അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി കാന്റീനില്‍ വിളമ്പിയ ഭക്ഷണത്തില്‍ എട്ടുകാലി. നടപടി ആവശ്യപ്പെട്ട് രോഗിയുടെ ബന്ധു സൂപ്രണ്ടിന് പരാതി നല്‍കി. വ്യാഴാഴ്ച ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് കുത്തിയതോട് പുന്നയ്‌ക്കാവെളി നികര്‍ത്ത് വീട്ടില്‍ ശിവദാസന്‍ ഭാര്യയ്‌ക്ക് വേണ്ടി ഊണുവാങ്ങാന്‍ എത്തിയത്. ശിവദാസനും ഊണുകഴിക്കാന്‍ ഇരുന്നു. എന്നാല്‍ ചോറു വിളമ്പിയത് കഴിക്കാന്‍ തുടങ്ങവേ ഇതില്‍ എട്ടുകാലിയെ കണ്ടതോടെ കാന്റിന്‍ ഉടമയെ വിവരം അറിയിച്ചു. എന്നാല്‍ ഉടമ രണ്ട് ഊണിന്റെ നൂറ്റിഇരുപത് രൂപ നല്‍കാനാണ് ആവശ്യപ്പെട്ടതത്രെ. ഇതേ തുടര്‍ന്ന് ശിവദാസ് മെഡിക്കല്‍ സൂപ്രണ്ടിന് പരാതി നല്‍കി.
















