Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മഹാപരിത്യാഗത്തിന്റെ സദ്‌വാര്‍ത്ത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2016, 07:02 pm IST
inVicharam

മാനവരാശിക്കു മുഴുവന്‍ ആഹ്ലാദവും സമാധാനവും ആശംസിച്ച് വീണ്ടുമൊരു ക്രിസ്മസ്സ് കൂടി കടന്നുവരികയാണ്. തിരുവവതാരത്തില്‍ അന്തര്‍ലീനമായിരിക്കുന്നത് ദൈവത്തിന് മനുഷ്യകുലത്തോടുളള അനന്തമായ സ്‌നേഹമാണ്. മനുഷ്യര്‍ തിന്മ•ചെയ്തിട്ടും, ദൈവത്തില്‍ നിന്ന് മുഖം തിരിച്ച് ജീവിച്ചിട്ടും അവിടുന്ന് മനുഷ്യരെ തേടി വന്നു. ക്രിസ്മസ്സ് രക്ഷയുടെ വാഗ്ദാനമാണ്. അതിരുകളില്ലാത്ത നിത്യസ്‌നേഹത്തിന്റെ സദ്വാര്‍ത്തയാണ്. പ്രത്യാശയുടെ പ്രതീകമാണ്. ദെവത്തിന്റെ സ്‌നേഹം പൂര്‍ണമായും പ്രകടമായത് പുല്‍ക്കൂട്ടില്‍ അവതീര്‍ണനായി, മനുഷ്യനായി ജീവിച്ച യേശുവിലാണ്. മനുഷ്യര്‍ ശരിക്കും ദൈവപുത്രനാകുന്നതും യേശുവിനോട് അലിഞ്ഞു ചേരുമ്പോഴാണ്. യേശുക്രിസ്തുവില്‍കൂടി മനുഷ്യര്‍ വിശുദ്ധരാകുന്നതിനുവേണ്ടിയാണ് ദൈവം മനുഷ്യനായി തീര്‍ന്നത്.

ഒരു ക്രൈസ്തവന്, ക്രിസ്മസ് രക്ഷയുടെ വാഗ്ദാനമാണ്. അതിരുകളില്ലാത്ത പിതൃസ്‌നേഹത്തിന്റെ സദ്വാര്‍ത്തയാണ്, പ്രത്യാശയുടെ പ്രതീകമാണ്. മനുഷ്യരാശിക്ക് മുഴുവന്‍ സാന്ത്വനവും സമാശ്വാസവുമായിട്ടാണ് ക്രിസ്തുയേശു ഈ ഭൂമിയില്‍ വന്നതെന്ന് നാം തിരിച്ചറിയണം. പരസ്പര സ്‌നേഹത്തിന്റെ, പങ്കുവയ്‌ക്കലിന്റെ പുണ്യസന്ദേശം കൂടിയാണ് ക്രിസ്മസ്. നമ്മുടെ അയല്‍ക്കാരന്റെ വിശപ്പും ആകുലതയും കണ്ടില്ലെന്ന് നടിച്ചുകൊണ്ട് തിരുപ്പിറവി ആഘോഷിക്കുവാന്‍ നമുക്ക് അവകാശമില്ല. ‘ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കണം. സ്‌നേഹിതര്‍ക്കു വേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹം ഇല്ല.’ (യോഹന്നാന്‍ 15:12-3) എന്ന് ഉപദേശിച്ച ക്രിസ്തുവിന്റെ സന്ദേശം, ക്രിസ്ത്യാനികള്‍ക്കു മൊത്രമല്ല, സമസ്ത ലോകത്തിനുമുളളതാണ്.

യേശുക്രിസ്തു ലോകത്തില്‍ അവതീര്‍ണ്ണനായത് ഒരു ജനതയ്‌ക്കുവേണ്ടിയോ, ഒരുകാലഘട്ടത്തില്‍ ജീവിച്ചിരുന്നവര്‍ക്കുവേണ്ടിയോ ആയിരുന്നില്ല. സകല ജനങ്ങള്‍ക്കും നവജീവന്‍ നല്‍കുവാന്‍ വേണ്ടിയായിരുന്നു. അതുകൊണ്ടുതന്നെ ക്രിസ്മസ് ആഘോഷവേള ക്രൈസ്തവര്‍ക്കു മാത്രമുളളതോ, അവര്‍ക്കുമാത്രം അവകാശപ്പെട്ടതോ അല്ല. ലോകത്തില്‍ നന്മ• ആഗ്രഹിക്കുകയും അതിനായി ആത്മാര്‍ത്ഥതയോടെ ശ്രമിക്കുകയും ചെയ്യുന്ന ഏവരുടേയും പ്രതിജ്ഞാദിനമാകണം ഈ ക്രിസ്മസ് ദിനം. യേശുവിന്റെ തിരുജനനരാത്രിയില്‍ ബേത്‌ലഹേമിനു സമീപം പാര്‍ത്തിരുന്ന ആട്ടിടയന്മാര്‍ക്ക് ദൈവദൂതന്‍വഴി ലഭിച്ച മഹനീയ സന്ദേശമിതായിരുന്നു. ‘ഭയപ്പെടേണ്ട, ഇതാ സകല ജനത്തിനും വേണ്ടിയുളള സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍ കര്‍ത്താവായ ക്രിസ്തു ഇന്ന് ജനിച്ചിരിക്കുന്നു.(ലൂക്കാ:2:10-11).

ലോകത്തിന് സ്‌നേഹത്തിന്റെ നന്മയുടെ പാഠം പകര്‍ന്നുനല്‍കാന്‍ അത് പ്രാവര്‍ത്തികമാക്കുക തന്നെ വേണമെന്ന് യേശു പഠിപ്പിച്ചു. ജനനം മുതല്‍ മരണംവരെ വാക്കുകളിലും പ്രവൃത്തികളിലും യേശു സമൂഹത്തിനുളള സന്ദേശമായാണ് ജനിച്ചത്. എല്ലാ അര്‍ത്ഥത്തിലും ക്രിസ്തു നല്‍കുന്ന സന്ദേശവും ഇതുതന്നെയാണ്.

രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ബേത്‌ലഹേമിലെ പുല്‍ത്തൊഴുത്തില്‍ നടന്ന തിരുഅവതാരം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്, എളിമയുടേയും ലാളിത്യത്തിന്റെയുംസന്ദേശമാണ്. ദൈവപിതാവിന്റെ സന്നിധിയില്‍ വിരാജിക്കുന്നവനും നിത്യതയില്‍ സ്ഥിതിചെയ്യുന്നവനുമായ ദൈവപുത്രന്‍ സ്വയംശൂന്യമാക്കി മനുഷ്യനായി ഈ ഭൂമിയില്‍ അവതാരം ചെയ്യുകയായിരുന്നു. ഈ യാഥാര്‍ത്ഥ്യത്തെ വിശുദ്ധ പൗലോസ് ഇപ്രകാരം വിശദമാക്കുന്നു. ‘അവന്‍ ദൈവസ്വരൂപത്തില്‍ ആയിരുന്നിട്ടും ദൈവത്തോടുളള സമത്വം മുറുകെ പിടിക്കാതെ സ്വയം ശൂന്യമാക്കി, ദാസരൂപം സ്വീകരിച്ച് മനുഷ്യസാദൃശ്യത്തിലായി. മനുഷ്യരൂപത്തില്‍ തന്നെത്താന്‍ താഴ്‌ത്തി മരണത്തോളം, ക്രൂശിലെ മരണത്തോളം തന്നെ അനുസരണമുളളവനായിത്തീര്‍ന്നു.’ നമുക്കിന്ന് കൈമോശം വരുന്നത് ഈ നല്ല മനസ്സാണെന്ന് തോന്നുന്നു.

പുല്‍ക്കൂട്ടിലെ ഉണ്ണിയേശുവിനെപ്പോലെസ്വയംചെറുതാകാനും ശൂന്യവല്‍ക്കരിക്കപ്പെടാനുമുള്ള ഇത്തിരി നന്മ. എളിമയുടേയും ലാളിത്യത്തിന്റെയും മഹത്തായ ആഹ്വാനമാണ് ക്രിസ്മസ്.

മനുഷ്യപുത്രന്‍ രക്ഷയുടെ നാഥനായി പിറവിയെടുത്തത് പുല്‍ക്കൂട്ടിലാണ്. ജോസഫിന്റെയും മേരിയുടേയും യാത്രക്കിടയില്‍ യേശുവിന് പിറന്നുവീഴാന്‍ കാലിത്തൊഴുത്തൊരുക്കിയത് സര്‍വ്വശക്തനായ ദൈവംതന്നെയാണ്. കര്‍ത്താവിന്റെ ദൂതന്‍ ആട്ടിടയന്‍മാരെ ആ വാര്‍ത്ത അറിയിച്ചു. ഇതായിരിക്കും നിങ്ങള്‍ക്കടയാളം ”പിളളക്കച്ചകൊണ്ട് പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും” (ലൂക്കാ :2:12) ഇല്ലായ്‌മയും ദാരിദ്ര്യവും, നിരാശ്രയത്വവും സഹനവും കൈമുതലാക്കിയ, ജനകോടികളുടെ സമുദ്ധാരകനായിട്ടാണ് ക്രിസ്തു അവതാരം ചെയ്തത്. ക്രിസ്തുയേശുവിന്റെ മാതാവായ മറിയവും ജോസഫും കഴിഞ്ഞാല്‍ തിരുജനന സന്തോഷം ആദ്യമായി വെളിപ്പെട്ടതാകട്ടെ സാധുക്കളായ ആട്ടിടയന്‍മാര്‍ക്കും.

ക്രിസ്തു ത്യാഗത്തിന്റെ പ്രതീകമാണ്. യേശുവിന്റെ ജനനംതന്നെ സഹനത്തിന്റെ, സമര്‍പ്പണത്തിന്റെ സന്ദേശമാണ്.

പൂര്‍ണ്ണഗര്‍ഭിണിയായ മറിയം ജോസഫുമൊത്ത് അനേകമൈലുകള്‍ താണ്ടിയതും, കാലിത്തൊഴുത്തിലെ അസൗകര്യങ്ങള്‍ക്കിടയില്‍ പ്രസവിച്ചതും, സഹനത്തിനൊപ്പം, സമര്‍പ്പണത്തിന്റെയും ഉദാത്തമായ സന്ദേശം നമുക്ക് നല്‍കുന്നു. മാനവരാശിയുടെ സമഗ്രവിമോചനത്തിനുവേണ്ടി ക്രൂരമായ പീഡനങ്ങള്‍ സന്തോഷപൂര്‍വ്വം ഏറ്റുവാങ്ങി ആത്മത്യാഗം ചെയ്ത മഹാപരിത്യാഗിയുടെ പിറവിയാണ് ക്രിസ്മസ് എന്ന സത്യം, നാം ഈ സുദിനത്തിലെങ്കിലും മനസ്സിലാക്കിയാല്‍ നമ്മുടെ ക്രിസ്മസ് ആഘോഷത്തിന് അര്‍ത്ഥമുണ്ട്.

ക്രിസ്മസ് ആര്‍ഭാടപൂര്‍വ്വം ആഘോഷിക്കുകയും ക്രിസ്തുവിന്റെ സന്ദേശം പാടെ മറക്കുകയും ചെയ്യുന്ന പ്രവണതയാണ് ഇന്ന് നിലനില്‍ക്കുന്നത്. വര്‍ഷത്തിലൊരിക്കല്‍ ആഹ്ലാദിക്കാനുളള തിരുനാള്‍ മാത്രമായി ഇത് ചുരുങ്ങിപ്പോകുന്നു. ഉണ്ണിയേശുവിന്റെ അടുത്തെത്താന്‍ മൂന്നു രാജാക്കന്‍മാര്‍ക്ക് വഴികാട്ടിയത് ദിവ്യനക്ഷത്രമായിരുന്നു. ക്രിസ്തുവാകുന്ന ദൈവീക ചൈത്യത്തിന്റെ ദീപ്തി ചുറ്റുപാടുമുളള സഹജിവികളിലേക്ക് പ്രസരിപ്പിക്കുവാന്‍ നമുക്ക് കഴിയുമ്പോള്‍ നമ്മുടെ ക്രിസ്മസ്സ് പ്രസക്തമാകും. ഉണ്ണി മിശിഹാ നമ്മില്‍ വന്നുപിറക്കും.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

India

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

World

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

പുതിയ വാര്‍ത്തകള്‍

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

പാസ് വേർഡ് പോലുമില്ല ; ഛത്രോം കി ഗൂഞ്ചിലെ ഒന്നരലക്ഷം വിദ്യാർത്ഥികളുടെ വ്യക്തി വിവരങ്ങൾ ചോർന്നേക്കാം : വൻ തട്ടിപ്പുകൾക്ക് സാധ്യതയെന്ന് ഐടി വിദഗ്ധർ

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.