പൂവാര്‍ :റോഡില്‍ യാത്രക്കാര്‍ക്ക് നാടക്കാനുള്ള നടവഴിയില്‍ റിസോര്‍ട്ട് കാരുടെ പരസ്യ ഫ്‌ളെക്‌സുകള്‍ സ്ഥാപിച്ചിരിക്കുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നതായി പരാതി. പൂവാറില്‍ നിന്നും ഊരമ്പിലോട്ട് വരുന്ന വഴിക്കാണ് റോഡിന്റെ ഇരുവശത്തും റിസോര്‍ട്ടുകാര്‍ ഫ്‌ലെക്‌സുകള്‍ സ്ഥാപിച്ചിരിക്കുന്നത്. പൊതു സ്ഥലത്ത് ഫ്‌ളെക്‌സ് ബോര്‍ഡ് വയ്്്ക്കരുത് എന്ന് പഞ്ചായത്തിന്റെ കര്‍ശന നിര്‍ദേശം നിലവിലിരിക്കെയാണ് നിയമങ്ങള്‍ എല്ലാം കാറ്റില്‍ പറത്തി റിസോര്‍ട്ടുകാര്‍ ഫ്‌ളെക്‌സ് വച്ചിരിക്കുന്നത്. വാഹനങ്ങള്‍ക്കു പോലും പാര്‍ക്ക് ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണിപ്പോള്‍.
റിസോര്‍ട്ട് ഉടമകള്‍ മത്സരിച്ചാണ് ഫ്‌ളെക്‌സുകള്‍ റോഡ് അരുകില്‍ സ്ഥാപിക്കുന്നത്. റിസോര്‍ട്ട് ഉടമകളുടെ ഭൂമി കയ്യേറ്റം വലിയ തോതില്‍ നടക്കുന്നു എന്ന് പരാതി വന്നതിന് പിന്നാലെയാണ് ഇപോള്‍ ഫ്‌ലെക്‌സ് ബോര്‍ഡ് സ്ഥാപിക്കുന്നതായി പരാതി ഉയര്‍ന്നിക്കുന്നത്. റിസോര്‍ട്ടിനെതിരെ പഞ്ചായത്ത് ഇതുവരെ യാതൊരു വിധ നടപടിയും ഇല്ലാത്തത് പഞ്ചായത്ത് അധികൃതരുടെ ഒത്തുകളിയാണ് എന്ന് നാട്ടുകാര്‍ ആരോപിച്ചു.
















