കണ്ണൂര്‍: വിജ്ഞാന വാഹിനി ആധ്യാത്മിക പ്രചാര സഭയുടെ ആഭിമുഖ്യത്തില്‍ സ്വാമി ചിദാനന്ദപുരി ആചാര്യനായി ആര്‍ജ്ജവം 2016 എന്ന പേരില്‍ ഉപനിഷത്ത് ജ്ഞാന സത്രം കണ്ണൂരില്‍വെച്ച് നടക്കും.ആഗസ്ത് 1 മുതല്‍ 7വരെ കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിക്കുക. ഭാരതത്തിലും വിശിഷ്യ കേരളത്തിലും ഇന്ന് നാം കാണുന്ന മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും പ്രതിവിധി നമ്മുടെ വൈദിക ദര്‍ശനങ്ങളെ യുക്തിഭദ്രമായി പഠിച്ചാചരിക്കാന്‍ ഹിന്ദുസമൂഹത്തെ സജ്ജമാക്കുക എന്നതാണ് ഈ ജ്ഞാനസത്രംകൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാദിവസവും വൈകുന്നേരം 6 മുതല്‍ 8വരെയാണ് സത്രം നടക്കുക. പരിപാടിയുടെവിജയത്തിനായി സ്വാമി യോഗാനന്ദ സരസ്വതി, സ്വാമി അമൃതാനന്ദപുരി, അപൂര്‍വ്വാനന്ദ സ്വാമിനി, സാധു വിനോദ് ജി, എന്‍.കെ.കൃഷ്ണന്‍ മാസ്റ്റര്‍, രവീന്ദ്ര നാഥ് ചേലേരി, കെ.ജി.ബാബു, കെ.ടി.സുരേഷ് (രക്ഷാധികാരിമാര്‍) കെ.ഒ.ജയകൃഷ്ണന്‍ (പ്രസിഡണ്ട്), സി.കെ.സുരേഷ് വര്‍മ (വൈസ് പ്രസിഡണ്ട്), ദിവ്യന്ത് രാജീവ് (സെക്രട്ടറി), കെ.വി.സജീവന്‍, അശ്വിന്‍ ശിവദാസ് (ജോ.സെക്രട്ടറിമാര്‍) കെ.റിജേഷ് ചന്ദ്രന്‍ (ഖജാന്‍ജി) എം.രാംപ്രകാശ് (പ്രോഗ്രാം കോഡിനേറ്റര്‍), അഡ്വ.എ.വി.കേശവന്‍, യു.വി.ഷബിന്‍ കുമാര്‍ (ഉപദേശക സമിതി അംഗങ്ങള്‍) ഹേമ യാദവ് (മാതൃസമിതി പ്രസിഡണ്ട്), പി.സെലീന (വൈസ് പ്രസിഡണ്ട്) , ഷൈന പ്രശാന്ത് (സെക്രട്ടറി), ടി.ജ്യോതി (ജോ.സെക്രട്ടറി) എന്നിവരെ തെരഞ്ഞടുത്തു.
















