Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ചാന്ദ്രശോഭ ഇനി അഭ്രപാളിയിലും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:35 pm IST
inEntertainment

ബഹിരാകാശ ശാസ്ത്രരംഗത്ത്‌ ഇന്ത്യന്‍ മുദ്ര പതിഞ്ഞ ‘ചാന്ദ്രയാന്‍’ അതേ പേരില്‍ സിനിമയായി. ലോക സിനിമാരംഗത്ത്‌ ഇന്ത്യയുടെ മുഴുനീളേ ശാസ്ത്രചിത്രമെന്ന്‌ വിശേഷിപ്പിക്കാവുന്ന ചാന്ദ്രയാന്റെ പ്രിവ്യൂ ക്ഷണിക്കപ്പെട്ടവര്‍ക്ക്‌ മുന്നില്‍ കൊച്ചിയിലെ സരിത തീയേറ്ററില്‍ കഴിഞ്ഞ ദിവസം നടന്നു.

ലോകസഞ്ചാര മേഖലയില്‍ മലയാളി സാന്നിധ്യമായ പ്രമുഖ സഞ്ചാരി സന്തോഷ്‌ ജോര്‍ജ്‌ കുളങ്ങര രചനയും സംവിധാനവും നിര്‍മാണവും നിര്‍വഹിച്ച ചാന്ദ്രയാന്‍ ലോക സിനിമയിലെ ഇന്ത്യന്‍ ശാസ്ത്രനിറവാണ്‌. മലയാളികള്‍ അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരുമായി ഇംഗ്ലീഷില്‍ ചിത്രീകരിച്ച സിനിമ ചാന്ദ്രയാന്‍ ദൗത്യത്തിന്റെ ആദ്യാന്ത പ്രവര്‍ത്തനങ്ങളെ സൂക്ഷ്മമായി അനാവരണം ചെയ്യുന്നു. പ്രൊഫ. മാധവന്‍നായര്‍, മയില്‍സാമി അണ്ണാദുരെ തുടങ്ങിയ പ്രമുഖ ശാസ്ത്രജ്ഞരും മറ്റനേകം ശാസ്ത്രപ്രതിഭകളും നൂറുകോടി ഇന്ത്യക്കാരോടൊപ്പം മനസ്സും പ്രാര്‍ത്ഥനയും സമര്‍പ്പിച്ചു നേടുന്ന ഉന്നത വിജയമാണ്‌ ചിത്രത്തിന്റെ കേന്ദ്രബിന്ദു.

സൂപ്പര്‍ സ്റ്റാറുകളോ, താരങ്ങളോ പോലുമില്ലാത്ത ചാന്ദ്രയാന്റെ ദൈര്‍ഘ്യം ഒന്നരമണിക്കൂറാണ്‌. മയില്‍സാമിയായെത്തുന്ന നാസര്‍ ലത്തീഫ്‌ മാത്രമാണ്‌ നടനെന്നപേരില്‍ പറയാവുന്നത്‌. അബ്ദുള്‍ കലാം ഉള്‍പ്പെടെയുള്ള ശാസ്ത്രജ്ഞര്‍ കഥാപാത്രമായെത്തുമ്പോള്‍, അവരുമായി രൂപസാദൃശ്യമുള്ളവര്‍ ചാന്ദ്രയാനിലൂടെ നടന്മാരായി മാറുന്നുവെന്നുവേണം പറയാന്‍.

വന്‍ സ്വപ്നങ്ങള്‍ കാണണമെന്ന്‌ മുന്‍ പ്രസിഡന്റ്‌ അബ്ദുള്‍ കലാം വിദ്യാര്‍ത്ഥികളോട്‌ ആഹ്വാനം ചെയ്യുമ്പോള്‍ ഫ്ലാഷ്‌ ബാക്കില്‍ എന്നോണം കാണിക്കുന്നതാണ്‌ ചാന്ദ്രയാന്‍ ദൗത്യം-സിനിമ. അദ്ദേഹം പറഞ്ഞുതീരുമ്പോള്‍ ‘ദൗത്യം’ പൂര്‍ണ്ണമാകുന്നു; സിനിമയും. ശാസ്ത്രകൗതുകവും ഇന്ത്യ എന്ന വികാരവും കൊണ്ട്‌ കണ്ണുകള്‍ ഈറനണിഞ്ഞ വിദ്യാര്‍ത്ഥികളെയാണ്‌ കലാം തന്റെ മുന്നില്‍ കാണുന്നത്‌. ഒപ്പം പ്രേക്ഷകന്റെ കണ്ണുകളും ഈറനാക്കുകയായിരുന്നു.

സിനിമയുടെ സ്വാഭാവിക ചട്ടക്കൂടായ ‘കഥ’ ഇല്ലാത്തതാണ്‌ ചാന്ദ്രയാന്‍. മയില്‍സാമിയുടെ കുടുംബവുമായി ബന്ധപ്പെട്ട ചില സീനുകള്‍ക്ക്‌ കഥാസ്വഭാവമുണ്ടെന്ന്‌ കൗതുകത്തോടെ പറയാമെന്നുമാത്രം. സിനിമാറ്റിക്കില്‍ ചാലിച്ചെടുത്ത അപൂര്‍വതയാര്‍ന്ന ഡോക്യുമെന്റേഷനാണ്‌ ഈ ചിത്രം.

ഡോക്യുമെന്ററിയുടെ വിരസമായ മന്ദഗമന താളത്തെ സിനിമയുടെ ഭാഷയില്‍ ചടുലമാക്കിയിരിക്കുന്നു. കഥാഗതിയുള്ള ഇന്നത്തെ പല ചിത്രങ്ങളും പ്രേക്ഷകരെ ബോറടിപ്പിക്കുമ്പോള്‍ ആകാംക്ഷയുടെ ഗ്രാഫുയര്‍ത്തി ആവേശത്തിന്റെ പരകോടിയില്‍ ഇത്തരമൊരു ശാസ്ത്ര സിനിമ പ്രേക്ഷകരെ എത്തിക്കുന്നത്‌ അപൂര്‍വാനുഭവമാണ്‌.

സിനിമാ വ്യാകരണത്തിന്റെയും മറ്റും സൂക്ഷ്മദര്‍ശിനിയിലൂടെ നോക്കുമ്പോള്‍ കുറവുകളുടെ നേര്‍ത്ത പൊട്ടുകള്‍ കാണാമെങ്കില്‍ ഈ ചിത്രത്തിനു പിന്നിലെ ഉദാത്ത ദൗത്യവും ആത്മസമര്‍പ്പണവും ചാന്ദ്രയാനെ മഹത്തരമാക്കുന്നുണ്ട്‌. ശാസ്ത്ര കൗതുകവും അന്വേഷണത്വരയും സര്‍വോപരി ഇന്ത്യ എന്ന വികാരവും ചേര്‍ത്തുപിടിക്കുന്ന ഈ ചിത്രം പൊതുവെ ഇന്ത്യയുടെയും വിശേഷിച്ച്‌ കേരളത്തിന്റെയും ബ്രഹ്മാണ്ഡ സംരംഭമാണ്‌. സഞ്ചാരത്തിന്റെ ഭൂപടം തീര്‍ത്ത സന്തോഷ്‌ ജോര്‍ജ്‌ കുളങ്ങരയ്‌ക്ക്‌ ചാന്ദ്രയാന്‍ നിയോഗമുണ്ടായത്‌ ഇന്ത്യക്കാര്‍ക്ക്‌ മുഴുവന്‍ അഭിമാനമാണ്‌.

-ജെ. സേവ്യര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍
Kerala

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

India

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

Gulf

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

Kerala

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

News

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

‘കശ്മീർ വിഷയത്തിൽ ഒരു ബാഹ്യ കക്ഷിക്കും അധികാരപരിധിയില്ല’ : തുർക്കി പ്രസിഡന്റ് എർദോഗന് നേരിട്ട് മറുപടി നൽകി ഇന്ത്യ

കോമ്പൗണ്ട് മിക്സഡ് ആർച്ചറിയിൽ ഇന്ത്യയ്‌ക്ക് സ്വർണം; 2028 ഒളിമ്പിക്സ് യോഗ്യതയും ഉറപ്പിച്ച് സാഹിൽ ജാദവും ചികിത തനിപാർത്തിയും

“രാഹുൽ ഗാന്ധി ഒരു പക്കാ നിരീശ്വരവാദി, കോൺഗ്രസ് എന്നാൽ മുസ്ലീങ്ങളെ ബഹുമാനിക്കുക എന്നതാണ് “: രേവന്ത് റെഡ്ഡിയുടെ ഹിന്ദു വിരുദ്ധതയ്‌ക്കെതിരെ ബിജെപി

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രം; എം.എ സാറിന്റെ സ്വപ്നപദ്ധതി

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

പണമിടപാട് തർക്കത്തെ തുടർന്ന് ഇറച്ചി വെട്ടുകാരൻ ഷാഫി യുവതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി : തല വെട്ടി കനാലിൽ എറിഞ്ഞു

ഗുജറാത്ത് എ.ടി.എസിന്റെയും കോസ്റ്റ് ഗാർഡിന്റെയും മിന്നൽ ഓപ്പറേഷൻ : ലക്ഷദ്വീപിന് സമീപം 510 കിലോഗ്രാം മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാനികൾ പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.