കണ്ണൂര്‍: കോര്‍പ്പറേഷന്‍ പരിധിയില്‍ പാര്‍ക്കിങ്ങ് അനുവദിച്ചിട്ടുളള ഓട്ടോറിക്ഷകള്‍ക്ക് പുതുതായി കെ സി നമ്പര്‍ നല്‍കാമെന്ന് കോര്‍പ്പറേഷന്‍ നിര്‍ദ്ദേശിച്ചതു പ്രകാരം മാര്‍ച്ച് 8 മുതല്‍ എല്ലാ ബുധനാഴ്ചകളിലും 2000 രജിസ്‌ട്രേഷന്‍ തോതില്‍ അപേക്ഷ സ്വീകരിക്കുമെന്ന് ആര്‍ ടി ഒ അറിയിച്ചു. അപേക്ഷയോടൊപ്പം കോര്‍പ്പറേഷനിലെ അതാത് കൗണ്‍സിലര്‍ നല്‍കുന്ന സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്. മാര്‍ച്ച് 8: 1 മുതല്‍ 2000 വരെ, 15: 2001 മുതല്‍ 4000 വരെ, 2: 4001 മുതല്‍ 6000 വരെ, 29: 6001 മുതല്‍ 8000 വരെ, ഏപ്രില്‍ 5: 8001 മുതല്‍ 9999 വരെ അപേക്ഷകളിലാണ് നമ്പര്‍ നല്‍കുക. നിലവില്‍ കെ എം സി നമ്പറുളള വാഹനങ്ങള്‍ 13 മുതല്‍ സിഎഫിന് ഹാജരാകുന്ന സമയത്ത് കെഎംസി എന്നതിനുപകരം കെസി എന്ന് മാര്‍ക്ക് ചെയ്ത് ഹാജരാക്കണമെന്നും ആര്‍ ടി ഒ അറിയിച്ചു.
















