ഹൈദരാബാദ്: ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശിലെ ശ്രീശൈലം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു വിട്ടു. ഒരു ലക്ഷം ഘനയടി ജലമാണ് സ്പില്‍ വേയിലൂടെ നാഗാര്‍ജുനസാഗര്‍ അണക്കെട്ടിലേക്ക് ഒഴുക്കി വിട്ടത്.
പരമാവധി സംഭരണശേഷിയായ 885 അടിയും കവിഞ്ഞ് ജലനിരപ്പ് ഉയരാന്‍ തുടങ്ങിയതോടെയാണ് ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചത്.
















