തലശ്ശേരി: ദളിത് പെണ്‍കുട്ടികളെ ജാമ്യമില്ലാ കുറ്റം ചുമത്തി അറസ്റ്റു ചെയ്തു. സിപിഎം ഓഫീസില്‍ കയറി രണ്ട് സിപിഎമ്മുകാരെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ ദളിത് കോണ്‍ഗ്രസ് നേതാവ് കുട്ടിമാക്കൂലിലെ നടമ്മല്‍ രാജന്റെ മക്കളായ അഞ്ജു, അഖില എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. സിപിഎം സംഘം രാജനേയും മക്കളേയും അക്രമിച്ചിരുന്നു. അഖിലയുടെ മകള്‍ ഒന്നര വയസ്സുള്ള കൈകുഞ്ഞും റിമാന്റിലാണ്. രണ്ട് ദളിത് പെണ്‍കുട്ടികളെ സിപിഎം സമ്മര്‍ദ്ദത്തിന് വിധേയമായാണ് ജാമ്യമില്ലാക്കുറ്റം ചുമത്തി റിമാന്റ് ചെയ്ത് ജയിലിലടച്ചതെന്ന് കെപിസിസി പ്രസിഡണ്ട് വി.എം.സുധീരന്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് കെപിസിസി പ്രസിഡണ്ട് വി.എം.സുധീരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
















