Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കള്ളപ്പണക്കാര്‍ക്ക് ഉറക്കമില്ലാ രാവുകള്‍: കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2016, 02:33 pm IST
inAlappuzha

ആലപ്പുഴ: കഴിഞ്ഞ എട്ടാം തീയതിക്കു ശേഷം പലര്‍ക്കും ഉറക്കമില്ലാത്ത രാത്രികളാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കള്ളപ്പണത്തിനും കള്ളനോട്ടിനുമെതിരെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരെ നടക്കുന്ന കള്ളപ്രചാരണങ്ങള്‍ക്കെതിരെ ബിജെപി ആലപ്പുഴ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പലരെയും നോട്ട് അസാധുവാക്കല്‍ ശ്വാസംമുട്ടിക്കുന്നു. അവര്‍ മരണവെപ്രാളം കാട്ടുകയാണ്. അതാണ് ഹര്‍ത്താലായും മറ്റും പ്രതിഷേധങ്ങളായും നമ്മള്‍ കാണുന്നത്. കരിഞ്ചന്തക്കാരും കള്ളപ്പണക്കാരും നരേന്ദ്രമോദിയെ പഴിക്കുകയാണ്. എന്നാല്‍ സാധാരണ ജനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനൊപ്പമാണ്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വ്വേയില്‍ 93 ശതമാനം ജനങ്ങളും നരേന്ദ്രമോദിയുടെ നടപടിയെ അഭിനന്ദിച്ചു. രാജ്യത്തിന്റെ പൊതുനന്മയ്‌ക്ക് വേണ്ടി സാധാരണ ജനങ്ങള്‍ ചെറിയ ബുദ്ധമുട്ടുകള്‍ സഹിക്കാന്‍ തയ്യാറാകുകയാണ്.

എന്നാല്‍ കോണ്‍ഗ്രസിനും കമ്യൂണിസ്റ്റുകള്‍ക്കും വിറളി പിടിച്ചിരിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ശുദ്ധീകരിക്കുന്നതിനും കള്ളപ്പണക്കാരെ അമര്‍ച്ച ചെയ്യുന്നതിനും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് ധൈര്യമുണ്ടായില്ല. അവര്‍ക്ക് കള്ളപ്പണക്കാരെ ഭയമായിരുന്നു. എനിക്ക് വലുത് എന്റെ രാജ്യമാണെന്ന് പ്രഖ്യാപിച്ച നരേന്ദ്രമോദിക്ക് മാത്രമേ ഇത്രയും ധീരമായ നിലപാടുകള്‍ സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. ക്യൂവില്‍ നില്‍ക്കുന്ന ജനങ്ങള്‍ ബുദ്ധിമുട്ടുന്നത് നാടിനുവേണ്ടിയാണ്. കള്ളപ്പണ വ്യവസായത്തെ തച്ചുതകര്‍ക്കാനാണെന്ന് സാധാരണക്കാര്‍ പറയുന്നു.

സഹകരണ മേഖലയില്‍ കൊടുക്കല്‍ വാങ്ങലുകള്‍ക്ക് റിസര്‍വ്വ് ബാങ്ക് പ്രഖ്യാപിച്ച വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഉണ്ടാകും. തമിഴ്‌നാടിനെ കേരള സര്‍ക്കാര്‍ കണ്ടുപഠിക്കണം.

പാവങ്ങള്‍ക്കുവേണ്ടി ജീവിച്ചുവെന്ന് കമ്യൂണിസ്റ്റുകള്‍ വാഴ്‌ത്തുന്ന ഫിഡല്‍ കാസ്‌ട്രോയുടെ മരണത്തില്‍ ലോകമെങ്ങും ദുഃഖം രേഖപ്പെടുത്തിയപ്പോള്‍ കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ കള്ളപ്പണക്കാര്‍ക്കുവേണ്ടി ഹര്‍ത്താല്‍ ആചരിച്ചത് വിരോധാഭാസമാണ്. ഇടതു വലതു മുന്നണികളുടെ കപടതയും പൊള്ളത്തരവും ജനം തിരിച്ചറിഞ്ഞുകഴിഞ്ഞതായും കുമ്മനം പറഞ്ഞു.

ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ അദ്ധ്യക്ഷത വഹിച്ചു. പിഎസ്പി സംസ്ഥാന പ്രസിഡന്റ കെ.കെ. പൊന്നപ്പന്‍, ബിജെപി ദക്ഷിണമേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഡി. അശ്വനീദേവ്, ജില്ലാ സെക്രട്ടറിമാരായ എല്‍.പി. ജയചന്ദ്രന്‍, എം.വി. ഗോപകുമാര്‍, ശ്യാമള കൃഷ്ണകുമാര്‍, ഗീതാ രാംദാസ്, സുമി ഷിബു, ടി. സജീവ് ലാല്‍, വൈസ് പ്രസിഡന്റുമാരായ കൊട്ടാരം ഉണ്ണികൃഷ്ണന്‍, പി.കെ. വാസുദേവന്‍, ഡി. പ്രദീപ്, പാലമുറ്റത്ത് വിജയകുമാര്‍, സുഷമ വി. നായര്‍, ജില്ലാ ട്രഷറര്‍ കെ.ജി. കര്‍ത്താ തുടങ്ങിയവര്‍ സംസാരിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ. ജയകുമാര്‍ സ്വാഗതവും ജില്ലാ സെക്രട്ടറി ടി. സജീവ് ലാല്‍ നന്ദിയും പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

Kerala

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

India

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

Kerala

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

Kerala

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി ഗോപീചന്ദ്-ട്രീസ ജോളി സഖ്യത്തിന് വെങ്കലം

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

ഒരു രാജ്യത്തിനും തൊടാന്‍ കഴിയാത്ത ഇന്ത്യയുടെ അഗ്നി, ചൈനയുടെ ഏത് ഭാഗവും കത്തിയ്‌ക്കും;യൂറോപ്പും അഗ്നിയുടെ പരിധിയില്‍

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

ഫൗസിയയെ വിളിച്ചുണര്‍ത്തി കൊണ്ടുപോയത് മീനെടുക്കാനെന്ന പേരില്‍, പിന്നെ കൊന്ന്, ചാക്കില്‍ക്കെട്ടി തള്ളി

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

ലൈംഗികത്തൊഴിലാളികള്‍ ബ്രാഹ്മണസ്ത്രീകളാണെന്ന് പരസ്യം; റെയ്ഡ് ചെയ്യാന്‍ പോയ റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനായ അലക്സാണ്ടര്‍ ജേക്കബ്ബ് അവിടെ കണ്ടത്…

വെള്ളാപ്പള്ളിയുടെ നിലപാട് നീചം, വര്‍ഗീയക്കലി സിപിഎം നേതാക്കളോട് വേണ്ടെന്ന് കെ കെ രാഗേഷ്

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.