കണ്ണൂര്‍: സ്വാമി ചിന്മയാനന്ദജിയുടെ 101-ാം ജന്മദിനാഘോഷം വിവിധ പരിപാടികളോടെ കണ്ണൂര്‍ ചിന്മയ ബാലഭവന്‍. ചാല ചിന്മയ എഡുക്കേഷണല്‍ കാമ്പസ് എന്നിവിടങ്ങളില്‍ നടന്നു. ഗണപതിഹോമം, ഗുരുപൂജ, ഗീതാപാരായണം, ഗുരു അഷ്‌ടോത്തരാര്‍ച്ചന, ചിന്മയ കലാമന്ദിര്‍ വാര്‍ഷികാഘോഷം എന്നിവ നടന്നു. തുടര്‍ന്ന് നടന്ന പൊതുപരിപാടി ചിന്മയമിഷന്‍ മുന്‍ പ്രസിഡണ്ട് പി.കൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ചിന്മയമിഷന്‍ പ്രസിഡണ്ട് പി.സി.മിത്രന്‍ അധ്യക്ഷത വഹിച്ചു. കെ.കെ.രാജന്‍, സി.പി.ശ്രീനാഥ്, മഹേഷ് ചന്ദ്രബാലിഗ തുടങ്ങിയവര്‍ സംസാരിച്ചു.
















