താനെ: രാസവസ്തു നിര്‍മാണ ഫാക്ടറിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ മരണ സംഖ്യ 12 ആയി. മുംബൈ കല്യാണിലെ ഡൊംബിവാലിയിലുള്ള ഫാക്ടറിയിലാണ് സ്‌ഫോടനം ഉണ്ടായത്.
പ്രോബേസ് എന്റര്‍പ്രൈസസിന്റെ യൂണിറ്റിലാണ് സ്‌ഫോടനമുണ്ടായത്. ഗ്യാസ് സിലിണ്ടറുകള്‍ക്കു തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.
സ്‌ഫോടനത്തിന്റെ ശക്തിയില്‍ സമീപത്തുള്ള ഏതാനും വീടുകളുടെ മേല്‍ക്കൂര തെറിച്ചുപോയി. 600 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്‌ടെന്നാണ് ഏകദേശ കണക്ക്.
















