്മാനം, 2,009 കോടി അനുവദിച്ച് കേന്ദ്രം

മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും കുടുംബവും സുപ്രീംകോടതിയിലേക്ക്

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

ശബരിമല ദർശനത്തിന് ഇനി ഇരട്ടി ബുക്കിങ് ഫീസ്; 10 രൂപയാക്കാൻ ദേവസ്വം ബോർഡ്; പമ്പയിലെ ശുചിമുറികൾ സൗജന്യമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.