കണ്ണൂര്‍: കണ്ണൂര്‍ ശ്രീ സുന്ദരേശ്വര ക്ഷേത്രത്തില്‍ വെച്ച് നടക്കുന്ന 18-ാമത് സനാതന ധര്‍മ്മസത്രം 13, 14 തീയ്യതികളില്‍ നടക്കും. കോട്ടയം ശ്രീനാരായണ പഠനകേന്ദ്രത്തിലെ ആചാര്യന്‍മാരാണ് സത്രത്തില്‍ പങ്കെടുക്കുന്നത്. 13 ന് രാവിലെ 9 മണിക്ക് രജിസ്‌ട്രേഷന്‍ നടക്കും. തുടര്‍ന്ന് കെ.പി.ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ഭക്തിയും അനുകമ്പയും എന്ന വിഷയത്തില്‍ സൈഗണ്‍ സ്വാമികള്‍ ക്ലാസെടുക്കും. ഉച്ചക്ക് ശേഷം 2 മണിക്ക് വന്ദേ ഗുരുനായകം എന്ന വിഷയത്തില്‍ മായാ സജീവും 14 ന് രാവിലെ 10 മണിക്ക് ഗുരുവും രമണമഹര്‍ഷിയും എന്ന വിഷയത്തില്‍ ധന്യ ബന്‍സാലും ഉച്ചക്ക് ശേഷം 2 മണിക്ക് ശിവപ്രസാദ പഞ്ചകം എന്ന വിഷയത്തില്‍ കെ.എസ്.മോഹന്‍ദാസും ക്ലാസെടുക്കും.
















