Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഒരു കൈ നോക്കാന്‍ വിനോദ്‌ കുമാര്‍ തമിഴില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:34 pm IST
inEntertainment

ഒരു മലയാളിയായ പ്രതിഭകൂടി സംവിധായകന്റെ മേലങ്കിയണിഞ്ഞ്‌ തമിഴ്‌ സിനിമാ ലോകത്തേക്ക്‌ രംഗപ്രവേശനം ചെയ്യുന്നു. എറണാകുളം സ്വദേശിയായ പി.ആര്‍.വിനോദ്കുമാറാണ്‌ ‘വിനോദ്‌ രാഘവ’ എന്ന പേരു സ്വീകരിച്ച്‌ തമിഴില്‍ സംവിധായകനായി തുടക്കം കുറിച്ചിരിക്കുന്നത്‌. സ്വന്തം കഥയില്‍ തിരക്കഥ തയ്യാറാക്കിയ ‘കൈ’ എന്ന ചിത്രത്തിലൂടെയാണ്‌ വിനോദിന്റെ തമിഴിലെ തുടക്കം. പോസ്റ്റു പ്രൊഡക്ഷന്‍ ജോലികള്‍ ചെന്നൈയിലെ പ്രസാദ്‌ സ്റ്റുഡിയോ ലാബില്‍ പൂര്‍ത്തിയായിവരുന്ന ചിത്രം ഉടന്‍തന്നെ പ്രദര്‍ശനത്തിന്‌ തയ്യാറായി വരികയാണ്‌.

മമ്മൂട്ടി ചിത്രമായ ‘എഴുപുന്ന തരകനി’ല്‍ സംവിധായകന്‍ പി.ജി.വിശ്വംഭരനോടൊപ്പം അസി.ഡയറക്ടറായാണ്‌ വിനോദ്‌ കുമാറിന്റെ സിനിമാരംഗത്തേക്കുള്ള പ്രവേശനം. പിന്നീട്‌ തമിഴ്‌ സംവിധായകന്‍ ഷാര്‍വിയുടെ അസിസ്റ്റന്റായി ഗാന്ധിയന്‍, കാമ്പസ്‌ തുടങ്ങി മൂന്നു ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന്‌ തമിഴില്‍ തന്നെ അണ്ണന്‍ തങ്കച്ചി, ‘പുതുസായിരുക്ക്‌’ എന്നീ ചിത്രങ്ങളില്‍ സംവിധായകന്‍ ചരണ്‍രാജിനൊപ്പം അസോസിയേറ്റ്‌ ഡയറക്ടറായി പ്രവര്‍ത്തിച്ച പരിചയവും വിനോദിനുണ്ട്‌.

തമിഴ്‌ സിനിമാ വ്യവസായ രംഗത്തെ പരസ്പ്പര സഹകരണമാണ്‌ തന്നെ അങ്ങോട്ടേക്കാകര്‍ഷിച്ചതെന്ന്‌ സംവിധായകന്‍ വിനോദ്‌ പറയുന്നു. “അഞ്ചുവര്‍ഷത്തെ പരിചയത്തില്‍ തമിഴ്‌ സിനിമാ രംഗത്തെ താന്‍ വളരെയധികം ഇഷ്ടപ്പെട്ടു. അതുകൊണ്ടുതന്നെ സ്വന്തമായി ചിത്രം സംവിധാനം ചെയ്യുന്നുണ്ടെങ്കില്‍ അത്‌ തമിഴില്‍ തന്നെയായിരിക്കും എന്ന്‌ സ്വയം തീരുമാനിക്കുകയായിരുന്നു. ആദ്യ ചിത്രം പിറവിയെടുക്കുവാന്‍വേണ്ടി അഞ്ച്‌ വര്‍ഷത്തെ പ്രയത്നമാണ്‌ വേണ്ടിവന്നത്‌.
ഒരു മലയാളിയാണെന്ന്‌ കൂടി നോക്കാതെ തമിഴില്‍നിന്നും എല്ലാവരുടേയും അകമഴിഞ്ഞ സഹായം ലഭിച്ചതാണ്‌ സ്വന്തം സംവിധാനത്തില്‍ ഒരു ചിത്രം എന്ന സ്വപ്നം സാക്ഷാത്കരിക്കുവാന്‍ കഴിഞ്ഞത്‌” വിനോദ്‌ കുമാറിന്റെ വാക്കുകള്‍. നിര്‍മാതാവ്‌ കോവൂര്‍ രവിയാണ്‌ ചിത്രം പൂര്‍ത്തിയാക്കുവാന്‍ തനിക്ക്‌ ഏറ്റവും അധികം പ്രോത്സാഹനം നല്‍കിയതെന്നും സംവിധായകന്‍ പറയുന്നു.

കാമ്പസ്‌ പ്രണയവും കോമഡിയും ആക്ഷനും എല്ലാം നിറഞ്ഞതാണ്‌ വിനോദിന്റെ കന്നി ചിത്രമായ ‘കൈ’ ഗൗരവകരമായ ചില സാമൂഹിക പ്രശ്നങ്ങളിലേക്ക്‌ വിരല്‍ചൂണ്ടുന്നതാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം. നാഷണല്‍ മോട്ടോര്‍സൈക്കിള്‍ റേസ്‌ ചാമ്പ്യന്‍ കൂടിയായ വിജിത്‌ എന്ന പുതുമുഖമാണ്‌ ചിത്രത്തില്‍ നായകവേഷത്തിലെത്തുന്നത്‌. ലണ്ടനില്‍ താമസിക്കുന്ന ജോഷ്ണയാണ്‌ നായിക. ഇവര്‍ക്കു പുറമെ ചരണ്‍ രാജ്‌, ബോസ്‌ വെങ്കട്ട്‌, കാതല്‍ ദണ്ഡപാണി, ഹാസ്യതാരങ്ങളായ കഞ്ചാകറുപ്പ്‌, സൂരി, വടിമുക്കരശി തുടങ്ങിയവരും ചിത്രത്തില്‍ വിവിധ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു.

പാട്ടുകള്‍ക്ക്‌ മുഖ്യ പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്‌ മലയാളിയായ ഷാന്‍ ആണ്‌. യേശുദാസ്‌, ജാസിഗിഫ്റ്റ്‌, ശ്വേതാ മേനോന്‍ എന്നിവരും സംഗീതസംവിധായകന്‍ ഷാനും ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു.

പ്രകൃതിരമണീയമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ കൂടാതെ പോണ്ടിച്ചേരി, വിശാഖപട്ടണം, ഹൈദരാബാദ്‌, ചെന്നൈ എന്നിവിടങ്ങളിലായാണ്‌ ‘കൈ’യുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുന്നത്‌. കുമുദാ മൂവീസിന്റെ ബാനറിലെത്തുന്ന ചിത്രം നാല്‌ കോടി രൂപ ചെലവില്‍ കോവൂര്‍ രവിയാണ്‌ നിര്‍മിച്ചിരിക്കുന്നത്‌. പല ഷെഡ്യൂളുകളിലായി 70 ദിവസംകൊണ്ട്‌ ചിത്രീകരണം പൂര്‍ത്തിയാക്കിയ കൈ, പോസ്റ്റുപ്രൊഡക്ഷന്‍ ജോലികള്‍ക്കുശേഷം പുതുവര്‍ഷമായ പൊങ്കലിനോടനുബന്ധിച്ച്‌ ജനുവരിയില്‍ തമിഴ്‌നാടിനൊപ്പം കേരളത്തിലും തീയേറ്ററുകളിലെത്തും. ഒരു ശരാശരി തമിഴ്‌ ചിത്രം എന്നതില്‍നിന്നും വ്യത്യസ്തമായി ഏറെ പുതുമയുള്ള ഇതിവൃത്തവും അവതരണശൈലിയുമാണ്‌ ‘കൈ’യില്‍ താന്‍ പരീക്ഷിച്ചിരിക്കുന്നതെന്ന്‌ സംവിധായകന്‍ വിനോദ്‌രാഘവ പറയുന്നു. എല്ലാ വിഭാഗത്തില്‍പ്പെട്ട പ്രേക്ഷകരില്‍നിന്നും മികച്ച പ്രതികരണമാണ്‌ പ്രതീക്ഷിക്കുന്നതെന്നും സംവിധായകന്‍ പറഞ്ഞു.

എം.കെ. സുരേഷ്കുമാര്‍, നെട്ടൂര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍
Kerala

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

India

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

Gulf

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

Kerala

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

News

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

‘കശ്മീർ വിഷയത്തിൽ ഒരു ബാഹ്യ കക്ഷിക്കും അധികാരപരിധിയില്ല’ : തുർക്കി പ്രസിഡന്റ് എർദോഗന് നേരിട്ട് മറുപടി നൽകി ഇന്ത്യ

കോമ്പൗണ്ട് മിക്സഡ് ആർച്ചറിയിൽ ഇന്ത്യയ്‌ക്ക് സ്വർണം; 2028 ഒളിമ്പിക്സ് യോഗ്യതയും ഉറപ്പിച്ച് സാഹിൽ ജാദവും ചികിത തനിപാർത്തിയും

“രാഹുൽ ഗാന്ധി ഒരു പക്കാ നിരീശ്വരവാദി, കോൺഗ്രസ് എന്നാൽ മുസ്ലീങ്ങളെ ബഹുമാനിക്കുക എന്നതാണ് “: രേവന്ത് റെഡ്ഡിയുടെ ഹിന്ദു വിരുദ്ധതയ്‌ക്കെതിരെ ബിജെപി

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രം; എം.എ സാറിന്റെ സ്വപ്നപദ്ധതി

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

പണമിടപാട് തർക്കത്തെ തുടർന്ന് ഇറച്ചി വെട്ടുകാരൻ ഷാഫി യുവതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി : തല വെട്ടി കനാലിൽ എറിഞ്ഞു

ഗുജറാത്ത് എ.ടി.എസിന്റെയും കോസ്റ്റ് ഗാർഡിന്റെയും മിന്നൽ ഓപ്പറേഷൻ : ലക്ഷദ്വീപിന് സമീപം 510 കിലോഗ്രാം മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാനികൾ പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.