കണ്ണൂര്‍: മലബാറിലെ ഏറ്റവും വലിയ കമ്പ്യൂട്ടര്‍ സൂപ്പര്‍മാര്‍ക്കറ്റായ കമ്പ്യൂട്ടര്‍കെയര്‍ ഓണത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയ ഓണം സമ്മാനമഴയുടെ കൂപ്പണ്‍ നറുക്കെടുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിച്ചു. കമ്പ്യൂട്ടര്‍കെയര്‍ കണ്ണൂര്‍ ഷോറൂമില്‍ നടന്ന ചടങ്ങില്‍ സത്യജിത്ത് സ്വാഗതം പറഞ്ഞു. കമ്പ്യൂട്ടര്‍ കെയര്‍ മാനേജിംഗ് പാര്‍ട്ണര്‍മായ ജോസ് ചാമക്കാലായില്‍, മന്‍സൂര്‍ അലിഖാന്‍, പാര്‍ട്ണര്‍മാരായ പി. എം. സത്യജിത്ത്, എം.അജിത്ത്, കെ.റെനി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഒന്നാം സമ്മാനമായ 32 ഇഞ്ച് എല്‍ഇഡി ടി.വിക്ക് ലിജി പറശ്ശിനിക്കടവ് അര്‍ഹയായി. രണ്ടാം സമ്മാനമായ ലാപ്‌ടോപ്പ് ബിജിത്ത് (ഉദിനൂര്‍), രവീന്ദ്രന്‍ (പേരാവൂര്‍) എന്നിവര്‍ക്ക് ലഭിച്ചു. മൂന്നാം സമ്മാനമായ സ്മാര്‍ട്ട്‌ഫോണിന് കൗഷിക് (കണ്ണൂര്‍), ഫ്രാന്‍സിസ് (കതിരൂര്‍), മുഹമ്മദ് ഷാഫി (തടിക്കടവ്), അഖില്‍ബാബു (കരിവെള്ളൂര്‍), സുകുമാരന്‍ (കുറ്റിക്കോല്‍) എന്നിവര്‍ അര്‍ഹരായി. നാലാം സമ്മാനമായ ടാബ്‌ലെറ്റ് മണിശങ്കര്‍ (ശ്രീകണ്ഠാപുരം), സുഭിക്ഷ (മാങ്ങാട്ടിടം), ജയരാജന്‍ (വിളയാങ്കോട്), സിനി മാനുവല്‍ (നീലേശ്വരം) എന്നിവര്‍ അര്‍ഹരായി.
















