Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

നാടിന്റെ മനം കീഴടക്കി ഉണ്ണിക്കണ്ണന്മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2016, 10:09 am IST
inMalappuram

മലപ്പുറം: ഗ്രാമനഗരവീഥികളെ കയ്യടക്കി ആയിരക്കണക്കിന് ഉണ്ണിക്കണ്ണന്മാര്‍ കടന്നുപോയപ്പോള്‍ നാടും നഗരവും അമ്പാടിയായി മാറുകയായിരുന്നു. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെങ്ങും സംഘടിപ്പിച്ച ശോഭായാത്രകളില്‍ മുന്‍വര്‍ഷങ്ങളില്‍ നിന്നും വിഭിന്നമായി വന്‍ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്.

ഓടക്കുഴലും മയില്‍പ്പീലിചൂടിയ കിരീടവുമായി നടന്നു നീങ്ങിയ ഉണ്ണിക്കണ്ണന്മാര്‍ കാഴ്ചക്കാരുടെ മനസ്സുകളെ ദ്വാപരയുഗ സ്മരണകളിലേക്ക് കൊണ്ടു പോയി. ജനനം മുതല്‍ സ്വര്‍ാഗ്ഗാരോഹണം വരെയുള്ള ശ്രീകൃഷ്ണഭഗവാന്റെ ജീവിതമുഹൂര്‍ത്തങ്ങള്‍ ശോഭായാത്രകളില്‍ ചിത്രീകരിക്കപ്പെട്ടു.

കൃഷ്ണവേഷമിട്ട കുട്ടികള്‍ക്കൊപ്പം നൃത്തംവെച്ച രാധയും ഗോപികമാരു മെല്ലാം ഗ്രാമനഗരവീഥികളില്‍ മറ്റൊരു വൃന്ദാവനം തീര്‍ത്തു. ദൃഢസൗഹൃദത്തിന്റെ കഥ പറഞ്ഞ് കാണിക്കയര്‍പ്പിക്കാനുള്ള അവില്‍പ്പൊതിയുമായി നടന്നു നീങ്ങിയ കുചേലന്‍മാരും പഞ്ചപാണ്ഡവരും രാമലക്ഷ്മണന്‍മാരും മുനിശ്രേഷ്ഠരും ഹനുമാനും ശിവപാര്‍വ്വതിമാരുമെല്ലാം ശോഭായാത്രകളില്‍ നിറഞ്ഞു നിന്നു.

ശ്രീകൃഷ്ണഭഗവാന്റെ കാരാഗൃഹത്തിലെ ജനനം, കംസവധം, ഗോവര്‍ദ്ധനോദ്ദാരണം, കാളിയമര്‍ദ്ദനം, ശൂര്‍പ്പണകാനിഗ്രഹം, ആലിലക്കണ്ണന്‍, ഗോപാലകന്‍, വൃന്ദാവനത്തിലെ കണ്ണന്‍, ഗീതോപദേശം, കൗരവസഭയില്‍ പാഞ്ചാലിക്ക് രക്ഷകനായി എത്തിയ കൃഷ്ണന്‍, ഗുരുവായൂരപ്പന്‍, കുരുക്ഷേത്രയുദ്ധഭൂമിയിലെ വിവിധരംഗങ്ങള്‍, സ്വര്‍ഗ്ഗാരോഹണം തുടങ്ങി വിവിധ മുഹൂര്‍ത്തങ്ങള്‍ ശോഭായാത്രകളില്‍ നിശ്ചലദൃശ്യങ്ങളായി മാറി.

മലപ്പുറം നഗരത്തിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറത്ത് മഹാശോഭായാത്ര നടന്നു. മുണ്ടുപറമ്പ്, ചെറാട്ടുകുഴി, കാളന്തട്ട, താമരക്കുഴി, കൈനോട്, മങ്ങാട്ടുപുലം, പൈത്തിനിപറമ്പ്, കരിങ്കാളികാവ്, കൂട്ടിലാങ്ങാടി, കാവുങ്ങല്‍, പെരിങ്ങോട്ടുപുലം, മുണ്ടക്കോട്, പൊന്മള, നമ്പീശന്‍ കോളനി, ഡി.പി.ഒ റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ഉപശോഭായാത്രകള്‍ മലപ്പുറം ശ്രീതൃപുരാന്തക ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. എം.സി.രാമദാസ് റിട്ട. സ്‌കൗട്ട് സംസ്ഥാന ട്രെയിനിംഗ് കമ്മീഷണര്‍ ഉദ്ഘാടനം ചെയ്തു.

ശ്രീതൃപുരാന്തക ക്ഷേത്രത്തില്‍ നിന്നാരംഭിച്ച മഹാശോഭായാത്ര മഹാശോഭായാത്ര കോട്ടപ്പടി ട്രാഫിക് ഐലന്റ് ചുറ്റി മണ്ണൂര്‍ ശിവക്ഷേത്രത്തില്‍ സമാപിച്ചു.

വാദ്യമേളങ്ങളും, നിശ്ചലദൃശ്യങ്ങളും നഗരവീഥികളെ വര്‍ണ്ണാഭമാക്കി.. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ആയിരത്തോളം ശോഭായാത്രകള്‍ നടന്നു. ഓടക്കുളലേന്തിയ കണ്ണന് കൂട്ടായി രാധമാരും ഗോപികമാരും വീഥികളെ ധന്യമാക്കി.

പരിസ്ഥിതി സൗഹാര്‍ദ്ദത്തിന്റെ നവ സന്ദേശം ‘തൈവെക്കാം തണലേകാം താപമകറ്റാം’ എന്നതാണ് ബാലഗോകുലം ബാലമനസുകളിലേക്കിട്ടു കൊടുക്കുന്ന ചിന്ത. ഇവര്‍ വിചാരിക്കണം ഇനി ആഗോള താപനത്തില്‍ നിന്ന് രക്ഷനേടാന്‍.

നിലമ്പൂര്‍, പെരിന്തല്‍മണ്ണ, കൊണ്ടോട്ടി, കാളികാവ്, മഞ്ചേരി, മലപ്പുറം, കോട്ടയ്‌ക്കല്‍, ഊരകം, തിരൂര്‍, എടപ്പാള്‍, പൊന്നാനി, പരപ്പനങ്ങാടി, വളാഞ്ചേരി, താനൂര്‍ എന്നിവിടങ്ങളില്‍ മഹാശോഭായാത്രകള്‍ നടന്നു.

പുല്‍പ്പറ്റ: ദശാവതാരം ആദ്ധ്യാത്മിക സത്സംഗവേദിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു. മുത്തുകുടകള്‍, പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയോടെ അലങ്കരിച്ച ഭഗവത് വിഗ്രഹത്തോടുകൂടി നടത്തപ്പെടുന്ന നാമജപഘോഷയാത്രയും നടത്തും. സഹസ്രനാമജപം, ശ്രീകൃഷ്ണാവതാര കഥാകഥനം, കഥകളി പദങ്ങള്‍ അവതരണം, ഭക്തിഗാനസുധ, സത്സസംഗ സന്ദേശം, പ്രസാദ വിതരണം എന്നിവയും ഉണ്ടായിരുന്നു.

നിലമ്പൂര്‍: മുതുകാട്, തെക്കുംപാടം, ചക്കാലക്കുത്ത്, വീട്ടിക്കുത്ത്. മണലൊളി, മയ്യന്താണി ഭാഗങ്ങളില്‍ നിന്നും വന്ന ശോഭായാത്രകള്‍ നടുവിലക്കളം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ എത്തി മഹാശോഭായാത്രയായി പുറപ്പെട്ട് നഗരം ചുറ്റി കോവിലം റോഡില്‍കൂടി വിരാടൂര്‍ ക്ഷേത്രപരിസരത്ത് സമാപിച്ചു.

തേഞ്ഞിപ്പലം: ചെനക്കലങ്ങാടി പാപ്പനുര്‍ നീരോല്‍പാലം ചൊവ്വയില്‍ ശിവക്ഷേത്രം, കൊടുവായൂര്‍, ഒളകര പുത്തൂര്‍ എന്നിവിടങ്ങളിലെ ശോഭായാത്രകള്‍ സംഗമിച്ച് മഹാശോഭായാത്രയായി നഗരം ചുറ്റി. ശ്രീകൃഷ്ണ വേഷമിട്ട ഉണ്ണിക്കണ്ണന്മാര്‍ ഗോപികാഗോപന്മാര്‍ നിശ്ചലദൃശ്യങ്ങള്‍ ഭജനസംഘങ്ങള്‍ എന്നിവ ശോഭായാത്രക്ക് മിഴിവേകി. ശ്രീകൃഷ്ണ കഥാകഥനം പ്രസാദവിതരണം എന്നിവയും നടന്നു.

കോട്ടക്കല്‍: ചൂനൂര്‍ അമ്പാടി ബാലഗോകുലത്തിന്റെ ചൂനൂര്‍ പട്ടത്ത് ഭഗവതി ക്ഷേത്രത്തില്‍ നിന്നുള്ള ശോഭായാത്രയോടു കൂടി ചേര്‍ന്ന് പണിക്കര്‍ കുണ്ട്, കാവതികളം വഴി കോട്ടയ്‌ക്കല്‍ വിശ്വംഭര ക്ഷേത്രത്തിലെത്തിച്ചേര്‍ന്നു. തുടര്‍ന്ന്, ഇന്ത്യനൂര്‍,കോട്ടൂര്‍, ആമപ്പാറ, തോക്കാമ്പാറ, കൈപ്പള്ളിക്കുണ്ട്, പാണ്ഡമംഗലം എന്നീ ഏഴു ശോഭായാത്രകള്‍ സംഗമിച്ചു. മഹാശോഭായാത്ര നഗരപ്രദക്ഷിണത്തിന് ശേഷം കോട്ടയ്‌ക്കല്‍ പാണ്ഡമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സമാപിച്ചു.

ഒതുക്കുങ്ങല്‍: ചെറുകുന്ന് അന്നപൂര്‍ണ്ണേശ്വരി ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷജയന്തി ശോഭായാത്ര കൊളത്തുപറമ്പ് മഹിളാ സമാജ പരിസരത്തുനിന്നും ആരംഭിച്ചു.

മറ്റത്തൂര്‍: മറ്റത്തൂര്‍ മുനമ്പത്ത് ചോലയില്‍ ശ്രീഭഗവതി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശോഭായാത്ര ഒതുക്കുങ്ങള്‍, ചെറുകുന്ന് വഴി കൊളത്തൂപറമ്പില്‍ എത്തിച്ചേരുകയും ചെറുകുന്ന് ക്ഷേത്രത്തിലെ ശോഭായാത്രയുമായി സംഗമിച്ച് മഹാശോഭായാത്രയായി ചെറുകുന്ന് അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തില്‍ സമാപിക്കുകയും ചെയ്തു.

ചേങ്ങോട്ടൂര്‍: ശ്രീകൃഷ്ണ ബാലഗോകുലം ചേങ്ങോട്ടൂര്‍, ചട്ടിപ്പറമ്പ് മഹാലക്ഷ്മി ബാലഗോകുലം, ആക്കപ്പറമ്പ് തൃപുരാന്തകന്‍കാവ് ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ള നിന്നുള്ള ശോഭായാത്ര ചട്ടിപ്പറമ്പിലെത്തി. മഹാശോഭായാത്രയായി ചേങ്ങോട്ടൂര്‍ ശിവക്ഷേത്രത്തില്‍ സമാപിച്ചു.

തോട്ടപ്പായ: ഭവാനി ബാലഗോകുലം, തെക്കേക്കര വൃന്ദാവനം ബാലഗോകുലം എന്നിവയുടെ ശോഭായാത്രകള്‍ സംഗമിച്ച് മണ്ണഴി സുബ്രഹ്മണ്യന്‍ കോവില്‍ പ്രദക്ഷിണം ചെയ്ത് മണ്ണഴി ശിവക്ഷേത്രത്തില്‍ സമാപിച്ചു.

പെരുമണ്ണ ക്ലാരി: ക്ലാരി കാര്യവട്ടത്ത് ശ്രീശിവപാര്‍വ്വതി ബാലഗോകുലത്തിന്റെയും ക്ലാരിമൂച്ചിക്കല്‍ കൃഷ്ണകൃപ ബാലഗോകുലത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇരുക്ഷേത്രങ്ങളില്‍ നിന്നും ആരംഭിച്ച ക്ലാരിമൂച്ചിക്കല്‍ വെച്ച് ഇരുശോഭായാത്രകളും സംഗമിച്ച് മഹാശോഭയാത്രയായി കുറുക ശ്രീഐവെന്ത്രന്‍കാവ് ക്ഷേത്രത്തിലെത്തിച്ചേര്‍ന്നു.

കരുവാരകുണ്ട്: തത്ത്വമസി ഹൈന്ദവ സേവാസമിതിയുടെ നേത്യത്വത്തില്‍ ശോഭായാത്രകള്‍ സംഘടിപ്പിച്ചു. കരുവാരകുണ്ടിലെ മുഴുവന്‍ ക്ഷേത്രങ്ങളില്‍ നിന്നും വന്ന ശോഭായാത്രകള്‍ ഭവനംപറമ്പ് ശിവന്‍വിഷ്ണു ക്ഷേത്രത്തില്‍ സംഗമിച്ചു. ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പുജയും പ്രസാദ വിതരണവും വിവിധ ഉണ്ടായിരുന്നു. ക്ഷേത്രം ഭാരവാഹികള്‍ മാധവന്‍കുട്ടി കറുത്തേടത്ത്, സി.പിഷൈജു, വിശ്വനാഥന്‍ പി.പി.മനോജ് അഴകത്ത്, വേലു വെള്ളില, മധു മേലേതില്‍, എ വിനോദ് ,വാസു മൂച്ചിക്കല്‍, സുഭാഷ് കുട്ടത്തി, അയ്യപ്പന്‍ തേക്കിന്‍കാട്ടില്‍, അനില്‍ പ്രസാദ്.പി, ഏര്‍ക്കാട്ടിരി രാമല്‍, സുരേഷ് ചോലക്കല്‍, ശ്രീധരന്‍ കെ വിനോദ് വി.പി ഭാസ്‌കരന്‍,രാജന്‍ പെന്നം പിലാക്കല്‍, ശിവദാസന്‍ എരിത്തൊടി, സുബിന്‍ കോട്ടയില്‍ തുടങ്ങിയവര്‍ നേത്യത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

India

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

India

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

Kerala

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

World

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പുതിയ വാര്‍ത്തകള്‍

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.