അമ്പലപ്പുഴ: പുന്നപ്ര തെക്കുപഞ്ചായത്തില്‍ സ്വകാ ര്യ വ്യക്തി കൈയ്യേറിയ തോട്ടിലെ മണ്ണെടുപ്പ് വില്ലേജ് ഓഫീസര്‍ തടഞ്ഞു. എട്ടാം വാര്‍ഡില്‍ കുറവന്‍തോട് പഴയ നടക്കാവ് റോഡിനോട് ചേര്‍ന്നുള്ള സര്‍ക്കാര്‍ പുറമ്പോക്കിലെ തോട്ടില്‍ നിന്നുള്ള സ്വകാര്യ വ്യക്തിയുടെ മണ്ണെടുപ്പാണ് പുന്നപ്ര വില്ലേജ് ഓഫീസര്‍ തടഞ്ഞത്.
പ്രദേശത്ത് സ്വകാര്യ വ്യക്തി തോടിനോടു ചേര്‍ന്ന് കിടക്കുന്ന തന്റെ 50 സെന്റോളം വരുന്ന വസ്തുവും ഇതിന്റെ പേരില്‍ വസ്തുവിനോട് ചേര്‍ന്നു കിടക്കുന്ന ചിറയും നികത്തുന്നതിനിടയിലാണ് മണ്ണെടുപ്പും ചിറ നികത്തലും വില്ലേജ് ഓഫീസര്‍ തടഞ്ഞത്.സ്വകാര്യ വ്യക്തി വസ്തുവില്‍ പ്രവേശിക്കുവാന്‍ തോടിന് കുറുകെ പാലം നിര്‍മ്മിക്കുവാന്‍ അനുവാദം നല്‍കണമെന്ന് പഞ്ചായത്ത് ഭരണസമതിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് ഭരണസമിതി അടിയന്തര കമ്മറ്റി കൂടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുകയും മായിരുന്നു.
പിന്നീട് വസ്തു ഉടമ കമ്പി, മെറ്റല്‍, ഇവ ഉപയോഗിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും തോടിനുള്ളില്‍ കോണ്‍ക്രീറ്റ് ചെയ്ത് വസ്തു സുരക്ഷിതമാക്കാന്‍ ശ്രമം ആരംഭിക്കുകയും ചെയ്തു. പ്രദേശവാസിയുടെ പരാതിയെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ എത്തി സ്റ്റോപ്പ് മെമ്മോ കൊടുക്കുകയായിരുന്നു.
















