ചെറുപുഴ: ഓട്ടോയിടിച്ച് പരിക്കേറ്റ് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ ചെറുപുഴ സ്വദേശിയെ കൊള്ളയടിച്ചു. പുളിങ്ങോം ഇടവരമ്പിലെ ടി.എ.ജിജി(33)നെയാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ കൊള്ളയടിച്ചത്. ജിജി കര്‍ണ്ണാടക ഷിമോഗയില്‍ ഇഞ്ചി കൃഷി നടത്തുകയായിരുന്നു.
നാട്ടിലേക്ക് വരാന്‍ വേണ്ടി മംഗലാപുരം റെയില്‍വെ സ്റ്റേഷനിലേക്ക് നടന്നുവരികയായിരുന്ന ജിജിനെ ഓട്ടോ ഇടിച്ചിടുകയായിരുന്നു. പരിക്കേറ്റ ജിജിനെ ആശൂപത്രിയിലേക്ക് കൊണ്ടുപോകാനെന്ന വ്യാജേന ഓട്ടോയില്‍ കയറ്റുകയും ബോധരഹിതനായ ജിജിയുടെ കയ്യിലുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും കവര്‍ന്ന ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകായിരുന്നു. ബോധം തെളിഞ്ഞപ്പോഴാണ് താന്‍ കൊള്ളയടിക്കപ്പെട്ടതായി ജിജിക്ക് മനസ്സിലായത്. ഗുരുതരമായി പരിക്കേറ്റ ജിജി നാട്ടുകാരുടെ സഹായത്താലാണ് പയ്യന്നൂര്‍ സഹകരണ ആശൂപത്രിയില്‍ ചികിത്സതേടിയത്.
















