Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പട്ടികവര്‍ഗ്ഗ വകുപ്പിന്റെ സമ്പൂര്‍ണ്ണ ഭവനപദ്ധതി പാതി വഴിയില്‍ അവഗണന പേറി ദളിത് സമൂഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2016, 10:57 am IST
in Kasargod

കാഞ്ഞങ്ങാട്: സംസ്ഥാന പട്ടികവര്‍ഗ്ഗ വകുപ്പ് പട്ടികജാതി കുടുംബങ്ങള്‍ക്കായി നടപ്പിലാക്കുന്ന സമ്പൂര്‍ണ ഭവനപദ്ധതി പാതിവഴിയില്‍. ജില്ലയിലെ പട്ടികജാതി കുടുംബങ്ങളാണ് പട്ടികവര്‍ഗ്ഗ വകുപ്പിന്റെ കെടുകാര്യസ്ഥത മൂലം നട്ടം തിരിയുന്നത്. ധനസഹായം പ്രതീക്ഷിച്ച് വീട് വെച്ച പലരും പണം ലഭിക്കാതെ വീട് നിര്‍മാണം പാതിവഴിയില്‍ നിര്‍ത്തിയിരിക്കുകയാണ്. വകുപ്പ് നേരിട്ട് നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ ഭവന പദ്ധതി മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കണമെന്ന നിബന്ധനയിലാണ് വീടില്ലാത്ത കോടോം ബേളൂര്‍ പഞ്ചായത്തിലെ ചാമക്കുഴി, കൂവ്വക്കല്ല്, തൊട്ടി, മൂപ്പില്‍ പട്ടികവര്‍ഗ്ഗ കോളനിയിലെ 34 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് വീട് അനുവദിച്ചത്.

എന്നാല്‍ വീടിനനുവദിച്ച തുക കൃത്യമായി ലഭിക്കാത്തതിനാല്‍ നിര്‍മാണം പാതിയില്‍ നിലച്ചിരിക്കുകയാണ്. ഇതുമൂലം മഴക്ക് മുമ്പ് വീട് പണി പൂര്‍ത്തിയാക്കാമെന്ന് പ്രതീക്ഷിച്ച് നിലവിലുള്ള വീട് പൊളിച്ച് പ്ലാസ്റ്റിക് ഷീറ്റ് വലിച്ച് കെട്ടി താമസിച്ചവര്‍ പണി പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ ദുരിതത്തിലായിരിക്കുകയാണ്. വീടെന്ന സ്വപ്‌നവുമായി ഇവര്‍ ചോര്‍ന്നൊലിക്കുന്ന കൂരക്ക് കീഴില്‍ പിഞ്ചുകുട്ടികളെയും കൊണ്ട് ധനസഹായത്തിന്റെ അടുത്ത ഘട്ടം ലഭിക്കുന്നതും കാത്ത് കഴിയുകയാണ്. മൂന്നര ലക്ഷം രൂപയാണ് വീടിന് സര്‍ക്കാര്‍ നല്‍കുന്നത്. ഇതില്‍ രണ്ടു തവണകളിലായി ഒന്നര ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. ഇപ്പോള്‍ പ്രധാന കോണ്‍ക്രീറ്റിന് സമമെത്തിയ വീടുകള്‍ തുടര്‍ന്ന് നടത്താന്‍ പണമില്ലാതെ നിര്‍ത്തിയിട്ടിരിക്കുകയാണ്. ഇതിനിടയില്‍ തുക ലഭിക്കുമെന്ന് കരുതി പണം കടംവാങ്ങി വീട് നിര്‍മാണം പൂര്‍ത്തിയാക്കിയവരുമുണ്ട്. ഇവര്‍ ഇപ്പോള്‍ കടക്കെണിയിലായിരിക്കുകയാണ്. സാധന സാമഗ്രികള്‍ കടമായി വാങ്ങിയവര്‍ കടക്കാരില്‍ നിന്ന് ഒളിച്ചോടേണ്ട സ്ഥിതിയിലാണ്. ഫണ്ടില്ലെന്ന കാരണം പറഞ്ഞ് ഉപഭോക്താക്കളെ തിരിച്ചയക്കുകയാണ് അധികാരികള്‍ ചെയ്യുന്നത്. അക്കൗണ്ടില്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്ന് പറഞ്ഞ് സ്ത്രീകളുള്‍പ്പെടെയുള്ളവരെ കബളിപ്പിക്കുന്നതായും ആക്ഷേപമുണ്ട്. പലരുടെയും അക്കൗണ്ടിലെ പ്രശ്‌നമാണ് തുക ലഭിക്കാത്തതെന്ന് പറഞ്ഞ് ട്രൈബല്‍ അധികാരികളുടെ നിര്‍ദേശ പ്രകാരം പുതിയ അക്കൗണ്ട് തുടങ്ങി പണം ചിലവായവരുമുണ്ട്. ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ലഭിക്കുന്ന തുക ഉപയോഗിച്ച് മാത്രം പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് വീടിന്റെ പണികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ലെന്ന നിരാശയിലാണ് കോളനിവാസികള്‍. ഞങ്ങള്‍ വന്നാല്‍ എല്ലാം ശരിയാകുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ സര്‍ക്കാരും ദളിതരെ അവഗണിക്കുകയാണ്.

 

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അനുവദിച്ച സമ്പൂര്‍ണ്ണ ഭവനപദ്ധതിയുടെ തുക പൂര്‍ണ്ണമായി ലഭിക്കാത്തതിനാല്‍ നിര്‍മാണം പാതിവഴിയില്‍ നിലച്ച ചാമക്കുഴി കോളനിയിലെ വീട്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍. നാസര്‍, യു. പ്രതിഭ
Kerala

യു. പ്രതിഭയെ രൂക്ഷമായി വിമര്‍ശിച്ച് ജില്ലാ സെക്രട്ടറി കനത്ത പരാജയം; ആലപ്പുഴ സിപിഎമ്മില്‍ പൊട്ടിത്തെറി

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
India

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

World

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

Kerala

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

India

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

പുതിയ വാര്‍ത്തകള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.