Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പഞ്ചായത്ത് ഓഡിറ്റോറിയത്തിലെ ശൗചാലയം മാലിന്യ നിക്ഷേപ കേന്ദ്രം രാത്രി പ്രധാന കവാടം മദ്യപാന്മാരുടെ താവളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2016, 11:05 am IST
in Kasargod

കാസര്‍കോട്: ചെമ്മനാട് പഞ്ചായത്ത് കോളിയടുക്കത്ത് നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന്റെ ശൗചാലയങ്ങള്‍ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറി. പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന കോംപൗണ്ടിനടുത്ത് തന്നെയുള്ള പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സില്‍ നിയമസഭയുടെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി നിര്‍മ്മിച്ച ഓഡിറ്റോറിയത്തിനാണ് ഈ ദുരവസ്ഥ. പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് ലക്ഷങ്ങള്‍ മുടക്കി കെട്ടിടം നിര്‍മ്മിച്ചത്. ഓഡിറ്റോറിയത്തിലെത്തുന്ന വിശിഷ്ടാതിഥികള്‍ക്കും, പൊതു ജനങ്ങള്‍ക്കുമായി ഉപയോഗിക്കാനായി നിര്‍മ്മിച്ച ശൗചാലങ്ങളെല്ലാം തന്നെ മദ്യ കുപ്പികളും, പഴം തുണികളും ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞു കഴിഞ്ഞു. ശൗചാലയങ്ങളെല്ലാം വൃത്തിയാക്കിയിട്ട് മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. മണ്ണും ചളിയും കെട്ടി കിടക്കുന്ന ശൗചാലങ്ങളില്‍ നിന്ന് ദുര്‍ഗ്ഗന്ധം വമിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.

മുകളിലത്തെ നിലയില്‍ സ്റ്റേജിനടുത്തായി വിശിഷ്ടാത്ഥികള്‍ക്ക് വിശ്രമിക്കാനായി പണിതിരിക്കുന്ന മുറിയിലെ ശൗചാലയങ്ങളില്‍ പൊട്ടിയ ഫാനിന്റെ ഭാഗങ്ങളും, ഉപയോഗ ശുന്യമായ കസേരകളും, മദ്യ കുപ്പികളും, കല്ലും തുടങ്ങി മാലിന്യങ്ങളുടെ കൂമ്പാരം തന്നെയുണ്ട്. താഴത്തെ നിലയിലുള്ള ശൗചാലയങ്ങളാകട്ടെ മാലിന്യങ്ങളാല്‍ കയറാന്‍ തന്നെ പറ്റാത്ത സ്ഥിതിയിലാണ്.

സ്റ്റേജിന്റെ മുകളിലത്തെ താല്‍ക്കാലിക റൂഫ് തകര്‍ന്ന് പൊടിയും മാറാലകളും മറ്റും ആളുകളുടെ ദേഹത്ത് വീഴുക പതിവാണ്. മുകളിലത്തെ നിലയിലെ വരാന്തയാകട്ടെ മഴവെള്ളം കെട്ടി കിടന്ന് കൊതുക് വളര്‍ത്ത് കേന്ദ്രമായി പരിണമിച്ചിരിക്കുന്നു. ലക്ഷക്കണക്കിന് രൂപ മുടക്കി നിര്‍മ്മിച്ച ഓഡിറ്റോറിയം കൃത്യമായ സംരക്ഷണമില്ലാതെ നശിക്കുകയാണ്. ഓഡിറ്റോറിത്തിന്റെ ഭക്ഷണ ശാല വൃത്തി ഹീനമായിരിക്കുകയാണ്. ഭക്ഷണ ശാലയുടെ ചുറ്റും കാടു കയറി, വെള്ളം കെട്ടി കിടന്ന് ദുര്‍ഗ്ഗന്ധം വമിക്കുകയാണ്. മാലിന്യങ്ങള്‍ നിറഞ്ഞ ചളികുളമായ വഴിയിലൂടെ വേണം ആളുകള്‍ക്ക് ഭക്ഷണ ശാലയിലെത്താന്‍. നല്ല നിലയില്‍ നടത്തി കൊണ്ട് പോയാല്‍ വലിയ വരുമാനമുണ്ടാക്കാന്‍ സാധിക്കുന്ന ഓഡിറ്റോറിയമാണ് പഞ്ചായത്ത് അധികാരികള്‍ നശിപ്പിച്ച് കളയുന്നത്. ശൗചാലയങ്ങള്‍ ഉപയോഗ ശൂന്യമാണെങ്കിലും ഓഡിറ്റോറിയം വാടകയ്‌ക്ക് നല്‍കി പഞ്ചായത്ത് ഇന്നും വരുമാനം ഉണ്ടാക്കുന്നുണ്ട്. കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ ലക്ഷങ്ങളുടെ വരുമാന നഷ്ടമാണുണ്ടാകുന്നത്. ചെറിയ വാടകമാത്രം ഇടാക്കുന്നതിനാല്‍ പരിപാടികളും കല്യാണം ഉള്‍പ്പെടെയുള്ള ചടങ്ങുകളും നടത്താന്‍ സൗകര്യമുള്ള ഓഡിറ്റോറിയത്തിന്റെ ശൗചാലയത്തിന്റെ ശോചനീയവസ്ഥയും മറ്റും കാരണം ആളുകള്‍ ഉപയോഗിക്കാന്‍ തയ്യാറാകുന്നില്ല.രാത്രി കാലമായാല്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ട കേന്ദ്രമായി ഓഡിറ്റോറിയം മാറിയിരിക്കുകയാണ്. കഞ്ചാവും മദ്യവും ഉള്‍പ്പെടെയുള്ള ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗവും വില്‍പ്പനയും രാത്രികാലങ്ങളില്‍ ഇവിടെ നടക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു. പാതയോരത്ത് തന്നെ സ്ഥിതി ചെയ്യുന്ന ജനങ്ങള്‍ക്ക് വളരെയേറെ ഉപകാരപ്രദമായ ഓഡിറ്റോറിയമാണ് അധികാരികളുടെ അനാസ്ഥ കൊണ്ട് നാശോന്മുഖമായി കൊണ്ടിരിക്കുന്നത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ഓഡിറ്റോറിയത്തിന്റെ ശൗചാലയം മാലിന്യം നിക്ഷേപിച്ച് ഉപയോഗശൂന്യമായ നിലയില്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഴിമതി ആരോപണത്തെ തുടര്‍ന്ന് വയനാട് കുടുംബശ്രീയില്‍ നടപടി

Kerala

കലൂരില്‍ വെളുപ്പിന് പെണ്‍കുട്ടികളെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി അക്ബര്‍ പിടിയില്‍

Kerala

ആയയെ ജാതി അധിക്ഷേപം നടത്തി സ്‌കൂളിലെ ജാലിയില്‍ നിന്ന് പറഞ്ഞുവിട്ടെന്ന് പരാതി

പ്രായമുള്ള ഒരാള്‍ പോസ്റ്റര്‍ മടക്കി വിശറിയാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസിന് വീശിക്കൊടുക്കുന്നു (ഇടത്ത്) ദല്‍ഹിയിലെ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ സൗരവ് ദാസ് ഇടയ്ക്കിടെ കോള്‍ഡ് കോഫി കുടിക്കുന്നു (വലത്ത്)
Kerala

കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസിന് സമരപ്പന്തലില്‍ ചൂട് സഹിക്കാന്‍ പറ്റുന്നില്ല, വീശിത്തണുപ്പിച്ച് സഹപ്രവര്‍ത്തകന്‍

Kerala

ഇവരാണ് മോദിയെ രാജിവയ്‌പ്പിക്കാൻ ഇറങ്ങിയ പാറ്റകൾ : ബസ് കൂലി പോലുമില്ലാതെ പ്രവർത്തിക്കുന്ന എബിവിപിക്കാരുടെ മുന്നിലാണോ ഈ അമുൽ ബേബി സമരം

പുതിയ വാര്‍ത്തകള്‍

നേപ്പാളിലേത് പോലെ ഇന്ത്യയിലും രക്തചൊരിച്ചിൽ ഉണ്ടാകണമെന്ന് പാറ്റകൾ ; പങ്കെടുക്കാൻ എത്തിയത് എസ്എഫ്ഐ, എംഎസ്എഫുകാർ മാത്രം 

ക്രിക്കറ്റ് താരവും എംപിയുമായ യൂസഫ് പത്താന്‍ (നടുവില്‍)

മമത നാണം കെടുന്നു, മമതയ്‌ക്ക് വേണ്ടി എംപി സ്ഥാനം ഒഴിയില്ലെന്ന് യൂസഫ് പത്താന്‍, പത്താനോട് രാജിവെയ്‌ക്കാന്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് ഗാംഗുലി

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് : ഡിവൈഎഫ്‌ഐ നേതാവിനെ ചോദ്യം ചെയ്ത് എസ് ഐ ടി

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

വിനോദിനി ബാലകൃഷ്ണന്റെ ആരോപണം തള്ളി എംവി ഗോവിന്ദന്‍, പാര്‍ട്ടി ആരെയും അവഗണിച്ചിട്ടില്ല

508 കിലോമീറ്റർറെയിൽ ഇടനാഴി വരുന്നു, ബുള്ളറ്റ് ട്രെയിൻ 320 കി.മീ വേഗത്തിൽ ഓടും, ബംഗാളിലേക്ക് ബുള്ളറ്റ് ട്രെയിനും!!

ലർക്ക് ” ജൂലൈ 24-ന്

‘ജയ്‌ഹോ’യുമായി എ.ആർ. റഹ്മാൻ അതിർത്തിയിലേക്ക്

എന്‍ പ്രശാന്തിന്റെയും ഡോ ബി അശോകിന്റെയും സസ്പന്‍ഷന്‍ റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.