Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2026, 02:31 pm IST
inKerala

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരായ സുരക്ഷാ വീഴ്ച മുതൽ ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണം വരെ സംസ്ഥാനത്ത് അരങ്ങേറിയ സംഭവങ്ങൾ ഭരണപരാജയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള കോൺഗ്രസിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ. 150 ദിവസത്തിലധികം പിന്നിട്ടിട്ടും ജനങ്ങൾക്ക് മുന്നിൽ പറയാൻ നേട്ടങ്ങളൊന്നുമില്ലാത്ത യുഡിഎഫ് സർക്കാർ സംഘർഷം സൃഷ്ടിച്ച് ഭരണപരാജയങ്ങൾ മറച്ചുവയ്‌ക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗിന് ആറാമത്തെ കാബിനറ്റ് റാങ്ക് ലഭിച്ചതാണ് കേരളം ഗൗരവമായി ചർച്ച ചെയ്യേണ്ട മറ്റൊരു പ്രധാന വിഷയം. മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ ഡോ. എം.കെ. മുനീറിനെ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനായി കാബിനറ്റ് റാങ്കോടെ നിയമിച്ചിരിക്കുകയാണ്. ഇതോടെ ലീഗിന് അഞ്ച് മന്ത്രിമാർക്ക് പുറമെ മറ്റൊരു കാബിനറ്റ് റാങ്ക് കൂടി ലഭിച്ചിരിക്കുകയാണ് ഇതൊന്നും ജനങ്ങൾ ചർച്ച ചെയ്യാതിരിക്കാൻ വേണ്ടിയാണ് ഇപ്പോൾ സംഘർഷം സൃഷ്ടിക്കുന്നത്.

കേരളം ഭരിക്കുന്നത് മുസ്ലിം ലീഗാണെന്ന ബിജെപി നേരത്തെ ഉന്നയിച്ച വിമർശനം ശരിവയ്‌ക്കുന്നതാണ് പുതിയ തീരുമാനമെന്ന് സുരേന്ദ്രൻ പറഞ്ഞു. മന്ത്രിസഭയിലും സർക്കാരിന്റെ സുപ്രധാന പദവികളിലും ഇത്രയും പ്രാധാന്യം ഒരു ഘടകകക്ഷിക്ക് നൽകുന്നത് കേരളത്തിന്റെ രാഷ്‌ട്രീയവും സാമൂഹികവുമായ സന്തുലനാവസ്ഥ സംബന്ധിച്ച് ഗൗരവമായ ചർച്ചയ്‌ക്ക് വഴിവയ്‌ക്കുന്നതാണ്. ലീഗിന് ആറാം മന്ത്രിസ്ഥാനം നൽകുന്നതുമായി ബന്ധപ്പെട്ട് നേരത്തെ യുഡിഎഫിൽ ചർച്ചകൾ നടന്നിരുന്നു.

ഇത്തരം വിഷയങ്ങൾ ജനങ്ങൾ ചർച്ച ചെയ്യാതിരിക്കാനാണ് കോൺഗ്രസ് സംഘർഷത്തെ രാഷ്‌ട്രീയ ആയുധമാക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രിക്കെതിരായ പ്രതിഷേധത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ച തങ്ങൾ ആസൂത്രണം ചെയ്തതാണെന്ന തരത്തിൽ സംസ്ഥാനത്തെ ഒരു മന്ത്രി തന്നെ പരസ്യമായി പ്രതികരിച്ചിട്ടുണ്ടെങ്കിൽ, ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത പ്രസ്താവനയാണത്. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വാഹനത്തിന്റെ സുരക്ഷാ വലയത്തിലേക്ക് പ്രതിഷേധം കടന്നിട്ടും അതിൽ ശക്തമായ നിയമനടപടി സ്വീകരിക്കാൻ പോലീസ് തയ്യാറായിട്ടില്ല.

അതേസമയം, മന്ത്രിമാർക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്ന യുവമോർച്ച-ബിജെപി പ്രവർത്തകർക്കെതിരെ കേസെടുക്കാൻ പോലീസ് തിടുക്കം കാണിക്കുന്നു. ബിജെപി ജില്ലാ പ്രസിഡന്റിനെതിരെയും ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെയും ആക്രമണമുണ്ടായിട്ടും ശക്തമായ നടപടി സ്വീകരിച്ചിട്ടില്ല. ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണത്തിലും പോലീസ് കാര്യക്ഷമമായ ഇടപെടൽ നടത്തിയിട്ടില്ല.

ജില്ലാ പ്രസിഡന്റിനെതിരായ ആക്രമണം, പി.കെ. കൃഷ്ണദാസിനെതിരായ ആക്രമണം, ഒടുവിൽ ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണം—ഇതെല്ലാം കേരളത്തിലെ ക്രമസമാധാന നില സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്. കരുതിക്കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായാണ് സംസ്ഥാനത്ത് ക്രമസമാധാന തകർച്ച. സർക്കാർ സ്‌പോൺസർ ചെയ്യുന്ന തരത്തിലുള്ള രാഷ്‌ട്രീയ സംഘർഷമാണ് കേരളത്തിൽ നടക്കുന്നത്.

കരണ്ട് ക്ഷാമം, മാസപ്പടി കേസ്, ശബരിമലയിലെ സ്വർണക്കൊള്ള തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിനെതിരെ ഉയരുന്ന ചോദ്യങ്ങൾ ജനങ്ങൾ ചർച്ച ചെയ്യാതിരിക്കാനാണ് സംഘർഷങ്ങളുടെ മറവിൽ ശ്രമിക്കുന്നത്. യുഡിഎഫ് സർക്കാരിന്റെ ഭരണപരാജയങ്ങൾ ചർച്ച ചെയ്യാൻ നിയമസഭയ്‌ക്കകത്തും പുറത്തും ബിജെപി മാത്രമാണ് ശക്തമായി രംഗത്തുള്ളത്. പ്രതിപക്ഷം മൗനം പാലിക്കുന്ന സാഹചര്യത്തിൽ യഥാർത്ഥ പ്രതിപക്ഷമായി ബിജെപി പ്രവർത്തിക്കുകയാണ്.

ഭരണപരാജയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ എത്ര സംഘർഷങ്ങൾ സൃഷ്ടിച്ചാലും ജനകീയ വിഷയങ്ങളിൽ നിന്ന് ബിജെപി പിന്നോട്ടുപോകില്ല. സർക്കാരിന്റെ വീഴ്ചകളും ജനങ്ങളോടുള്ള വഞ്ചനയും നിയമസഭയ്‌ക്കകത്തും പുറത്തും ബിജെപി തുറന്നുകാട്ടുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

ബിജെപി നേതാക്കൾക്കും സംസ്ഥാന കാര്യാലയത്തിനും നേരെയുണ്ടായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ. സുരേന്ദ്രൻ. പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, അഡ്വ. എസ്. സുരേഷ്, പി. സുധീർ, കെ. സോമൻ, കരമന ജയൻ, മുക്കംപാലമൂട് ബിജു തുടങ്ങിയവർ പങ്കെടുത്തു.

Tags: protestK Surendranv.d satheesanUDF
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

Kerala

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

Kerala

യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിന് നേര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്നും കല്ലും ബിയര്‍ കുപ്പികളും എറിഞ്ഞു,കത്തിച്ച പന്തെമെറിഞ്ഞ് തിരിച്ചടി

Kerala

അമിത്ഷായെ കരിങ്കൊടി കാണിച്ചതിനെതിരെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് , ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

Kerala

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

ശബരിമലയിൽ അപ്പം -അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര ; ദേവസ്വം ബോർഡിന് വീഴ്‌ച്ച വന്നതായി ഹൈക്കോടതി, രൂക്ഷവിമർശനം

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.