Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

പ്രണബിനെ സോണിയ ഒതുക്കി?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2017, 12:02 am IST
inIndia

ന്യൂദല്‍ഹി: മകന്‍ രാഹുലിനായി മുതിര്‍ന്ന നേതാവ് പ്രണബ് മുഖര്‍ജിയെ സോണിയ ഒതുക്കുകയായിരുന്നോ? പ്രണബ് രാഷ്‌ട്രപതിയായ സാഹചര്യം ഒരിടവേളക്ക് ശേഷം ദേശീയ രാഷ്‌ട്രീയത്തില്‍ വീണ്ടും ചര്‍ച്ചയാകുന്നു. 1996 മുതല്‍ 2012 വരെയുള്ള തന്റെ രാഷ്‌ട്രീയ ജീവിതത്തെക്കുറിച്ച് പ്രണബ് എഴുതിയ ‘ദ കോയിേലഷന്‍ ഇയേഴ്‌സ്’ എന്ന പുസ്തകത്തിലെ പരാമര്‍ശങ്ങളാണ് ചര്‍ച്ചയാകുന്നത്.

തന്നെ പ്രധാനമന്ത്രിയാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി പുസ്തകത്തില്‍ പ്രണബ് വെളിപ്പെടുത്തി. പ്രധാനമന്ത്രിയാകാന്‍ തന്നേക്കാള്‍ യോഗ്യന്‍ പ്രണബ് ആയിരുന്നെന്ന് പ്രകാശന ചടങ്ങില്‍ ഡോ. മന്‍മോഹന്‍ സിങ് വ്യക്തമാക്കുകയും ചെയ്തു. രാഹുലിന്റെ രാഷ്‌ട്രീയ ഭാവിക്ക് തടസമാകുമെന്ന തിരിച്ചറിവാണ് പ്രണബിനെ രാഷ്‌ട്രപതിയാക്കി രാഷ്‌ട്രീയ വനവാസത്തിനയയ്‌ക്കാന്‍ സോണിയ തീരുമാനിച്ചതിനു പിന്നില്‍. പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിങ് തന്റെ വരുതിക്ക് നില്‍ക്കുമെന്ന സോണിയയുടെ പ്രതീക്ഷയും തെറ്റിയില്ല.

രാഷ്‌ട്രപതിയാകുന്നതിന് രണ്ട് മാസം മുന്‍പ് 2012 ജൂണ്‍ രണ്ടിന് സോണിയയുമായി നടത്തിയ കൂടിക്കാഴ്ച പ്രണബ് പുസ്തകത്തില്‍ വിവരിക്കുന്നു. പല പേരുകളും രാഷ്‌ട്രപതി സ്ഥാനത്തേക്ക് ചര്‍ച്ച ചെയ്തു. ”പ്രണബ്ജി, താങ്കളാണ് ആ സ്ഥാനത്തേക്ക് ഏറ്റവും യോജിച്ച വ്യക്തി. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ താങ്കള്‍ക്ക് നിര്‍ണായക പങ്കുള്ളത് മറക്കരുത്. പകരം ആരെയെങ്കിലും നിര്‍ദ്ദേശിക്കാനുണ്ടോ?” സോണിയ യോഗത്തില്‍ ചോദിച്ചു. ഏത് ചുമതലയും ഏറ്റെടുക്കാന്‍ തയാറെന്ന് താന്‍ വ്യക്തമാക്കി. മന്‍മോഹന്‍ സിങ്ങിനെ രാഷ്‌ട്രപതിയാക്കുമെന്നായിരുന്നു മടങ്ങുമ്പോള്‍ തന്റെ അവ്യക്തമായ ധാരണ. അങ്ങനെ സംഭവിച്ചാല്‍ തന്നെ പ്രധാനമന്ത്രിയാക്കുമെന്നും കരുതി. എന്നാല്‍, മറിച്ചാണ് സംഭവിച്ചത്- പ്രണബ് വ്യക്തമാക്കി.

പ്രധാനമന്ത്രിയാകാന്‍ തന്നേക്കാള്‍ യോഗ്യന്‍ പ്രണബ് ആയിരുന്നെന്ന് ചടങ്ങില്‍ സംസാരിച്ച മന്‍മോഹന്‍ സിങ് പറഞ്ഞു. പ്രധാനമന്ത്രിയാകാത്തതിന് അദ്ദേഹത്തിന് വിഷമമുണ്ടാകാനുള്ള കാരണമുണ്ട്. എന്നാല്‍, ഇതില്‍ തനിക്കൊന്നും ചെയ്യാനാകുമായിരുന്നില്ല. തീരുമാനം തന്റേതായിരുന്നില്ല. അത് പ്രണബിനും അറിയാം, സിങ് ചൂണ്ടിക്കാട്ടി.

കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്ര സരസ്വതിയുടെ അറസ്റ്റും പ്രണബ് ഓര്‍ത്തെടുക്കുന്നു. ദീപാവലിയുടെ സമയത്തായിരുന്നു അറസ്റ്റ്. ഈദിന്റെ സമയത്ത് ഒരു മുസ്ലിം പുരോഹിതനെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ സംവിധാനം ധൈര്യപ്പെടുമോയെന്ന് താന്‍ മന്ത്രിസഭായോഗത്തില്‍ ചോദിച്ചു. പ്രധാനമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവായിരുന്ന എം.കെ. നാരായണന്‍ ഇതിനെ പിന്തുണച്ചു. ശങ്കരാചാര്യര്‍ക്ക് ജാമ്യം നല്‍കാന്‍ ഉടന്‍ നിര്‍ദേശം നല്‍കി.

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലിയാണ് 1999ല്‍ ശരത് പവാറിന്റെ നേതൃത്വത്തില്‍ സോണിയയ്‌ക്കെതിരെ കലാപം അരങ്ങേറിയത്. കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയ പി. ശിവശങ്കറുമായാണ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്. ഇതാണ് പവാറിനെ പ്രകോപിപ്പിച്ചത്, പുസ്തകത്തില്‍ പറയുന്നു. രാഹുല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനിരിക്കെയാണ് പ്രണബിന്റെ വിവാദ പരാമര്‍ശങ്ങള്‍ ചര്‍ച്ചയാകുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

World

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

India

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി
Vicharam

തലമുറകളുടെ തലക്കനം

Editorial

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

എം.ജി. മേനോൻ അന്തരിച്ചു

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.