മാവേലിക്കര: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ച വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. കഴിഞ്ഞ ദിവസം രാത്രി ഒന്‍പതിന് തട്ടയ്‌ക്കാട്ടുപടി ജംഗ്ഷന് വടക്ക് ഭാഗത്തായിരുന്നു അപകടം. ഈരേഴ വടക്ക് മുതലശ്ശേരില്‍ സുരേഷിന്റെ മകന്‍ അഖില്‍.എസ് കുമാര്‍ (14)നാണ് ഗുരുതരമായി പരിക്കേറ്റത്. ഇടിയുടെ അഖാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ അഖിലിന് നട്ടെല്ലിനാണ് പരിക്കേറ്റത്. ഇയാളെ തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















