ഗുരുദാസ്പൂര്‍: പഞ്ചാബിലെ ഗുരുദാസ്പൂര്‍ ലോക്സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം. ബി.ജെ.പി സ്ഥാനാര്‍ഥിയായ സ്വരണ്‍ സലാരിയ രണ്ടാം സ്ഥാനത്തെത്തി.
സുനില്‍ 4,99,752 വോട്ടുകളാണ് നേടിയത്. ബി.ജെ.പിയ്‌ക്ക് 3,06,533 വോട്ടുകളും മൂന്നാം സ്ഥാനത്തെത്തിയ ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി മേജര്‍ ജനറല്‍ സുരേഷ് ഖജൂരിയയ്‌ക്ക് 23,579 വോട്ടുകളും ലഭിച്ചു. ആകെ 11 സ്ഥാനാര്‍ത്ഥികളാണ് ഇവിടെ ജനവിധി നേടിയത്.
















