Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

‘യുവര്‍ അറ്റെന്‍ഷന്‍ പ്ലീസ്‌’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:33 pm IST
inEntertainment

കുട്ടികള്‍ പൂക്കളെപ്പോലെയാണ്‌. സുന്ദരവും നിഷ്കളങ്കവും സങ്കീര്‍ണവുമായ ജീവിതത്തില്‍ അവര്‍ സുഗന്ധം പരത്തുന്നു. നാളെയുടെ വരദാനങ്ങളായ നമ്മുടെ ഈ കുഞ്ഞുങ്ങള്‍ക്ക്‌ എവിടെയാണ്‌ വഴിതെറ്റുന്നത്‌. ആധുനികതയുടെ കാലത്ത്‌ നിയന്ത്രണം നഷ്ടപ്പെട്ട മക്കള്‍…അശ്ലീലതയും ലഹരിയും ചതിക്കുഴി തീര്‍ക്കുന്ന ചുറ്റുപാടുകള്‍….. പരസ്പ്പര വിശ്വാസം നിറഞ്ഞതും ആഹ്ലാദകരവുമായ ഗൃഹാന്തരീക്ഷത്തിലൂടെ വ്യക്തിത്വ വികാസം നേടാന്‍ നാം സാഹചര്യം ഒരുക്കിക്കൊടുക്കണം. നല്ലതും ചീത്തയും തിരിച്ചറിഞ്ഞാലേ ജീവിതവിജയവും നേര്‍വഴിയും കണ്ടെത്താനാകൂ. ആ തിരിച്ചറിവിന്‌ മാതാപിതാക്കളേയും കുട്ടികളേയും സമൂഹത്തേയും ഒരുപോലെ ജാഗരൂകരാക്കുന്നു ‘യുവര്‍ അറ്റെന്‍ഷന്‍ പ്ലീസ്‌’.

“ശ്രദ്ധയുണ്ടെങ്കിലേ സിദ്ധിയുണ്ടാകൂ” എന്ന മൊഴിയഴക്‌ മുപ്പത്‌ മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിലൂടെ എംപിഎം സ്കൂള്‍ തമ്മനം, കൊച്ചി വീണ്ടും അരങ്ങത്ത്‌ എത്തിക്കുന്നു. അഞ്ചാം ക്ലാസ്‌ വിദ്യാര്‍ത്ഥിയായ മനു വിശ്വനാഥ്‌ അച്ഛനും അമ്മയും കാണുന്ന അശ്ലീല സിനിമകള്‍ അവരറിയാതെ ശ്രദ്ധിക്കുന്നു. മദ്യപാനിയായ അച്ഛന്റെ അശ്രദ്ധമൂലം അവനും ചെറുപ്രായത്തില്‍ തന്നെ ലഹരി വസ്തുക്കളുടെ രുചിയറിയുന്നു. പഠനത്തില്‍ ശ്രദ്ധിക്കാന്‍ പറ്റാതെ മാനസിക പിരിമുറുക്കം അനുഭവിക്കുന്ന മനു, വഴിയില്‍ പരിചയപ്പെടുന്ന മുതിര്‍ന്ന കുട്ടികള്‍ അവനെ ലൈംഗിക ചൂഷണത്തിന്‌ ഇരയാക്കാന്‍ ശ്രമിക്കുന്നു. ഒരു പ്രത്യേക സാഹചര്യത്തില്‍ സത്യസന്ധനായ എസ്‌ഐ ദേവരാജിന്റെ കയ്യില്‍ അകപ്പെടുന്നതും മറ്റൊരു വഴിത്തിരിവിലേക്ക്‌ കഥ നീങ്ങുന്നതുമാണ്‌ ഇതിന്റെ ഇതിവൃത്തം.

2009 ല്‍ ക്വട്ടേഷന്‍ സംഘത്തില്‍ അകപ്പെടുന്ന കുട്ടികളുടെ കഥ പറയുന്ന “അകക്കണ്ണു തുറക്കാനായി’ എന്ന ഹ്രസ്വ ചിത്രവും 2010 ല്‍ പെണ്‍കുട്ടികള്‍ മൊബെയിലിന്റെ മായാവലയത്തില്‍ പെട്ട്‌ ചൂഷണത്തിന്‌ ഇരയാകുന്ന ‘മിസ്ഡ്‌ കോള്‍’ എന്ന ചിത്രവും എംപിഎം സ്കൂള്‍ പുറത്തിറക്കിയിരുന്നു.

“മിസ്ഡ്‌ കോള്‍” സ്കൂളുകളിലും കോളേജുകളിലും ചലച്ചിത്രമേളകളിലും പ്രദര്‍ശിപ്പിച്ച്‌ ഏറെ സഹൃദയ ശ്രദ്ധ നേടി. എംപിഎം സ്കൂളും എംപിഎം ഫിലിം ക്ലബ്ബും ചേര്‍ന്നു നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എല്ലാം കുട്ടികള്‍ തന്നെ നിര്‍വഹിച്ചിരിക്കുന്നു. മനു വിശ്വനാഥായി അഞ്ചാം ക്ലാസ്‌ വിദ്യാര്‍ത്ഥിയായ ആദര്‍ശ്‌ വേഷമിടുന്നു. ചിത്രത്തിന്റെ ആശയവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്‌ അധ്യാപകനായ ജയരാജ്‌ മാടായിയാണ്‌. മറ്റു കഥാപാത്രങ്ങളായി രംഗത്തെത്തുന്നവരും സ്കൂളിലെ തന്നെ കുട്ടികളും അധ്യാപകരുമാണ്‌. സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.എം.ഇബ്രാഹിം മാസ്റ്ററുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ അണിയറയില്‍ പിടിഎ പ്രസിഡന്റ്‌ സക്കീര്‍ തമ്മനം, ഇ.ബി.സലീം, അധ്യാപകരായ കമറുദ്ദീന്‍, മുബാറക്‌, ഫൗസിയ എന്നിവരും സജീവ പങ്കാളികളായി. ക്യാമറ ഷിബിന്‍, എഡിറ്റിംഗ്‌ സനൂജ്‌.

ജനുവരി രണ്ടാം തീയതിയാണ്‌ ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം. കേരളത്തിലെ എല്ലാ സ്കൂളുകളിലും ഈ ചിത്രം പ്രദര്‍ശിപ്പിക്കുകയാണ്‌ ലക്ഷ്യം. യുവര്‍ അറ്റെന്‍ഷന്‍ പ്ലീസ്‌ പ്രദര്‍ശിപ്പിക്കാന്‍ താല്‍പ്പര്യമുള്ള സ്കൂളുകളും സ്ഥാപനങ്ങളും എംപിഎം സ്കൂളുമായി 9847461733, 9037863249 ഈ നമ്പരുകളില്‍ ബന്ധപ്പെടുക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍
Kerala

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

India

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

Gulf

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

Kerala

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

News

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

‘കശ്മീർ വിഷയത്തിൽ ഒരു ബാഹ്യ കക്ഷിക്കും അധികാരപരിധിയില്ല’ : തുർക്കി പ്രസിഡന്റ് എർദോഗന് നേരിട്ട് മറുപടി നൽകി ഇന്ത്യ

കോമ്പൗണ്ട് മിക്സഡ് ആർച്ചറിയിൽ ഇന്ത്യയ്‌ക്ക് സ്വർണം; 2028 ഒളിമ്പിക്സ് യോഗ്യതയും ഉറപ്പിച്ച് സാഹിൽ ജാദവും ചികിത തനിപാർത്തിയും

“രാഹുൽ ഗാന്ധി ഒരു പക്കാ നിരീശ്വരവാദി, കോൺഗ്രസ് എന്നാൽ മുസ്ലീങ്ങളെ ബഹുമാനിക്കുക എന്നതാണ് “: രേവന്ത് റെഡ്ഡിയുടെ ഹിന്ദു വിരുദ്ധതയ്‌ക്കെതിരെ ബിജെപി

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രം; എം.എ സാറിന്റെ സ്വപ്നപദ്ധതി

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

പണമിടപാട് തർക്കത്തെ തുടർന്ന് ഇറച്ചി വെട്ടുകാരൻ ഷാഫി യുവതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി : തല വെട്ടി കനാലിൽ എറിഞ്ഞു

ഗുജറാത്ത് എ.ടി.എസിന്റെയും കോസ്റ്റ് ഗാർഡിന്റെയും മിന്നൽ ഓപ്പറേഷൻ : ലക്ഷദ്വീപിന് സമീപം 510 കിലോഗ്രാം മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാനികൾ പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.