കാട്ടാക്കട: ചായ്ക്കുളത്ത് ഡിവൈഎഫ്ഐ ഗുണ്ടാസംഘത്തിന്റെ അക്രമം. രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് ഗുരുതര പരിക്ക്. കീഴ് വാണ്ട ശിവശക്തി ക്ഷേത്രം ഉപദേശക സമിതിയംഗവും ബിജെപി ബൂത്ത് പ്രസിഡന്റുമായ അനീഷ്, ബിജെപി പ്രവര്ത്തകന് കുട്ടപ്പന് എന്നിവര്‍ക്കാണ് ഡിഫി ഗുണ്ടകളുടെ അക്രമത്തില്‍ പരിക്കേറ്റത്. തലയ്ക്ക് മാരകമായി മുറിവേറ്റ ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ഷേത്രത്തിലെ ഉത്സവത്തിന് വിറകുമായി വരികയായിരുന്ന അനീഷിനെ ഡിവൈഎഫ്ഐ ഏര്യാസെക്രട്ടറി ചെമ്പന്‍ അനി എന്ന അനില്‍കുമാര്‍, മിഥുന് എന്നിവരുടെ നേതൃത്വത്തിലെത്തിയ അന്‍പതോളം വരുന്ന ക്രിമിനല്‍ സംഘം വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. അക്രമം ചെറുക്കാന്‍ ശ്രമിച്ച കാട്ടാക്കട പോലീസിനെ ഡിഫി അക്രമി സംഘം കല്ലെറിഞ്ഞ് തുരത്തി. പ്രദേശത്തെ സംഘര്‍ഷം അറിയാതെ വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടപ്പനെയും ചായ്ക്കുളത്തു വച്ച് അക്രമികള്‍ മര്‍ദിക്കുകയായിരുന്നു. പ്രദേശത്ത് ഡിഫി ഗുണ്ടകളുടെ തേര്‍വാഴ്ച രാത്രി വൈകിയും തുടരുകയണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: