കൂറ്റനാട് : ആനക്കര മേപ്പാടം ആര്‍.സി.എച്ച് സബ്‌സെന്ററിലേക്ക് മലമെറിഞ്ഞു.ഇന്നലെ പകല്‍ സമയത്താണ് സംഭവം. ഇവിടെ താമസിക്കുന്ന നഴ്‌സ് അജിമോള്‍ കുമ്പിടിയിലെ ഹെല്‍ത്ത് സെന്ററിലേക്ക് ഡ്യൂട്ടിക്ക് പോയ സമയത്താണ് സംഭവം നടന്നിട്ടുളളത്.
വൈകീട്ട് അഞ്ച് മണിയോടെ ഡ്യൂട്ടികഴിഞ്ഞ് എത്തിയപ്പോഴാണ് ഡോറിലും തറയിലും മലമെറിഞ്ഞ് വ്യത്തികേടാക്കിയിട്ടിരിക്കുന്നത്. നഴ്‌സും ഭര്‍ത്താവും പട്ടിത്തറ വില്ലേജ് ഓഫീസറുമായ രാജേഷ് കുട്ടികളുമടങ്ങുന്ന കുടുംബമാണ് ഇവിടെ താമസിക്കുന്നത്.
കുടിവെളളത്തിന് പോലും ക്ഷാമം നേരിടുന്ന സമയത്താണ് മലമേറ് നടന്നിട്ടുളളത്. കുട്ടികള്‍ക്കുളള കുത്തിവെപ്പുകള്‍, ഗര്‍ഭിണികള്‍ക്കുളള കുത്തിവെപ്പുകള്‍, പ്രഷര്‍, ഷുഗര്‍ എന്നിവ നോക്കല്‍,അടിയന്തര ചികിത്സ സഹായം എന്നിവയാണ് ആര്‍.സി.എച്ച് സെന്ററില്‍ നടക്കുന്നത്.
















