ലക്‌നൗ: യുപിയിലെ മുഗള്‍ സരായി റെയില്‍വേ സ്‌റ്റേഷന് ഭാരതീയ ജനസംഘം നേതാവും ആര്‍എസ്എസ് ആചാര്യനുമായിരുന്ന പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ പേരിട്ടു.
സ്‌റ്റേഷന് ഉപാദ്ധ്യായയുടെ പേരിടാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇന്നലെ അത് നടപ്പാക്കി. യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാരാണ് ഇതിനുള്ള ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന് സമപ്പിച്ചത്. ഇത് ആഗസ്റ്റില്‍ കേന്ദ്രം അംഗീകരിച്ചു.
1968 ല്‍ ഈ സ്‌റ്റേഷനിലാണ് അദ്ദേഹത്തെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
















