Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മറ്റുദേവന്മാരെ ഭജിക്കാന്‍ പ്രയാസമേറെയാണ് (9-26)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2017, 08:43 pm IST
in Samskriti

ഇന്ദ്രന്‍, വരുണന്‍, ആദിത്യന്‍, രുദ്രന്‍ മുതലായ ദേവന്മാരെ യാഗവും പൂജയും ചെയ്തു സന്തോഷിപ്പിക്കാന്‍ പ്രയാസമേറെയാണ്. ധനം ധാരാളം ചെലവഴിക്കണം. ഉപകരണങ്ങളും സഹായികളും ആചാര്യന്മാരും വേണം. മന്ത്രങ്ങള്‍ തെറ്റാതെ, ചടങ്ങുകള്‍ പിഴയ്‌ക്കാതെ, സ്ഥലശുദ്ധി, ദ്രവ്യശുദ്ധി, കര്‍ത്തൃശുദ്ധി എന്നിവയോടെ അനുഷ്ഠിക്കണമെന്നത് നിര്‍ബന്ധമാണ്. ഏതെങ്കിലും ഒന്നു തെറ്റിയാല്‍ എല്ലാം തെറ്റി. ആനച്ചങ്ങലയുടെ ഒരു കണ്ണിക്ക് കേടുപറ്റിയാല്‍ ചങ്ങല ആകെ ഉപയോഗശൂന്യമാകുന്നതുപോലെയാണ്.

മേയഃ ഭക്ത്യാ പ്രയച്ഛതി

ഒരേ ഒരു കാര്യമേ എനിക്കു നിര്‍ബന്ധമുള്ളൂ. എന്നെ പൂജിക്കുന്ന ഭക്തന് അതിരില്ലാത്ത, പരമമായ, സ്‌നേഹം എന്നോടുണ്ടാവണം. ഞാന്‍ പരമേശ്വരനാണ്, എല്ലാ ദേവന്മാരുടേയും ഈശ്വരനാണ് എന്ന ബോധം വേണം. ”എല്ലാം അങ്ങയുടേതാണ്; എന്റേതായിട്ട് ഒന്നുമില്ല; എന്നെ അനുഗ്രഹിക്കാന്‍ വേണ്ടി ഈ വസ്തു സ്വീകരിച്ചാലും”- എന്ന് എന്നോടു പറയണം. നാട്ടില്‍ ഒരു പ്രയാസവും കൂടാതെ ലഭിക്കുന്നതാണ്,

പത്രം, പുഷ്പം, ഫലം, തോയം എന്നിവ

പുതിയ തളിരുകളോ കറുകപ്പുല്ലോ ചെന്താമരപ്പൂവോ മറ്റു പുഷ്പങ്ങളോ വെള്ളമോ മറ്റു ദ്രവ സാധനങ്ങളോ ഏതായാലും പരമപ്രേമ ലക്ഷണയായ ഭക്തിയോടെ എനിക്ക് തന്നാല്‍ സ്വീകരിക്കും, ഭക്ഷിക്കും, തരുന്ന വ്യക്തിയുടെ സൗന്ദര്യമോ, വൈരൂപ്യമോ, പാണ്ഡിത്യമോ പാമരത്വമോ ധനികത്വമോ, ദാരിദ്ര്യമോ ബ്രാഹ്മണത്വമോ നിഷാദത്വമോ ഞാന്‍ പരിഗണിക്കുകയില്ല; ഒരു ഭേദവുമില്ല.

ദ്രൗപദീ ദേവി അക്ഷയപാത്രത്തില്‍ ഒട്ടിപ്പിടിച്ച ചീര ഇലയാണ് തന്നത്, അതു ഞാന്‍ ഭക്ഷിച്ചു. ഗജേന്ദ്രന്‍ വാടിപ്പോയ താമരപ്പൂവാണ് തന്നത,് അതു ഞാന്‍ സ്വീകരിച്ചു. സുദാമ ബ്രാഹ്മണന്‍-എന്റെ സതീര്‍ത്ഥ്യന്‍-സമര്‍പ്പിച്ച അവലരിയും ഞാന്‍ തിന്നു. രാമാവതാരത്തില്‍ ശബരി സമര്‍പ്പിച്ചത് ഉണങ്ങിയതും ഉച്ഛിഷ്ടവുമായ കാട്ടുപഴങ്ങളായിരുന്നു. അതും ഞാന്‍ വിഴുങ്ങി. വിദുരന്റെ പത്‌നി, സന്തോഷവും സ്‌നേഹവുംകൊണ്ട് സ്വബോധംപോലും നഷ്ടപ്പെട്ട് എനിക്ക് പഴങ്ങളുടെ തൊലിയായിരുന്നു തന്നത് അതും ഞാന്‍ ചവച്ചുതിന്നു. മിഥിലാരാജ്യത്തിലെ ശ്രുതദേവ ബ്രാഹ്മണന്‍, എനിക്ക് ഇരിക്കാന്‍ പുല്ലുപായ തന്നു; കുടിക്കാന്‍ രാമച്ചവും കുശപ്പുല്ലും ദര്‍ഭയുമിട്ട വെള്ളം തന്നു, അതും സ്വീകരിച്ചു.

ഭക്ത്യുപഹൃതം അശ്‌നാമി- ഭക്തന്മാര്‍ സമര്‍പ്പിക്കുന്നത് പരമഭക്തിയോടെയാണ്. അതിനാല്‍ ഞാന്‍ അത് സ്വീകരിക്കുന്നു, ഭക്ഷിക്കുക തന്നെ ചെയ്യുന്നു. ഞാനല്ലാതെ, മറ്റു ദേവന്മാര്‍, സ്വഭക്തന്മാര്‍ സമര്‍പ്പിക്കുന്നത് തിന്നതായിട്ടു ചരിത്രമില്ല. കണ്ണുകൊണ്ട് നോക്കി തൃപ്തിയടയും, അത്രമാത്രം. വേദത്തില്‍ ഇക്കാര്യം പറയുന്നു.

”നഹി ദേവാ അശ്‌നന്തി, ന പിബന്തി

ഏതദേവാമൃതം മൃഷ്ടപാ തൃപ്യന്തി”

(മറ്റു ദേവന്മാര്‍, ഭക്തന്മാര്‍ സമര്‍പ്പിക്കുന്ന പായസം മുതലായ ദ്രവ്യങ്ങള്‍ ഭക്ഷിക്കുന്നില്ല. പാല്‍ മുതലായ ദ്രവങ്ങള്‍ കുടിക്കുന്നുമില്ല. കണ്ണുകള്‍കൊണ്ടു നോക്കി തൃപ്തിയടയുന്നു)

എന്നെ പ്രത്യക്ഷമായി കാണാതെ തന്നെ എനിക്ക് നേരിട്ട് സമര്‍പ്പിക്കാം.

‘സാളഗ്രാമ’ത്തില്‍ ഞാന്‍ എപ്പോഴും അധിവസിക്കുന്നു. എന്റെ വേഷഭൂഷാദികളോടുകൂടി നിര്‍മിച്ച വിഗ്രഹത്തിലും ഞാന്‍ നിറഞ്ഞുനില്‍ക്കുന്നു. തുളസീദളങ്ങള്‍കൊണ്ട് എനിക്ക് ചെയ്യുന്ന അര്‍ച്ചനയും മറ്റു പുഷ്പങ്ങള്‍കൊണ്ട് ചെയ്യുന്ന അര്‍ച്ചനയും മാലകളും ഞാന്‍ സ്വീകരിക്കും.

സത്വഗുണപ്രധാനങ്ങളായ അരിയും പച്ചക്കറികളും എല്ലാം ഫലം എന്ന പദത്തില്‍ ഉള്‍ക്കൊളളുന്നു. തോയം എന്ന പദത്തില്‍ വെള്ളം, പാല്‍, വെണ്ണ, എണ്ണ, ഘൃതം, ചന്ദനം, കര്‍പ്പൂരം ഇവയിട്ടിട്ടുള്ള ജലംകൊണ്ടുള്ള അഭിഷേകം ഇവയും ഞാന്‍ സ്വീകരിക്കും, ഭക്ഷിക്കും. എനിക്ക് എന്റെ വിഗ്രഹത്തില്‍ ചെയ്ത അഭിഷേക തീര്‍ത്ഥവും നിവേദ്യ പ്രസാദവും സേവിച്ചാല്‍ നിങ്ങളുടെ മസ്തിഷ്‌കത്തിലെ സിരകള്‍ ശുദ്ധീകരിക്കപ്പെടുകയും എന്നെപ്പറ്റിയുള്ള ചിന്തകൊണ്ട് നിറയാന്‍ സഹായകമാകുകയും ചെയ്യും.

ഈ ശ്ലോകത്തില്‍ ഭഗവാന്‍ തന്നെ നിര്‍ദ്ദേശിച്ചതുപോലെ വളരെ എളുപ്പത്തില്‍ ഭഗവാനെ സേവിക്കാനും ആരാധിക്കാനും സന്തോഷിപ്പിക്കാനും നമുക്ക് സാധിക്കും. നാം ഈ മാര്‍ഗ്ഗം സ്വീകരിക്കുന്നില്ല എന്നുമാത്രം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുമായുള്ള ബന്ധം 5,000 വർഷം പഴക്കമുള്ളത്, അത് കൂടുതൽ ശക്തമാകും ; ട്രംപിനെ യുദ്ധത്തിന് പ്രേരിപ്പിക്കുന്നത് നെതന്യാഹുവെന്നും ഇറാൻ പ്രതിനിധി

India

ടിസിഎസ് നാസിക് ഓഫീസ് അടച്ചു; ലവ് ജിഹാദിൽ രാജ്യാന്തര ബന്ധം സ്ഥിരീകരിച്ച് പോലീസ്

Kerala

സംസ്ഥാനത്ത് ഇന്ന് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത; 12 ജില്ലകളിൽ കനത്ത ചൂടിനും മുന്നറിയിപ്പ്

India

റഷ്യൻ പ്രസിഡന്റ് പുടിൻ വീണ്ടും ഇന്ത്യ സന്ദർശിക്കും, ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും

India

ഇന്ത്യയുടെ ജനാധിപത്യത്തിന് ഒരു ‘പരിവർത്തനാത്മക ചുവടുവയ്‌പ്പ്’;വനിത സംവരണ ബില്ലിനെ പിന്തുണച്ച് മുൻ രാഷ്‌ട്രപതി പ്രതിഭ പാട്ടീൽ

പുതിയ വാര്‍ത്തകള്‍

അമേരിക്കയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന

‘സ്ത്രീ ശാക്തീകരണത്തിനായുള്ള ചരിത്രപരമായ ചുവടുവയ്‌പ്പ് ഇന്ന് നടക്കും’: വനിതാ സംവരണ ബില്ലിനെക്കുറിച്ച് പ്രധാനമന്ത്രി മോദി

പോപ്പുലര്‍ ഫ്രണ്ടുകാര്‍ വെട്ടിക്കൊന്ന എ. ശ്രീനിവാസന്റെ നാലാം ബലിദാനദിനം ഇന്ന്

” അവർ ലക്ഷ്യമിട്ടത് 20-25 വയസിന് ഇടയിലുള്ള യുവതികളെ , ദൈവത്തിന് നന്ദി ഞാൻ രക്ഷപ്പെട്ടു”: കൂടുതൽ വെളിപ്പെടുത്തലുകളുമായി ടിസിഎസ് ജീവനക്കാരി

ടൂറിസത്തിന്റെ അനന്ത സാധ്യതയുമായി പാലോട് ടൂറിസം ഹബ് ചുവപ്പുനാടയില്‍

പള്ളി വരാന്തയിൽ ഭ്രൂണം കണ്ടെത്തിയ സംഭവം: തീർത്ഥാടക സംഘത്തിലെ യുവതിയുടെ മൊഴിയിൽ വൈരുധ്യം, അന്വേഷണം പാതിവഴിയിൽ

കണ്ണശയില്‍ ഇത് നീര്‍മാതളം പൂത്തകാലം

ചായയിൽ ലഹരിമരുന്ന് കലർത്തി കുടുംബാം​ഗങ്ങൾക്ക് നൽകാൻ 15 കാരിയോട് ആൺസുഹൃത്ത്; വീട്ടുകാർ മയക്കത്തിലായതോടെ കവർച്ച നടത്തി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു

വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിലിട്ട് മർദിച്ച് കൊന്നു; സഹോദരങ്ങൾ പിടിയിൽ

റഷ്യൻ, ഇറാൻ എണ്ണ ഇറക്കുമതി: ഇളവുകൾ ഇനി നീട്ടിനൽകില്ലെന്ന് യുഎസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.