കോട്ടയം: പുതുമന തന്ത്രവിദ്യാലയത്തിനും പുതുമന ഇല്ലത്തിനും അര്‍ഹമായ അംഗീകാരമാണ് ശബരിമല-മാളികപ്പുറം മേല്‍ശാന്തി നിയമനമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. മാളികപ്പുറം മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട പുതുമന മനു നമ്പൂതിരിയ പൊന്നാടയണിയിച്ച് അനുമോദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുമന ഗണപതിക്ഷേത്രത്തിന് സമീപമുള്ള മനു നമ്പൂതിരിയുടെ ഇല്ലത്ത് എത്തിച്ചേര്‍ന്ന വെള്ളാപ്പള്ളി നടേശന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രസാദം സ്വീകരിച്ചു. പുതുമന ഈശ്വരന് നമ്പൂതിരിയുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: