പാട്ന: ബീഹാറിന്റെ വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകളും മണ്ടത്തരങ്ങളും രാജ്യമെങ്ങും കേൾവി കേട്ടതാണ്. കോപ്പിയടിയും പരീക്ഷാ ക്രമക്കേടുകളും അഴിഞ്ഞാടുന്ന ബീഹാർ വിദ്യാഭ്യാസ മേഖല മറ്റൊരു നാണക്കേടിലേക്കാണ് ഇപ്പോൾ ചെന്ന് പെട്ടിരിക്കുന്നത്. ഇത്തവണ ഏഴാം ക്ലാസിലെ ചോദ്യപേപ്പറിലെ ഒരു ചോദ്യമാണ് നാണക്കേടിന്റെ പ്രധാന കാരണം.
കശ്മീരിനെ മറ്റേതോ രാജ്യമായിട്ടാണ് ചോദ്യ പേപ്പറിൽ ചിത്രീകരിച്ചിരിക്കുന്നത്. വിട്ടു പോയ ഭാഗം പൂരിപ്പിക്കുക എന്ന തലക്കെട്ടോടെയാണ് ചോദ്യം വന്നിരിക്കുന്നത്. ചൈന, നേപ്പാൾ, ഇംഗ്ലണ്ട്, കശ്മീർ എന്നീ രാജ്യങ്ങളിലെ ജനങ്ങളെ എങ്ങനെ വിളിക്കാമെന്നാണ് ചോദ്യം. അപ്പോൾ കശ്മീർ മറ്റൊരു രാജ്യമായിട്ടാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്.
സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ വിദ്യാഭ്യാസ കൗൺസിൽ ന്യായവുമായി രംഗത്തെത്തി. അച്ചടി പിശകെന്നാണ് ഇവർ നൽകുന്ന ന്യായം. സംസ്ഥാനത്തെ എഴുപതിനായിരം സ്കൂളുകളിലും ഇതേ ചോദ്യമടങ്ങിയ ചോദ്യ പേപ്പറാണ് വിതരണം ചെയ്തത്.
Question paper prepared by Bihar board
What people of 5 Nations: China, Nepal, England, Kashmir and India are called?
Shaabash @NitishKumar pic.twitter.com/BXlP7YjFKw— Anshul Saxena (@AskAnshul) October 11, 2017
















