Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

മണലിപ്പുഴയില്‍ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളും മാലിന്യങ്ങളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2016, 09:33 pm IST
inThrissur

പുതുക്കാട് : ഹരിത കേരളം പദ്ധതിയിലൂടെ മണലിപ്പുഴയ്‌ക്ക് പുതുജീവന്‍ ലഭിക്കുന്ന നടപടികള്‍ക്ക് വിലങ്ങുതടിയായി പുഴയിലെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളും മാലിന്യങ്ങളും.

ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി പാലം വീതികൂട്ടിയപ്പോള്‍ നിര്‍മ്മാണത്തിനുപയോഗിച്ച കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളും മാലിന്യങ്ങളും അടിഞ്ഞുകൂടിയിരിക്കുകയാണ് പുഴയില്‍. അടിഞ്ഞുകൂടിയ ഈ കോണ്‍ക്രീറ്റ് മാലിന്യങ്ങളും മണ്ണും നീക്കം ചെയ്ത് പുഴ സാധാരണ ഗതിയിലേയ്‌ക്കാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതി നടപ്പാക്കുമ്പോള്‍ ഏറെ പ്രതീക്ഷയിലായിരുന്നു മണലി പ്രദേശവാസികള്‍. ജില്ലാതല ഉദ്ഘാടനം നടന്ന മണലിപുഴ പദ്ധതിയിലൂടെ കരകയറുമെന്നായിരുന്നു എല്ലാവരുടേയും പ്രതീക്ഷ.

എന്നാല്‍ ദേശീയപാത നവീകരണത്തിന്റെ ഭാഗമായി പണിത കൂറ്റന്‍ തൂണുകളില്‍ തടഞ്ഞ് മണലിയുടെ വഴിയടയുകയാണ്. ഈ പോക്കു പോയാല്‍ എല്ലാം വെറുതെയാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക. പുഴയില്‍ വളര്‍ന്നു നിന്ന പുല്ലും കാടും നീക്കിയപ്പോഴാണ് കളളി പുറത്തറിയുന്നത്. ഇരുവശത്തുമായി അടിഞ്ഞ മണ്ണും മണലും പുഴ കൈയടക്കിയ നിലയിലാണ്. ഇത് എങ്ങനെയും നീക്കാമെന്നുവെച്ചാലും പാലത്തിനടിയില്‍ പുഴയില്‍ സ്ഥാപിച്ച കൂറ്റന്‍ പില്ലറുകള്‍ എന്തു ചെയ്യുമെന്നതാണ് പ്രധാന പ്രശ്‌നം.

പുതിയ പാലം പണിയുടെ പൈലിങ് നടത്തുന്നതിനായി സ്ഥാപിച്ച തൂണുകള്‍ സാധാരണ ഹിറ്റാച്ചി കൊണ്ട് നീക്കാനാവുന്നതിലും വലുതാണ്. അടിത്തറയും വലിയ ഉറപ്പിലാണ് പണിതിരിക്കുന്നത്. ഇരുവശത്തും പുഴയിലേക്കിറങ്ങി നില്‍ക്കുന്ന കൂറ്റന്‍ തൂണുകള്‍മൂലം പുഴ ഗതി മാറിയാണ് ഒഴുകുന്നത്. ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി ഉപയോഗശൂന്യമായ മണ്ണും കല്ലും മറ്റവശിഷ്ടങ്ങളും തള്ളിയിരിക്കുന്നതും പുഴയിലാണ്.

ദേശീയപാതയിലെ മണലി പാലത്തിന് ഇരുവശത്തു നിന്നും പൊടിമണ്ണും കല്ലുകളും പുഴയിലേക്ക് ഇടിഞ്ഞിറങ്ങിക്കിടപ്പാണ്. ഹരിതകേരളത്തിന്റെ ഭാഗമായി പുഴ വൃത്തിയാക്കുന്ന ജോലികള്‍ നടന്നു വരുന്നുണ്ട്. എന്നാല്‍ പുഴയ്‌ക്ക് ഇരുവശത്തേയും മണ്ണ് നീക്കാതെ മറ്റെന്തു ചെയ്തിട്ടും കാര്യമില്ലാത്ത സ്ഥിതിയാണ്. മുകള്‍ ഭാഗത്ത് വലിയ വീതിയില്‍ പുഴയോരം ഭിത്തികെട്ടി സംരക്ഷിച്ചിട്ടുണ്ടെങ്കിലും പാലത്തിനടി ഭാഗം മുതല്‍ വീതിയില്ലാതെ പുഴ ഞെരുങ്ങിയാണ് ഒഴുകുന്നത്. മണ്ണ് മാറ്റി പുഴയുടെ ഒഴുക്ക് സുഗമമാക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. ഫ്‌ളോട്ടിങ് ഹിറ്റാച്ചി ഉപയോഗിച്ച് കോരുന്ന മണ്ണ് പുഴയുടെ വശങ്ങളില്‍ കൂട്ടിയിടുകയാണ് ചെയ്യുന്നത്. ഇത് നീക്കംചെയ്യേണ്ടതുമുണ്ട്. പുഴയില്‍ നിന്നെടുക്കുന്ന മണ്ണ് കൊണ്ടു പോകുന്നതിന് കരാറുകാരനേയും തേടുന്നുണ്ട്. പുഴയില്‍ നിന്ന് മണല്‍ നീക്കുന്നതിന് ഇറിഗേഷന്‍ വകുപ്പിന്റെ അനുമതി വേണം. സര്‍ക്കാര്‍ പദ്ധതിയായതിനാല്‍ ഇറിഗേഷന്‍ വകുപ്പിന്റെ അനുമതിയോടെ പഞ്ചായത്താണ് പുഴ ശുചീകരണം നടത്തുന്നത്.

തല്‍ക്കാലം പുഴയിലെ മണ്ണ് നീക്കുന്നതുള്‍പ്പെടെയുള്ള ജോലികള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നതെന്നും തൂണുകള്‍ നീക്കുന്നതുള്‍പ്പെടെയുള്ള വലിയ ജോലികള്‍ തുടര്‍ഘട്ടത്തില്‍ പരിഗണിക്കുമെന്നും ഇറിഗേഷന്‍ എക്‌സി. എഞ്ചിനീയര്‍ അജയകുമാര്‍ പറഞ്ഞു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

World

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

Kerala

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

Kerala

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.