Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മൂത്തതാരെന്ന് കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 09:30 pm IST
inSamskriti

വളരെക്കാലം മുന്‍പ്, ഹിമാലയത്തിന്റെ താഴ്‌വരയില്‍ വാവലും, ആനയും കുരങ്ങും താമസിച്ചിരുന്നു. പടര്‍ന്നുപന്തലിച്ചുനിന്ന പടുകൂറ്റന്‍ ആലിന്റെ തണലിലായിരുന്നു, അവരുടെ താവളം. അവര്‍ക്ക് അന്യോന്യം യോജിപ്പുമില്ലായിരുന്നു. ആന പറയുന്നതും കുരങ്ങിനും വാവലിനും ഇഷ്ടപ്പെടുകയില്ല.

കുരങ്ങിനെ ആനയും വാവലും കൂടി കുറ്റപ്പെടുത്തും. വാവലിനെ തരം കിട്ടിയാല്‍ ആനയും കുരങ്ങും പ്രഹരിക്കും. ഈ തരത്തില്‍ ഒരുമിച്ചു കഴിഞ്ഞുകൂടാന്‍ കഴിയുകയില്ലെന്ന് അവര്‍ മനസ്സിലാക്കി. അതുകൊണ്ട് അവരില്‍ ഏറ്റവും പ്രായം കൂടിയ ആള്‍ പറയുന്നതനുസരിച്ച് കഴിയണമെന്ന് അവര്‍ ഒരു തീരുമാനത്തിലെത്തി.

ആരാണ് ഏറ്റവും പ്രായം കൂടിയവന്‍? അവര്‍ ഓരോരുത്തരും തനിക്കാണ് ഏറ്റവും കൂടുതല്‍ പ്രായമുള്ളതെന്ന് വാദിച്ചു. വീണ്ടും വഴക്കിനുള്ള കാരണമായി.

ഒരു ദിവസം വൈകിട്ട് അവര്‍ മൂവരും കൂടി ഈ കാര്യത്തെക്കുറിച്ച് ആലോചിച്ചുകൊണ്ട് ആല്‍ച്ചുവട്ടില്‍ ഇരിക്കുകയായിരുന്നു. വാവലും കുരങ്ങും കൂടി ഒരുപായം കണ്ടുപിടിച്ചു. എന്നിട്ട് ആനയോട് ചോദിച്ചു.

”ആനച്ചങ്ങാതിയുടെ ചെറുപ്പത്തില്‍ ഈ ആലിന് എന്തു വലിപ്പം ഉണ്ടായിരുന്നു?”

”ഓ, അതോ, ഞാനൊരു കുട്ടിയായിരുന്നപ്പോള്‍ ഈ ആല് ഒരു വെറും ചെടിയായിരുന്നു. ഒന്നോ രണ്ടോ ഇല, അതില്‍ കൂടുതലില്ലായിരുന്നു. ഇതിന്റെ മുകളിലൂടെയായിരുന്നു ഞാന്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നിരുന്നത്. അന്ന് കൂടിയാല്‍ മുട്ടിന്റെയൊപ്പം ഉയരം വരും ആന പറഞ്ഞു.

ആനയോട് ചോദിച്ച ചോദ്യം തന്നെ വാവലും ആനയുംകൂടി കുരങ്ങിനോട് ചോദിച്ചു. കുരങ്ങച്ചന്‍ ഇങ്ങനെ പറഞ്ഞു.

”ഞാന്‍ പിച്ചവച്ചു നടന്ന കാലം മുതല്‍ ഈ ആലിനെ അറിയും. അന്ന് ഇതു മുളച്ചുവരുന്നതേ ഉണ്ടായിരുന്നുള്ളൂ. അന്ന് ഇതിന്റെ പരിപ്പ് അടര്‍ത്തിയെടുത്ത് ഞാന്‍ കടിച്ചുതിന്നതും ഓര്‍ക്കുന്നു. എന്നിട്ടും ഇവന്‍ ഇത്ര വളര്‍ന്നുപോയല്ലോ!”

ആനയും കുരങ്ങുംകൂടി വാവലിനോടും ഈ ചോദ്യം ചോദിച്ചു.

വാവല്‍ തൊണ്ടയൊന്നുകാറി ശബ്ദമുണ്ടാക്കിക്കൊണ്ട് പറഞ്ഞു.

”ചങ്ങാതിമാരെ, ഇവിടെ ഈ വലിയ ആല്‍നില്‍ക്കുന്ന സ്ഥാനത്ത് പണ്ട് ഇതിലും വലിയൊരു ആലുണ്ടായിരുന്നു. ഒരു ദിവസം ഞാനതിന്റെ കുറെ പഴങ്ങള്‍ തിന്നിട്ട് അതിന്റെ ഒരു കൊമ്പില്‍ കിടക്കുകയായിരുന്നു. അപ്പോള്‍ അതാ ആ കൊടുമുടിയുടെ മുകളില്‍നിന്നും ഒരു വലിയ മഞ്ഞുകട്ട അടര്‍ന്നുവീണു. എങ്ങനെയോ തക്ക സമയത്ത് ഞാനുണര്‍ന്നു. പെട്ടെന്ന് പറന്നുയര്‍ന്നു രക്ഷപ്പെട്ടു. തിരികെ വന്നു നോക്കുമ്പോള്‍ അവിടെ ആലിന്റെ ഒരിലപോലും കാണാന്‍ കഴിഞ്ഞില്ല. ആല്‍ മരം പിഴുത് ഒലിച്ചുപോയി. ഞാനവിടെ കാഷ്ടിച്ചതില്‍ ഉണ്ടായിരുന്ന വിത്തു മുളച്ചാണ് ഈ ആലുണ്ടായത്. അങ്ങനെ ഈ ആലിന്റെ തള്ളയാലിന്റെ കാലം മുതല്‍ ഞാനിവിടെയുണ്ട്.”

വാവല്‍ പറഞ്ഞതു കേട്ട് ആനയും കുരങ്ങും അതിശയിച്ചു. അവര്‍ വാവലിനെ തങ്ങളുടെ നേതാവായി തെരഞ്ഞെടുത്തു.

അന്നുമുതല്‍ വാവല്‍ പറയുന്നതനുസരിച്ച് ആനയും കുരങ്ങും ജീവിച്ചു. അവരുടെയിടയില്‍ മൈത്രിയും സാഹോദര്യവും അച്ചടക്കവും ഉണ്ടായി.

– മേല്‍ക്കൈ നേടാന്‍ തന്നിഷ്ടപ്രകാരം വാദിക്കാനും അവകാശവാദമുന്നയിക്കാനും ജീവികള്‍ക്ക് സ്വാഭാവികമായി പ്രചോദനമുണ്ട്. സ്വാര്‍ത്ഥതയും അഹങ്കാരവും മറ്റുമാണതിന് പ്രേരണ. എന്നാല്‍, ചില നേരങ്ങളില്‍ ഇത്തരം കൃത്രിമ ബോധങ്ങളില്ലാതെ, ഉള്ളിന്റെയുള്ളിലെ സത്യം സ്വയം വെളിപ്പെടും, വെളിപ്പെടുത്തും. അതാണ് മിക്കപ്പോഴും പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകാറുള്ളത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

Editorial

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

Main Article

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

Article

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

India

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചെറുശ്ശേരി സ്മൃതിസദസ്സ് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചെറുശ്ശേരി ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തി: ഡോ. സി.കെ. അശോക വര്‍മ്മ

മുംബൈ കേരള സമാജത്തിന്റെ ഓണാഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

സാക്ഷാത്കാരത്തിന്റെയും തിരിച്ചറിവിന്റെയും നിമിഷം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

സംഘശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന സെലിബ്രേഷന്‍ ഓഫ് വണ്‍നെസില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ലണ്ടനില്‍ ഏകതയുടെ ആഘോഷം ഭാവി തലമുറയില്‍ ഉറച്ച വിശ്വാസം : സര്‍സംഘചാലക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.