Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മലമ്പുഴയിലെ ആദിവാസികള്‍ ദുരിതക്കയത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2017, 09:39 pm IST
inPalakkad

പാലക്കാട്: ഭരണപരിഷ്‌ക്കരണ കമ്മീഷന്‍ ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദന്റെ മണ്ഡലത്തില്‍ ആദിവാസികള്‍ദുരിതത്തില്‍.

കുടിവെള്ളവും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ നരകയാതന അനുഭവിക്കുകയാണ് ഇവരില്‍ പലരും. മലമ്പുഴ അണക്കെട്ടിനെയും ചുറ്റുമുള്ള കാടിനെയും ആശ്രയിച്ച് കഴിയുന്ന നിരവധി ആദിവാസി കുടുംബങ്ങള്‍ മലമ്പുഴ മണ്ഡലത്തിലുണ്ട്. ഭരണകക്ഷിക്ക് വോട്ടുബാങ്ക് മാത്രമാണ് ഇവര്‍. ഒരു പൗരന് ലഭിക്കേണ്ട അടിസ്ഥാന സൗകര്യങ്ങളോ ആനുകൂല്യങ്ങളോ ഇവര്‍ക്ക് ഇതുവരെയും ലഭ്യമായിട്ടില്ല.

അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും ഈ മണ്ഡലത്തെയാണ് പ്രതിനിധാനം ചെയ്തിരുന്നത്. എന്തിനകം ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായതും, ടി.ശിവദാസമേനോന്‍ രണ്ട് തവണ മന്ത്രിയായതും ഈ മണ്ഡലത്തില്‍ നിന്നാണ്. പാലക്കാട് ജില്ലയില്‍ ഒരു മണ്ഡലത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ തവണ മന്ത്രിമാരെ സംഭവാന ചെയ്‌തെന്ന ഖ്യാതിയും മലമ്പുഴക്കു തന്നെയാണ്. അവിടെയാണ് ആദിവാസികള്‍ ഈ ദുരിതം അനുഭവിക്കുന്നത്.

മലമ്പുഴയില്‍ നിന്ന് ആനക്കല്ലിലേക്ക് പോകുന്ന വഴി നിരവധി ആദിവാസി കുടുംബങ്ങളാണ് അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുടില്‍കെട്ടി താമസിക്കുന്നത്. മഴക്കാലമായാല്‍ കുഞ്ഞുമക്കളെയുമെടുത്ത് തൊട്ടടുത്തുള്ള റോഡില്‍ അഭയം തേടും. കാട്ടാനശല്യവും ഏറെയാണ്. സ്വന്തമായി ഒരുതുണ്ടു ഭൂമിയില്ലാത്തതിനാല്‍ ദേശാടനപക്ഷികളെ പോലെ ഒരു ഭാഗത്തു നിന്ന് മറ്റൊരിടത്തേക്ക് മാറി താമസിക്കേണ്ട അവസ്ഥയാണ്.

മലമ്പുഴ പഞ്ചായത്തിലെ ഒന്നാംവാര്‍ഡായ ഇലകുത്താംപാറയില്‍ ആറോളം കുടുംബങ്ങളാണ് ഡാമിനകത്ത് കുടില്‍ കെട്ടി താമസിക്കുന്നത്. സ്വന്തമായി ഇവര്‍ക്ക് റേഷന്‍ കാര്‍ഡുപോലുമില്ല. കൂലി പണിയെടുത്തും വനത്തില്‍ നിന്ന് തേന്‍ ശേഖരിച്ചു വിറ്റുമാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. പലവട്ടം റേഷന്‍ കാര്‍ഡിനായി അപേക്ഷിച്ചെങ്കിലും ഇതുവരെ കിട്ടിയിട്ടില്ല. മുട്ടാത്ത വാതിലുകളില്ല. ചിലര്‍ക്ക് ആധാര്‍ കാര്‍ഡ് ലഭിച്ചിട്ടുണ്ട്.

ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയാകട്ടെ ആദിവാസികളോടുള്ള അവഗണന തുടരുകയാണ്. തെരഞ്ഞെടുപ്പ് വന്നാല്‍ മാത്രം വാഗ്ദാനപെരുമഴയുമായി എത്തുന്ന നേതാക്കന്മാരോട് ഇവര്‍ക്ക് ആവശ്യപ്പെടാനുള്ളത് ഒന്നുമാത്രം റേഷന്‍കാര്‍ഡ്. കാരണം പണിയില്ലാത്ത ദിവസങ്ങളില്‍ കുടിലുകളിലെ അടുപ്പ് പുകയാറില്ല.

മാത്രമല്ല മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ നെല്‍കൃഷി ഇല്ല എന്നതാണ് മറ്റൊരു സത്യം. റബ്ബര്‍തോട്ടങ്ങളും തെങ്ങും കവുങ്ങുമാണ് ഇവിടെ പ്രധാനമായും കൃഷി ചെയ്യുന്നത്. മാവോയിസ്റ്റ് സാന്നിധ്യവും കാട്ടാനശല്യവും മൂലം വനങ്ങളില്‍ നിന്ന് തേന്‍ ശേഖരിക്കുവാനും കഴിയുന്നില്ല. ജോലി തേടി ഇവിടെയുള്ള പുരുഷന്മാര്‍ക്ക് നഗരത്തിലേക്ക് പോകാനും കഴിയുന്നില്ല. അതിരാവിലെ ഇറങ്ങിയാലെ ഇരുട്ടുന്നതിന് മുന്നേ തിരികെയെത്താന്‍ കഴിയൂ.

അസുഖം വന്നാല്‍ ആശുപത്രിയില്‍ പോകണമെങ്കില്‍ കിലോമീറ്ററുകള്‍ താണ്ടി വേണം ജില്ലാ ആശുപത്രിയിലേക്ക് എത്താന്‍. മലമ്പുഴയില്‍ ആശുപത്രിയില്ലെന്നതാണ് പ്രധാനപ്രശ്‌നം. കിലോമീറ്ററുകള്‍ താണ്ടി നഗരത്തിലെത്തിയിട്ടും ഡോക്ടറെ കാണാന്‍ കഴിയാത്ത അവസ്ഥയുണ്ടായിട്ടുണ്ടെന്നും പറയുന്നു. ഇരുളുന്നതിനു മുന്നേ കുടിലില്‍ എത്തേണ്ടതിനാല്‍ ഡോക്ടറെ കാണാതെ തന്നെ മടങ്ങും. അതുകൊണ്ടുതന്നെ അധികവും പോകാറില്ലെന്ന് പറയുന്നു. മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിന് ത്വക്ക് രോഗം പിടിപെട്ടിട്ടും രക്ഷിതാക്കള്‍ ആശുപത്രിയില്‍ പോകാന്‍ കൂട്ടാക്കുന്നില്ല.

ഇവരുടെ ഏക ആവശ്യം റേഷന്‍കാര്‍ഡാണ്. പണിയില്ലെങ്കില്‍ പോലും കുട്ടികളെ പട്ടിണിക്കിടാതിരിക്കാന്‍ അരിയെങ്കിലും ലഭിക്കുമല്ലോ എന്ന പ്രതീക്ഷയിലാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

India

‘ നക്‌സലൈറ്റ് ആക്രമണങ്ങളിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട എന്നെപ്പോലെ നിരവധി പേർ ഇവിടെയുണ്ട് ‘ ; പി ചിദംബരത്തിനെതിരെ സൈനികന്റെ ഭാര്യ

Kerala

വീണ വിജയന്‍ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു,ഡയറിയില്‍ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാട്, നടന്നത് ഹവാല ഇടപാടെന്ന് ഇ ഡി

Kerala

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

Kerala

ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കാനോ, വന്ദേമാതരം ആലപിക്കാനോ അനുവദിക്കില്ല : തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച് എസ് എഫ് ഐ

പുതിയ വാര്‍ത്തകള്‍

എച്ച് എ എല്‍ വികസിപ്പിക്കുന്ന തദ്ദേശീയമായ 4.5 തലമുറയില്‍പ്പെടുന്ന തേജസ് എംകെ2വില്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച് നിര്‍മ്മിച്ച ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍

തേജസ് യുദ്ധവിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് എച്ച് എഎല്‍; വിദേശക്കമ്പനികളെ ഒഴിവാക്കി എച്ച് എഎല്‍ കുതിപ്പ്

‘ഹിറ്റ്ലര്‍ മാറി മുസോളിനി വന്ന അവസ്ഥയിലാണ് കേരളം’: പി.കെ. കൃഷ്ണദാസ്

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

സെര്‍ജിയോ ഗോര്‍ (ഇടത്ത്)

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.