കോട്ടയം: കള്ളപ്പണക്കാരെയും ഭീകരവാദ പ്രവര്‍ത്തനങ്ങളെയും തടഞ്ഞുനിര്‍ത്താന്‍ കറന്സിനോട്ടുകല് പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ജനവികാരം ഇളക്കിവിടാന്‍ ചില ബാങ്ക് ജീവനക്കാര്‍ നടത്തുന്ന ശ്രമം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി ജില്ലാസെക്രട്ടറി എം.വി. ഉണ്ണികൃഷ്ണന് അഭിപ്രായപ്പെട്ടു.
ഇടത്-വലത് യൂണിയനുകളില്‍പ്പെട്ട ജീവനക്കാര്‍ ജനവികാരം പദ്ധതിക്ക് എതിരാക്കാനാണ് ശ്രമിക്കുന്നത്. കൈപ്പുഴ എസ്ബിഐ ബാങ്കിലെത്തിയ ഗുണഭോക്താക്കളോട് പദ്ധതിക്കെതിരെ അഭിപ്രായപ്രകടനം നടത്തിയ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടതാണ്.
പണം മാറ്റിയെടുക്കാന്‍ തിരക്ക് അനുഭവപ്പെട്ടത് നഗരങ്ങളിലെ ഭാരതീയ ബാങ്കുകളില്‍ മാത്രമാണ്. മറ്റ് ബാങ്കുകളില്‍ യാതൊരു തിരക്കും അനുഭവപ്പെട്ടിരുന്നില്ല.
എന്നാല്‍ തിരക്കുള്ള ബാങ്കുകളെ തിരഞ്ഞുപിടിച്ച് ജനങ്ങളുടെ ദുരിതം പകര്‍ത്തിയ ചില മാധ്യമങ്ങള്‍ കള്ളപ്പണക്കാര്‍ക്കും ഭീകരവാദികള്‍ക്കും ഒത്താശ ചെയ്യുകയാണ്.
നിക്ഷിപ്ത താത്പര്യങ്ങള്‍ മാറ്റിവച്ച് ജനങ്ങളുടെ ദുരിതം ഒഴിവാക്കി പുതിയ കറന്‍സി നോട്ടുകള്‍ വിതരണം ചെയ്യാന്‍ ബാങ്ക് അധികാരികള്‍ തയ്യാറാവണം. ഇതിനായി കൂടുതല്‍ കൗണ്ടറുകള്‍ തുറക്കണമെന്നും ഉണ്ണികൃഷ്ണന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: