Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീരാമനും നൃഗരാജാവും തമ്മില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 09:20 pm IST
in Samskriti

സൗമിത്രിണാ പൃഷ്ട ഉദാരബുദ്ധിനാ

രാമഃ കഥാഃ പ്രാഹ പുരാതനീ ശുഭാഃ

രാജ്ഞഃ പ്രമത്തസ്യ നൃഗസ്യ ശാപതോ

ദ്വിജസ്യ തിര്യക്ത്വമഥാഹ രാഘവഃ.

അയാദ്ധ്യയിലെ അരമനയില്‍ സംവാദത്തിലേര്‍പ്പെട്ടിരിക്കുന്ന രാമലക്ഷ്മണന്മാരുടെ രൂപം മനസ്സില്‍ കണ്ടെന്നോണം ശിവന്‍ വിവരണം തുടരുന്നു. ശരിയായ ജീവിതമൂല്യങ്ങള്‍ അവലംബിക്കേണ്ടത് ഉദാഹരിക്കുന്ന പുരാണകഥകള്‍ ശ്രീരാമന്‍ ലക്ഷ്മണനോട് പറഞ്ഞു.

ജീവിതയാത്രയില്‍ സംഭവിച്ചേക്കാവുന്ന അധഃപതന സാധ്യതകളും നിസ്സാരകുറ്റങ്ങള്‍ക്കുപോലും കടുത്ത ശിക്ഷ അനുഭവിക്കേണ്ടിവരുന്ന സാഹചര്യങ്ങളും അവ ചൂണ്ടിക്കാട്ടി. ദ്വൈതത്തില്‍ എങ്ങോട്ട് തിരിഞ്ഞാലും വൈരുദ്ധ്യങ്ങളും സംഘര്‍ഷങ്ങളും വിട്ടുവീഴ്ചകളും മാത്രമേ കാണുന്നുള്ളൂ. ശുദ്ധബോധത്തിന്റെ പരമോന്നത മേഖലയിലെത്തിയാലേ സത്യത്തിന്റെ തനതായ മഹിമയും പരിശുദ്ധിയും പൂര്‍ണമായി അനുഭവിക്കാനാവൂ.

നൃഗരാജാവിന്റെ കഥയ്‌ക്ക് ശ്രീരാമന്‍ കൂടുതല്‍ പ്രാധാന്യം കല്‍പിച്ചതായി തോന്നുന്നു. ന്യായീകരിക്കാനാവാത്ത ഒരു ദുര്‍വിധിക്ക് നിരപരാധിയായ ആ രാജാവ് വിധേയനാവേണ്ടിവന്നു. എന്തൊരു വൈചിത്ര്യം!

മംഗളവേളകളിലെല്ലാം ശാസ്ത്രപണ്ഡിതര്‍ക്കും ദരിദ്രബ്രാഹ്മണര്‍ക്കും നൃഗരാജാവ് പശുക്കളെ ദാനം ചെയ്യുമായിരുന്നു. ഒരിക്കല്‍ ഒരു ബ്രാഹ്മണന് ദാനം ചെയ്യപ്പെട്ട ഒരു പശു എങ്ങനെയോ രാജാവിന്റെ ഗോശാലയില്‍ത്തന്നെ തിരിച്ചെത്തി. ഇക്കാര്യമറിയാത്ത രാജാവ് ആ പശുവിനെ അടുത്ത അവസരത്തില്‍ മറ്റൊരു ബ്രാഹ്മണന് ദാനം ചെയ്യാനുമിടയായി. ഇതറിഞ്ഞ പഴയ ബ്രാഹ്മണന്‍ ക്രുദ്ധനായി. രാജാവ് അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്തിട്ടില്ല. എങ്കിലും ആ ബ്രാഹ്മണന്‍ ക്ഷമിച്ചില്ല. അയാള്‍ രാജാവിനെ ശപിച്ച് ഓന്താക്കി.

നിരപരാധിയായ നൃഗരാജാവിന് വന്നുപെട്ട ദുര്‍വിധിയുടെ കഥയ്‌ക്ക് ശ്രീരാമന്റെ ഇപ്പോഴത്തെ അവസ്ഥയുമായി സാമ്യമുണ്ടല്ലോ. ഇതിലെ സൂചന ലക്ഷ്മണന്‍ മനസ്സിലാക്കിയോ, എന്തോ? വേദാന്തത്തിന്റെ പ്രാഥമിക പാഠങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരം കഥകളിലൂടെ ഉത്കൃഷ്ടജീവിതമൂല്യങ്ങളെ ഉള്‍ക്കൊള്ളാനും സ്വാംശീകരിക്കാനും വേണ്ട ശിക്ഷണം ലഭിക്കുന്നു.

അദ്ധ്യേതാക്കളുടെ സ്വഭാവസംസ്‌കരണത്തെ ഉന്നംവച്ചുകൊണ്ടുള്ള വിദ്യാഭ്യാസസമ്പ്രദായം ഈ രീതി അവലംബിക്കേണ്ടതാണ്. വളരുന്ന തലമുറയ്‌ക്ക് ആരോഗ്യകരങ്ങളായ ധാര്‍മികമൂല്യങ്ങള്‍ പകര്‍ന്നുകൊടുക്കാനും അവരെ ധര്‍മതല്‍പ്പരരാക്കാനും ഇതല്ലാതെ വേറെ വഴിയില്ല. ജീവിതമൂല്യങ്ങളും ധാര്‍മികതത്ത്വങ്ങളുമൊക്കെ, അനുഭവങ്ങളിലൂടെ പഠിക്കാന്‍ പ്രായമായിട്ടില്ലാത്ത കുട്ടികളുടെ കുരുന്നുമനസ്സിന് ഗ്രഹിക്കാന്‍ എളുപ്പമല്ല. എന്നാല്‍ കഥാരൂപത്തില്‍ ആവിഷ്‌കരിക്കപ്പെടുമ്പോള്‍ ഈ സൂക്ഷ്മമൂല്യങ്ങള്‍ സുഗ്രഹങ്ങളായിത്തീരുന്നു-അദ്ധ്യേതാക്കള്‍ക്ക് അവ വേഗം ഉള്‍ക്കൊള്ളാനും സ്വാംശീകരിക്കാനും കഴിയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയുടെ ധ്രുവ് പാകിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കുന്നു
India

അറബിക്കടലിൽ സംഘർഷാവസ്ഥ: പാകിസ്ഥാൻ തന്ത്രപരമായ മിസൈൽ വിക്ഷേപണത്തിന് ഒരുങ്ങുന്നു, മിസൈൽ ട്രാക്കിംഗ് കപ്പൽ ധ്രുവിനെ വിന്യസിച്ച് ഇന്ത്യ

India

ആധുനിക യുദ്ധവിമാന എൻജിനുകള്‍ നിര്‍മ്മിക്കാന്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യ പാടെ ഒഴിവാക്കും, യുഎസിലെ ജിഇയുമായി കരാറിലേക്ക്

Kerala

വനിതാബില്ലിനെ തോല്‍പിക്കാന്‍ ഇടതിന്റെ കാല് പിടിക്കാന്‍ രാഹുല്‍ ഗാന്ധി, കേരളത്തില്‍ വരുമ്പോള്‍ സഖ്യകക്ഷികളാണെന്ന ബോധമില്ലേ? വിട്ടുനിന്ന് ഇടത്

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

World

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

ധുരന്ധർ ബ്രഹ്മാണ്ഡഹിറ്റ് ; പിന്നാലെ 119 കോടി രൂപയുടെ അത്യാഡംബര വസതി സ്വന്തമാക്കി രൺവീറും ദീപികയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.