Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മദ്യവുമായെത്തിയ ലോറിക്ക് തീപിടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2016, 10:56 pm IST
in Ernakulam

ആലുവ: ബിവറേജസ് കോര്‍പ്പറേഷന്റെ ചൂണ്ടി ഗോഡൗണില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറികള്‍ക്ക് തീപിടിച്ച് 10.5 ലക്ഷം രൂപയുടെ ബിയര്‍ നശിച്ചു. രണ്ട് ടോറസ് ലോറികളും ഭാഗീകമായി കത്തി നശിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് 2.10ഓടെയാണ് സംഭവം.

ഗോഡൗണിലേക്ക് മദ്യവും ബിയറുകളും കൊണ്ടുവരുന്ന ലോറികള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്താണ് തീപിടിച്ചത്. സമീപമുണ്ടായിരുന്ന മറ്റ് ലോറികളും ബൈക്കുകളും ഉടന്‍ മാറ്റിയതിനാല്‍ കൂടുതല്‍ നഷ്ടം ഒഴിവായി. തീപിടിച്ച ലോറികളില്‍ ബിയര്‍ ആയതും അപകടത്തിന്റെ രൂക്ഷത കുറച്ചു. സമീപത്തെ മാലിന്യത്തില്‍ നിന്നും ലോറികളുടെ പഌസ്റ്റിക്ക് പടുതയിലേക്ക് തീ പടരുകയായിരുന്നു. കെ.എല്‍. 8 എക്‌സ് 6917 നമ്പര്‍ ലോറിയിലാണ് ആദ്യം തീപടര്‍ന്നത്. ഈ ലോറിയില്‍ 1100 കേയ്‌സ് കെ.എഫ് ബിയര്‍ ആയിരുന്നു. 200 കേസ് ബിയറാണ് കത്തിയത്. തൊട്ടുചേര്‍ന്ന് കിടന്നിരുന്ന കെ.എല്‍ 11സി 7810 നമ്പര്‍ ലോറിയുടെ മുന്‍വശത്ത് തീപിടിച്ചെങ്കിലും ബിയര്‍ ഇരുന്ന ഭാഗത്തേക്ക് ബാധിച്ചില്ല.

ആലുവ, പെരുമ്പാവൂര്‍ അഗ്‌നിശമന സേനാ വിഭാഗം എത്തിയാണ് തീ പൂര്‍ണമായി അണച്ചത്. എക്‌സൈസ് അസി. കമ്മീഷണര്‍ എ.എസ്. രഞ്ജിത്ത്, സി.ഐ എം.എസ്. ബാലകൃഷ്ണന്‍, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ പി.ജെ. നോബിള്‍ എന്നിവരും സ്ഥലത്തെത്തി. തീ കൂടുതലായി ബാധിച്ച ലോറിയില്‍ തീ ഏല്‍ക്കാത്ത കെയ്‌സുകളും നശിപ്പിച്ച് കളയേണ്ടിവരുമെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ചൂട് ഏല്‍ക്കുമ്പോള്‍ ബിയറില്‍ ചേര്‍ത്തിട്ടുള്ള പദാര്‍ത്ഥങ്ങളുടെ ഘടനയില്‍ മാറ്റമുണ്ടാകുന്നത് ഉപയോഗിക്കുന്നവരുടെ ആരോഗ്യത്തെ ബാധിക്കും. അതിനാലാണ് തീ ഏല്‍ക്കാത്തവയും നശിപ്പിക്കുന്നത്. ബിയറില്‍ സ്പിരിറ്റിന്റെ അംശം എട്ട് ശതമാനമായതിനാലാണ് ദുരന്തമൊഴിവായത്. 45 ശതമാനത്തോളം സ്പിരിറ്റിന്റെ അംശമുള്ള മദ്യം കയറ്റി വന്ന ലോറിക്കാണ് തീപിടിച്ചതെങ്കില്‍ വന്‍ ദുരന്തം സംഭവിക്കുമായിരുന്നു.

ഡിസ്റ്റലറികളില്‍ നിന്നും കൊണ്ടുവരുന്ന മദ്യവും ബിയറും ചൂണ്ടിയിലെ ഗോഡൗണിണ് സൂക്ഷിക്കുന്നത്. ഇവിടെ നിന്നാണ് ജില്ലയിലെ ബാറുകളിലേക്കും ബിയര്‍ പാര്‍ലറുകളിലേക്കും കൊണ്ടുപോകുന്നത്. മാലിന്യ കൂനയില്‍ കളഞ്ഞ സിഗരറ്റ് കുറ്റിയില്‍ നിന്നുമായിരിക്കാം തീ പടര്‍ന്നതെന്ന് കരുതുന്നു. ലോറിക്കുണ്ടായ നഷ്ടം കൂടി കണക്കാക്കുമ്പോള്‍ 20 ലക്ഷത്തോളം വരും. മദ്യം ഗോഡൗണില്‍ ഇറക്കി നല്‍കുന്നത് വരെയുള്ള ഉത്തരവാദിത്വം ഡിസ്റ്റലറിക്കായതിനാല്‍ ബിവറേജസ് കോര്‍പ്പറേഷന് നഷ്ടമുണ്ടാകില്ലെന്നെ് പറയപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് വിജയികള്‍ക്ക് ബിരുദപഠനം; കോഴ്‌സ് ഫീസും രജിസ്‌ട്രേഷന്‍ ഫീസും ജില്ലാ പഞ്ചായത്ത് വഹിക്കും

Kerala

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

Kerala

പ്ലസ് ടു സേ ഫലം അനിശ്ചിതത്വത്തിൽ; ഒരു ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിൽ

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

Kerala

വാഗമണ്ണിൽ പട്ടയത്തിന്റ മറവിൽ കൈയേറിയ 10 ഏക്കർ തിരിച്ചുപിടിച്ചു; നടൻ പ്രകാശ് രാജിന് നോട്ടീസ്

പുതിയ വാര്‍ത്തകള്‍

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ പ്രഥമ പരിഗണന, കുറ്റവാളികളെ ശിക്ഷിക്കും ; പാറ്റകളുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ ഉറപ്പ്

നീറ്റ് പേപ്പർ ചോർച്ചയിൽ അതിവേഗ കോടതികൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.