Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സിപിഎം അക്രമത്തില്‍ കണ്ണൂരില്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെ സംഘപരിവാര്‍ പ്രവര്‍ത്തകന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 09:58 pm IST
inKannur

കണ്ണൂര്‍: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കണ്ണൂരില്‍ സിപിഎം അക്രമത്തില്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെ സംഘപരിവാര്‍ പ്രവര്‍ത്തകനാണ് ഇന്നലെ കൊല്ലപ്പെട്ട പയ്യന്നൂര്‍ കക്കംപാറയിലെ ആര്‍എസ്എസ് രാമന്തളി മണ്ഡലം കാര്യവാഹായിരുന്ന സി.ബിജു. മെയ് മാസത്തില്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ അധികാരത്തണലില്‍ ജില്ലയിലെങ്ങും സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ തുടര്‍ അക്രമങ്ങള്‍ നടത്തിയ സിപിഎം അക്രമി സംഘം 2016 ജുലൈ 12 ന് പുലര്‍ച്ചെ പയ്യന്നൂരിലെ പ്രമുഖ സഹകാരിയും സര്‍വ്വസമ്മതനുമായിരുന്ന ബിഎംഎസ് മേഖലാ പ്രസിഡണ്ടായിരുന്ന സി.കെ.രാമചന്ദ്രനെ ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിക്കൊണ്ടാണ് ജില്ലയില്‍ കൊലക്കത്തി രാഷ്‌ട്രീയം വീണ്ടും ആരംഭിച്ചത്. യാതൊരു പ്രകോപനവുമില്ലാതെ അപ്രതീക്ഷിതമായിട്ടായിരുന്നു വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന രാമചന്ദ്രനെ സിപിഎം -ഡിവൈഎഫ്‌ഐ നേതാക്കളുടെ നേതൃത്വത്തില്‍ വെട്ടിക്കൊലപ്പെടുത്തിയത്.

തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 3 ന് രാത്രി തില്ലങ്കേരിയില്‍ വീട്ടിലേക്ക് പോകവെ ഇടവഴിയില്‍ വെച്ച് ആര്‍എസ്എസ് പ്രവര്‍ത്തകനായ വിനീഷിനെ കൊലപ്പെടുത്തിക്കൊണ്ട് ആയുധം താഴെവെയ്‌ക്കാന്‍ തയ്യാറല്ലെന്ന് സിപിഎം വീണ്ടും തെളിയിച്ചു. സിപിഎം സംഘം ബോംബെറിഞ്ഞും വെട്ടിയും വിനീഷിനെ കൊലപ്പെടുത്തുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ജില്ലയെ വീണ്ടും കുരുതിക്കളമാക്കിക്കൊണ്ട് പിണറായിയിലെ രമിത്തെന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ വെട്ടിക്കൊന്നത്. 2016 ഒക്ടോബര്‍ 13ന് പട്ടാപകല്‍ സഹോദരിക്ക് മരുന്ന് വാങ്ങാനായി പിണറായി ടൗണിലെത്തിയ രമിത്തിനെ യാതൊരു കാരണങ്ങളുമില്ലാതെ സിപിഎം സംഘം കൊലപ്പെടുത്തുകയായിരുന്നു. 2000 മെയ് 22ന് മട്ടന്നൂരില്‍ വെച്ച് സിപിഎം സംഘം വെട്ടിക്കൊന്ന ചാവശ്ശേരി ഉത്തമനെന്ന ബിജെപി പ്രവര്‍ത്തകന്റെ മകനായിരുന്നു രമിത്ത്.

ഇതിനുശേഷം ജില്ലയില്‍ സാവധാനം സമാധാനം കൈവന്നു കൊണ്ടിരിക്കെ വീണ്ടും അക്രമങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ധര്‍മ്മടം അണ്ടല്ലൂരിലെ ബിജെപി പ്രവര്‍ത്തകനായിരുന്ന സന്തോഷ് കുമാറിനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തു. 2017 ജനുവരി 19ന് പുലര്‍ച്ചെയായിരുന്നു സന്തോഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. കൂടാതെ നിരവധി ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകരെ ക്രൂരമായി അക്രമിക്കുകയും പലരും ഗുരുതരമായ പരിക്കുകളോടെ ഇപ്പോഴും ചികിത്സയില്‍ കഴിയുകയുമാണ്. നിരവധി സ്ഥാപനങ്ങളും വീടുകളും വാഹനങ്ങളും സിപിഎമ്മുകാരാല്‍ തകര്‍ക്കപ്പെടുകയും ചെയ്തു.

ഇത്തരത്തില്‍ തുടര്‍ കൊലപാതകങ്ങളും അക്രമങ്ങളും സിപിഎം സംഘം നടത്തിയിട്ടും സംഘപരിവാര്‍ നേതൃത്വം ആത്മസംയമനം പാലിച്ചതിനാല്‍ ജില്ലയില്‍ അക്രമങ്ങള്‍ വ്യാപിക്കാതിരിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ നേരിട്ടെത്തി സര്‍വ്വകക്ഷി സമാധാന യോഗങ്ങള്‍ നടത്തി. ജില്ലയില്‍ ശാശ്വത സമാധാനത്തിന് സംഘപരിവാര്‍ സംഘടനകളുള്‍പ്പെടെ കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് സ്വന്തം പാര്‍ട്ടിക്കാരനായ മുഖ്യമന്ത്രിയുടെ സമാധാന ശ്രമങ്ങല്‍ക്ക് പോലും യാതൊരുവിലയുമില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ട് സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ അറിവോടെയും അനുഗ്രഹത്തോടെയും ഇന്നലെ നിരപരാധിയായ മറ്റൊരു സംഘപരിവാര്‍ പ്രവര്‍ത്തകനെ കൂടി സിപിഎം അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നത്. ആര്‍എസ്എസ് രാമന്തളി മണ്ഡലം കാര്യവാഹായിരുന്ന സി.ബിജുവിനെ അത്യന്തം ഹീനമായാണ് ഇന്നലെ കൊലപ്പെടുത്തിയത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബിജുവിനെ ഇന്നോവ കാറിടിച്ച് നിലത്തിട്ട ശേഷം വെട്ടിക്കൊല്ലുകയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

Kerala

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

Kerala

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

Kerala

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

Kerala

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

പുതിയ വാര്‍ത്തകള്‍

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

ശബരിമലയിൽ അപ്പം -അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര ; ദേവസ്വം ബോർഡിന് വീഴ്‌ച്ച വന്നതായി ഹൈക്കോടതി, രൂക്ഷവിമർശനം

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

ഫ്‌ളൈ ദുബായ് സംഭവം: സാഹസികനായ ആ ഭാരത പൈലറ്റ് സ്മിത് മച്ചാറിനെക്കുറിച്ച് അറിയേണ്ടെ?

സംസ്ഥാനത്ത് കുതിച്ചുകയറി പച്ചക്കറി വില; വെളുത്തുള്ളി വില വീട്ടമ്മമാരുടെ ഉള്ളുലയ്‌ക്കുന്നു

പൈലറ്റ് സ്മിത് മച്ചാറിനെ ആർഎസ്എസ് അഭിനന്ദിച്ചു: ‘യഥാർത്ഥ നായകൻ’

കൂടുതൽ സമയവും പ്രാർഥനയിൽ , പെരുമാറ്റം മതതീവ്രവാദിയെ പോലെ ; സ്ത്രീകൾക്ക് ഹസ്തദാനം പോലും നൽകാറില്ല ; അക്രമിയായ പൈലറ്റിനേപ്പറ്റി സഹപ്രവർത്തകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.