പയ്യന്നൂര്‍: രാമന്തളി ഏഴിമല നാവിക അക്കാദമിയിലെ മാലിന്യ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സമരം തുടരുന്ന ജനാരോഗ്യ സംരക്ഷണ സമിതി പ്രവര്‍ത്തകകര്‍ക്കെതിരെ കള്ളക്കേസ് ചുമത്തുന്ന പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ജനാരോഗ്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലേക്ക്മാര്‍ച്ച് നടത്തി. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആര്‍. കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ.പി.രാജേന്ദ്രകുമാര്‍, വിനോദ് രാമന്തളി, അഡ്വ.ഡി.കെ.ഗോപിനാഥ്, എം.പ്രീത്കുമാര്‍, കെ.ജയരാജ് തടങ്ങിയവര്‍ സംസാരിച്ചു. മാലിന്യപ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നടത്തിവരുന്ന സമരം എഴുപത്തിരണ്ട് ദിവസം പിന്നിട്ടിരിക്കുകയാണ്.
















