മരട്: മരടിലും സമീപ പ്രദേശങ്ങളിലുമുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന നടത്തിവന്ന മരട് നിരവത്ത് റോഡില്‍ വെളഞ്ഞിപ്പറമ്പില്‍ വേണുഗോപാല്‍ (59) മരട് പോലീസിന്റെ പിടിയിലായി. മരട് മാങ്കായില്‍ സ്‌കൂള്‍ ഗ്രൗണ്ടിന് സമീപം ബൈക്കിലെത്തി കഞ്ചാവ് വില്‍ക്കുന്നതിനിടെയാണ് അറസ്റ്റ്. കഞ്ചാവ് വിറ്റതിന് 2015 ലും 2016 ലും വേണുവിനെതിരെ കേസുണ്ട്. മൂന്നുമാസം മുമ്പാണ് ഇയാള്‍ ഒരു കേസില്‍ ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയത്. സൗത്ത് സിഐ ചന്ദ്രദാസ്, മരട് നാര്‍ക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ സാജുപോള്‍, സീനിയര്‍ സിപിഒ വിനോദ്കൃഷ്ണ, സിപിഒ പ്രസാദ് പി.ആര്‍, കെഐസിപിഒ ഷെമി എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
















