മട്ടന്നൂര്‍: വെള്ളിയാംപറമ്പ് ഗ്രാമീണ വായനശാലയുടെ പുതിയ കെട്ടിടം ഉദ്ഘാടനവും വാര്‍ഷികാഘോഷവും നാളെ നടക്കും. വൈകിട്ട് ആറിനു ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.ബൈജു ഉദ്ഘാടനം ചെയ്യും. വായനശാല പ്രസിഡന്റ് സി.ഹേമചന്ദ്രന്‍ അധ്യക്ഷത വഹിക്കും. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ നാടക കലാകാരന്‍ മുഹമ്മദ് പേരാമ്പ്ര മുഖ്യാതിഥിയായി പങ്കെടുക്കും. കീഴല്ലൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.കെ.പ്രഭാകരന്‍ സമ്മാന വിതരണം നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ രാമചന്ദ്രന്‍ ചന്ത്രോത്ത്, സി.ഹേമചന്ദ്രന്‍, കെ.പവിത്രന്‍, കെ.വി.ബാലകൃഷ്ണന്‍, സി.വി.രഘൂത്തമന്‍ എന്നിവര്‍ പങ്കെടുത്തു.
















